മനസില്‍ പേടി കൊണ്ട് നടക്കുന്ന ആള്‍; മണിക്കുട്ടന്‍- റംസാന്‍ ഇഷ്യുവിനെ ഒന്ന് വിലയിരുത്തി പ്രേക്ഷകര്‍

നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് 88 ദിവസങ്ങളും പൂര്‍ത്തിയാക്കിയതോടെ മത്സരാര്‍ഥികളും പ്രേക്ഷകരും ഒരുപോലെ ആവേശത്തിലാണ്. പുറത്ത് പോയി തിരിച്ച് വന്ന ഡിംപലും ഇനി വീടിനുള്ളില്‍ വലിയൊരു ശക്തിയായി മാറുമോ എന്ന് കണ്ടറിയാം. അതേ സമയം മണിക്കുട്ടനും റംസാനും തമ്മില്‍ നടന്ന വാക്ക് തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല.

അവധി ആഘോഷിച്ച് റിയ സെൻ, ബീച്ചിൽ നിന്നടക്കമുള്ള നടിയുടെ വൈറൽ ചിത്രങ്ങൾ കാണാം

റംസാന്‍ പറഞ്ഞ ചില വാക്കുകള്‍ അദ്ദേഹം മറന്ന് പോയിട്ടുണ്ട്. ഒപ്പം റംസാന്റെ വാക്കുകള്‍ മണിക്കുട്ടന്‍ അടക്കമുള്ളവര്‍ തെറ്റിദ്ധരിക്കപ്പെട്ടത് കൊണ്ടും നടന്ന പ്രശ്‌നമാണെന്ന് പറയുകയാണ് ഒരു ആരാധകന്‍. റംസാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യവും മണിക്കുട്ടന്‍ അത് കേട്ട രീതിയും മാറിയത് കൊണ്ടാണ് സംഭവിച്ചതെന്ന് ഫാന്‍സ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പ് പൂര്‍ണമായും വായിക്കാം.

 മണിക്കുട്ടന്‍- റംസാന്‍ ഇഷ്യുവിനെ ഒന്ന് വിലയിരുത്താം:

മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ റംസാന്‍ പറഞ്ഞതിന്റെ ചുരുക്കം ഇതാണ് ഫിസിക്കല്‍ ടാസ്‌ക് ആയാലും മെന്റല്‍ ടാസ്‌ക് ആയാലും മണികുട്ടന് പേടിയാണ്. 'മണിക്കുട്ടന്റെ പേടി എപ്പോളും വലതു വശത്ത് മണിക്കുട്ടന്‍ ഇങ്ങനെ കൂട്ടായി കൊണ്ട് നടക്കുന്നുണ്ട്. അതൊരുപാട് കണ്ടറിഞ്ഞ വ്യക്തിയാണ് ഞാന്‍' (sic). മനസില്‍ പേടി കൊണ്ട് നടക്കുന്ന ആള്‍ എന്ന പ്രയോഗം ആണ് ഇത്. തുടക്കത്തില്‍ ഉണ്ടായിരുന്ന പേടി പുറത്ത് പോയി വന്നിട്ടും അതേ പോലെ തുടരുന്നു എന്നാണ് റംസാന്‍ പറഞ്ഞതിന്റെ പൊരുള്‍.

 മണിക്കുട്ടന്‍- റംസാന്‍ ഇഷ്യുവിനെ ഒന്ന് വിലയിരുത്താം

തുടര്‍ന്ന്, മണിക്കുട്ടന്‍ സായ് ആയിട്ടുള്ള ചര്‍ച്ചയില്‍ തന്റെ ഫിസിക്കല്‍ കണ്ടീഷനെ പറഞ്ഞു എന്നാണ് മണി പറയുന്നത്. (hotstar episode 26.40 ശ്രദ്ധിച്ചാല്‍ മനസ്സിലാവും). ഇതില്‍ നിന്നും വ്യക്തം ആണ്, മണിക്കുട്ടന്‍ റംസാന്‍ പറഞ്ഞതിനെ വ്യാഖ്യാനിക്കുകയും ചെയുന്നത്. താന്‍ തന്റെ വലതു വശത്ത് ഫിസിക്കല്‍ ഭയം കൊണ്ട് നടക്കുന്നു എന്ന്. ഈ വലത് വശത്തെ ഭയം തന്റെ വലത് കാലിനേറ്റ ഇഞ്ചുറി ആണെന്ന് മണി തെറ്റിദ്ധരിക്കുന്നു എന്ന് വ്യക്തം ആണ്. ഇതെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ റംസാന്‍ മണിയെ എടോ എന്ന് വിളിക്കുമ്പോള്‍ എടാ എന്ന് വിളിച്ചു എന്ന് പറഞ്ഞു മണി അതൊരു പ്രശ്‌നം ആക്കുന്നുണ്ട്.

