For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തിനോടാണ് മണിക്കുട്ടന് ഭയം? അദ്ദേഹം പേടിച്ച് ഓടിയതാണ്, കളിയാക്കുന്നവർക്കുള്ള ചുട്ടമറുപടിയുമായി ആരാധിക

  |

  കൊവിഡ് പ്രതിസന്ധികള്‍ക്ക് നടുവിലും ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ മുന്നോട്ട് പോവുകയാണ്. മേയ് 24 ന് ഗ്രാന്‍ഡ് ഫിനാലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഷോ ഇനിയും നീണ്ട് പോവാന്‍ സാധ്യതയുള്ളതായിട്ടാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. അതേ സമയം മണിക്കുട്ടനും റംസാനും തമ്മില്‍ പുതിയൊരു വഴക്കിന് തുടക്കം കുറിക്കുന്നുവെന്നാണ് പ്രൊമോ വീഡിയോസില്‍ നിന്നും വ്യക്തമാവുന്നത്.

  പൂക്കൾ കൊണ്ട് ശരീരം മറച്ചു, അർദ്ധ നഗ്നയായിട്ടുള്ള നടി ജാക്വലീൻ ഫെർണാണ്ടസിൻ്റെ ഫോട്ടോസ് കാണാം

  ഇതുമായി ബന്ധപ്പെട്ട് മണിക്കുട്ടനെ പരിഹസിക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ആരാധിക. മണിക്കുട്ടന്‍ ആര്‍മിയുടെ പേജിലെഴുതിയ കുറിപ്പില്‍ മണിക്കുട്ടന് ഭയം ആണെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ അദ്ദേഹം ബിഗ് ബോസിന്റെ നെടുംതൂണായിമാറിയെന്ന് പറയുകയാണ് ആരാധിക.

  മണികുട്ടന് ഭയമാണത്രെ. പേടിച്ചോടിയതാണത്രെ. എന്നിട്ടു പുറത്തെ സപ്പോര്‍ട്ട് കണ്ടു വീണ്ടും വന്നിരിക്കുന്നു. തിരിച്ചു വന്നിട്ട് ആഴ്ചകളായെങ്കിലും പലരുടെയും കരച്ചില്‍ ഇനിയും തീര്‍ന്നിട്ടില്ല. പലരോടും തര്‍ക്കിച്ചു മടുത്തു. ഒരുപാട് വട്ടം നമ്മള്‍ എത്ര വിവരിച്ചിട്ടും ചിലര്‍ക്ക് മനസ്സിലാകുന്നില്ല. ഇതുവരെ ഇക്കാര്യത്തില്‍ ഞാന്‍ കൊടുത്ത കമന്റ്‌സ് ഒരുമിച്ചു ഒരു പോസ്റ്റ് ആക്കാം എന്ന് വച്ചു. ഒന്ന് ചോദിച്ചോട്ടെ, എന്തിനോടാണ് മണിക്കുട്ടന് ഭയം? ഷോയില്‍ നില്‍ക്കാനുള്ള ഭയം ആയിരുന്നു കാരണമെങ്കില്‍ ടാസ്‌കിന്റെ ഇടയില്‍ വച്ച് തന്നെ കരഞ്ഞു വിളിച്ചു പോകാമായിരുന്നല്ലോ. അയാള്‍ അതൊന്നും ചെയ്തില്ല.

  കഴിവിന്റെ പരമാവധി ഉപയോഗിച്ചു ശരിയായ ന്യായവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഉന്നയിച്ചു എതിരാളികളെ തറ പറ്റിച്ചു. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച പ്രകടനവും നാട്ടുകൂട്ടം ടാസ്‌കില്‍ കാഴ്ചവെച്ചു. എന്നിട്ടും ചിലര്‍ പറയുന്നു മണികുട്ടന് ഭയമായിരുന്നു എന്ന്. ഈ പറയുന്നവരുടെ ഒക്കെ ഇഷ്ട കണ്ടെസ്റ്റന്റ്‌സ് പലരും മാനസികമായി തകര്‍ന്നു മൂലയ്ക്കു ഇരുന്നു കണ്ണീര്‍ വാര്‍ത്തും ബിഗ് ബോസിനോട് പുറത്തു പോകാന്‍ അപേക്ഷിച്ചിട്ടും ഉണ്ടല്ലോ. അതെല്ലാം അവര്‍ ചെയ്ത കാര്യങ്ങള്‍ തെറ്റാണു എന്ന് ബോധ്യപെട്ടിട്ടോ മറ്റു മത്സരാര്‍ഥികള്‍ കൊടുത്ത സമ്മര്‍ദ്ദം മറികടക്കാന്‍ പറ്റാഞ്ഞിട്ടോ ഒക്കെയാണ്.

  അതൊന്നും ഈ പറയുന്ന മൈന്‍ഡ് ഗെയിമില്‍ തോറ്റിട്ടല്ലേ അപ്പോള്‍? പക്ഷെ ഇവിടെ മണിക്കുട്ടന്‍ പോകാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നു നമ്മള്‍ കണ്ടതാണ്. ചെയ്തതും പറഞ്ഞതും ആയ എല്ലാ കാര്യങ്ങളും, എന്തിനേറേ പറയുന്നു, അയാളുടെ ഭാഗത്തു ന്യായം ഉണ്ടായതു പോലും വീക്കന്‍ഡ് എപ്പിസോഡില്‍ തിരിച്ചടിച്ചപ്പോള്‍ അത് ജനങ്ങളുടെ വികാരമാണെന്ന് കരുതി അയാള്‍ സ്വാഭാവികമായി തകര്‍ന്നിട്ടുണ്ടാകാം. അതു കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത അയാളുടെ ഫിലിം കരിയര്‍, അയാളെ സ്‌നേഹിക്കുന്ന കുടുംബം, എന്ന് വേണ്ട, ഭാവി ജീവിതം വരെ ബാധിക്കുന്ന പോലെ സമൂഹത്തില്‍ അപകീര്‍ത്തിപെടുത്തല്‍ ഉണ്ടായിട്ടുണ്ടാകുമോ എന്നൊരാള്‍ ഭയപെടുന്നതിന് എന്ത് അതിശയോക്തി ആണുള്ളത്?