 മണിക്കുട്ടന്‍- റംസാന്‍ ഇഷ്യുവിനെ ഒന്ന് വിലയിരുത്താം

ഇതിനെ അനൂപ് വ്യാഖ്യനിക്കുന്നത് മണിക്കുട്ടന്റെ വലത് വശത്ത് 'ഫിസിക്കല്‍ ഭയം' ഉണ്ടെന്നും സായ് വ്യാഖ്യാനിക്കുന്നത് 'വലത് വശത്തെ' കുറിച്ച് പറഞ്ഞു എന്നും ആണ്. രാത്രി വീണ്ടും ഇത് ചര്‍ച്ച ആകുമ്പോള്‍ റംസാന്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ ഫിസിക്കല്‍ കണ്ടിഷനെ പറ്റീ പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പറയുമ്പോള്‍ ആണ് അങ്ങനെ ചിന്തിക്കാം എന്ന് തനിക്ക് തോന്നിയത് പോലും. അല്ലാതെ മുന്‍പു താന്‍ അങ്ങനെ ഓര്‍ത്തു കുടെ ഇല്ല എന്ന് പറഞ്ഞ് അതിനെ സ്വന്തം ഡാന്‍സ് വെച്ച് സത്യം ചെയ്യുകയും ചെയ്തു.

 മണിക്കുട്ടന്‍- റംസാന്‍ ഇഷ്യുവിനെ ഒന്ന് വിലയിരുത്താം

വലതു വശമെന്ന പരാമര്‍ശം റംസാന്‍ മറന്നു പോയി എന്നത് വ്യക്തമാണ്. ഇവിടെ റംസാന്‍ സത്യം ഇട്ടത് വലതു വശം എന്ന് പറഞ്ഞില്ല എന്നല്ല മറിച്ചു കാലിന്റെ കാര്യം ആ നിമിഷം ഒത്തുകൂടെയില്ല എന്നുദ്ദേശിച്ചാണ്. ഇന്നലെ എപ്പിസോഡിന് ശേഷം റംസാന്‍ പറഞ്ഞതിനെ പരക്കെ വളച്ച് ഒടിക്കപ്പെടുകയാണ് ഉണ്ടായത്. മണിക്കുട്ടന്റെ വലതു വശത്തെ പറ്റി താന്‍ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു റംസാന്‍ സത്യം ഇട്ടത് ആണെന്ന് ആണ് പലരും ഇതിനെ വ്യാഖ്യാനിക്കുകയാണ് ചെയ്തത്. റംസാന്റെ വാക്കുകള്‍ ഇതാണ്. 'എന്റെ ഡാന്‍സ് ആണേല്‍ സത്യം ആ സമയത്ത് മണിക്കുട്ടന്റെ വലത്തെ കാലിന് അങ്ങനെ ഒരു ഇഞ്ചുറി ഉണ്ടെന്ന് കൂടെ ഞാന്‍ (46.40). പറഞ്ഞ കാര്യം ആണെങ്കില്‍ സോറി പറയാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഇത് ഞാന്‍ പറഞ്ഞിട്ട് ഇല്ല'.

  മണിക്കുട്ടന്‍- റംസാന്‍ ഇഷ്യുവിനെ ഒന്ന് വിലയിരുത്താം

ഇതില്‍ നിന്നും വ്യക്തം ആണ് ഈ വിഷയത്തില്‍ റംസാന്‍ നിരപരാധി ആണെന്നും മണിക്കുട്ടന് ഉണ്ടായ തെറ്റിദ്ധാരണ ആണിതെന്നും.. സായിയെ പോലെ ഉള്ളവര്‍ വ്യക്തമായി കേള്‍ക്കാതെ കാര്യങ്ങള്‍ വളച്ച് ഒടിച്ചത് കൊണ്ടും ആവാം ഈ വിഷയം ഇത്ര സങ്കീര്‍ണ്ണം ആയത്. പിന്നീട് റംസാന്‍ അനൂപിനോട് പറയുന്നുണ്ട്. എന്റെ പൊന്നു ചേട്ടാ മണിക്കുട്ടന്റെ ഫിസിക്കല്‍ കണ്ടീഷനെ പറ്റിയും 2 മാസം കാലില്‍ ഐസ് വെച്ച് കൊണ്ട് ഇരുന്നതും പറഞ്ഞു നടന്നത് ഞാന്‍ ഒന്നും അല്ല. ഇപ്പൊ കുടെ നടക്കുന്നവന്‍ തന്നെ ആണ്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
 മണിക്കുട്ടന്‍- റംസാന്‍ ഇഷ്യുവിനെ ഒന്ന് വിലയിരുത്താം

ഞാന്‍ അതൊന്നും പറയാതെ ഇരിക്കുന്നത് എനിക്ക് അതിന്റെ അവശ്യം ഇല്ലാത്ത കൊണ്ട് തന്നെ ആണ്. ഞാന്‍ ഒന്നും പറയാതെ തന്നെ മണിക്ക് ചോര തിളച്ചു വരുന്നതിന്റെ കാരണം എനിക്ക് അറിയാം. വലതുവശത്തെ പറ്റി ഞാന്‍ പറഞ്ഞിട്ട് ഉണ്ടെങ്കില്‍ അത് ഏറ്റെടുക്കാനും സോറി പറയാനും ഞാന്‍ തയ്യാറാണ്. പക്ഷേ പക്ഷേ ഇല്ലാതെ കാര്യത്തെ പറ്റി പറഞ്ഞാല്‍, പറ്റില്ല. 'വലത് വശത്തെ കാലിനെ പറ്റി ഇങ്ങനെ ഒരു കാര്യം എന്റെ ഡാന്‍സ് ആണേല്‍ ഞാന്‍ ഓര്‍ത്തിട്ടില്ല എന്നതിന് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X