  കഴിഞ്ഞ സീസണുകളില്‍ ഒക്കെ അതല്ലേ നമ്മള്‍ കണ്ടത്. മറ്റു പലരെ പോലെ വൈറ്റ് വാഷ് ചെയ്യാന്‍ പിആര്‍ സെറ്റ് ചെയ്തിട്ടൊന്നും അല്ലല്ലോ അദ്ദേഹം ഇവിടേയ്ക്ക് വന്നത്. സ്വയം ബഹുമാനം നഷ്ടപ്പെട്ടെന്ന് തോന്നിയപ്പോള്‍, അയാളുടെ ശരികള്‍ എല്ലാമറിയുന്ന ബിഗ് ബോസ് പോലും മനസ്സിലാകുന്നില്ല എന്ന് തോന്നിയപ്പോള്‍, ഇനിയും ഈ പ്ലാറ്റ്‌ഫോമിലെ ജയം അല്ല വിഷയം എന്ന് ചിന്തിച്ചു ഒരാള്‍ പടിയിറങ്ങി പോകാന്‍ തീരുമാനിച്ചത് അയാളുടെ നിലപാടുകളിലുള്ള വ്യക്തതയാണ് കാണിക്കുന്നത്. അയാള്‍ കാണിച്ച ദയയാണ് ചിലരൊക്കെ ഇപ്പോളും അവിടെ തുടരുന്നത്.

  അല്ലാതെ ഉല്‍ക്ക വന്നു വീണാലും ഫ്‌ലാറ്റ് മുഖ്യ ബിഗിലെ എന്ന് പറഞ്ഞു നിര്‍വികാരനായി ഇരിക്കുന്നവര്‍ ആണ് ജയിക്കാന്‍ യോഗ്യര്‍ എന്ന് വിശ്വസിക്കുന്നവരുടെ മനസികാവസ്ഥാ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സമൂഹത്തിന്റെ കണ്ണാടിയായ ബിഗ്ഗ്‌ബോസ് ഷോയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സമഭാവത്തോടെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ആളായിരിക്കും വിജയി. അയാള്‍ പ്രേക്ഷകരെ പോസിറ്റീവായി സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തി ആയിരിക്കണം. മറ്റുള്ളവരുടെ ഗെയിം മനസിലാക്കി തന്ത്രപരമായി കരുക്കള്‍ നീക്കാന്‍ കഴിവുള്ള ആളായിരിക്കണം.

  എന്തായാലും പുറത്തു പോയതിനു ശേഷം നടന്നത് ചരിത്രം തന്നെ ആണ്. അയാള്‍ ഒരിക്കലും അറിയാത്ത, ചിന്തിച്ചിട്ടു പോലും ഇല്ലാത്തത്രയും ആളുകള്‍ മണിക്കുട്ടനെ തിരിച്ചു വരാനായി അപേക്ഷിച്ചു. അത്രമേല്‍ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കണമെങ്കില്‍ ഒരാളുടെ വ്യക്തിത്വവും, കളിക്കുന്ന ഗെയിമും, അത്രയും ഉയര്‍ന്ന നിലവാരത്തില്‍ ഉള്ളതായിരിക്കണം. അതുകൊണ്ടാണ് ആ അപേക്ഷ തള്ളിക്കളയാന്‍ പറ്റാതെ, പോകാന്‍ തീരുമാനിച്ച വ്യക്തിയെ ബിഗ് ബോസ് വൈദ്യ സഹായം നല്‍കി, പറഞ്ഞു മനസ്സിലാക്കി തിരികെ കൊണ്ടുവന്നത്.

  ഇങ്ങനെ ഒരു എന്റര്‍ടൈന്‍മെന്റ് ഷോയുടെ നെടുംതൂണായി ഒരാള്‍ മാറിയെങ്കില്‍ മണിക്കുട്ടന്റെ റേഞ്ച് പറയണ്ടല്ലോ. മണിക്കുട്ടന്‍ ഒരിക്കലും ഭയന്ന് ഓടിയിട്ടില്ല. പോയതിനേക്കാള്‍ പൂര്‍വാധികം ശക്തിയോടെ തിരികെ വന്നിട്ടുമുണ്ട്. വീക്കാണ് പോക്കാണ് എന്ന് പറഞ്ഞു തരം താഴ്തിയവരെ വരെ സെമിത്തേരിയില്‍ അടക്കിയ പ്രകടനം ആയിരുന്നു കഴിഞ്ഞ ആഴ്ചത്തെ ജിനോസ് മുസ്തഫ. ഇനിയുമങ്ങോട്ടു ഇതൊക്കെ തന്നെ പ്രതീക്ഷിക്കാം. ഇനിയും തത്തമ്മപാട്ടു പാടുന്നവരോട് ഒന്നേ ചോദിക്കാനുള്ളു. എന്ത് പേടിയാ മക്കളെ ഇത്?

  English summary
  Bigg Boss Malayalam Season 3: A Social Media Post About Manikuttan's Fear
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X