For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിക്രം ഇത് കണ്ടാല്‍ അന്യന്‍ 2 ഇറക്കാനുള്ള റെഫറന്‍സ് ആക്കും; മണിക്കുട്ടനെക്കാളും കേമന്‍ കിടിലം ഫിറോസാണോ?

  |

  ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ഏതാനം മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. പ്രേക്ഷകരുടെ വോട്ടുകള്‍ക്ക് അനുസരിച്ചായിരിക്കും വിന്നറെ പ്രഖ്യാപിക്കുന്നത്. ആയതിനാല്‍ സോഷ്യല്‍ മീഡിയ നിറയെ വോട്ടിന് വേണ്ടിയുള്ള അപേക്ഷകള്‍ നിറയുകയാണ്. ഒപ്പം താരങ്ങളെ കുറിച്ച് താരതമ്യം ചെയ്തുള്ള പോസ്റ്റുകളും വന്ന് നിറയുന്നു.

  മഞ്ഞയിൽ തിളങ്ങി മലൈക അറോറ, മാലാഖയെ പോലുള്ള നടിയുടെ ഫോട്ടോസ് കാണാം

  മണിക്കുട്ടന്‍ യോഗ്യനല്ലെന്ന് മറ്റൊരു ടീമും കിടിലം ഫിറോസിന് യോഗ്യതയില്ലെന്ന് വേറൊരു ടീമും പറയുന്നു. അതുപോലെ മറ്റ് മത്സരാര്‍ഥികളെ കുറിച്ചും സമ്മിശ്രമായ പ്രതികരണങ്ങളാണ് വരുന്നത്. വീണ്ടും കിടിലം ഫിറോസ്, നോബി, റംസാന്‍ തുടങ്ങിയ മത്സരാര്‍ഥികളെ കുറിച്ച് ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

  മണിയേക്കാള്‍ എന്തു കൊണ്ടും ടാസ്‌കുകളില്‍ കേമന്‍ കിടിലം ഫിറോസ് ആണ്. കാരണം വന്ന് കേറിയപ്പോള്‍ വീട്ടുകാരുടെയും കുടുംബങ്ങളുടെയും വോട്ട്, സപ്പോര്‍ട്ട് കിട്ടാന്‍ എന്റെ വാവകള്‍ക്ക് വേണ്ടി, അവരുടെ ഭാവിക്കു വേണ്ടിയാണ് ഇവിടെ വന്നതെന്ന് പറഞ്ഞു എല്ലാവരെയും സന്തോഷിപ്പിച്ചു. 90 ആം ദിവസം ആ ഫ്‌ളാറ്റ് കിട്ടിയാല്‍ അത് ചാരിറ്റിക്കു കൊടുക്കുമെന്നാണ് ഞാന്‍ വന്ന ദിവസം മുതല്‍ പറഞ്ഞതെന്ന് പറഞ്ഞ് ബിഗ് ബോസ് ഹൗസില്‍ ഉള്ളവരെയും, പ്രേക്ഷകരെയും ഞെട്ടിച്ചു.

  വിക്രമൊക്കെ ഇത് കണ്ടാല്‍ അന്യന്‍ 2 ഇറക്കാന്‍ റെഫറന്‍സ് ആക്കും. പ്രപഞ്ചം കാക്കുന്ന മഹാവിഷ്ണുവിനെ അനുകരിച്ചു കിട്ടുന്ന സ്ഥലങ്ങളിലെല്ലാം അനന്തശയനം നടത്തി കളിയെ ഞാനാണ് നിയന്ത്രിക്കുന്നതെന്നു സ്വയം പറഞ്ഞു, അതെല്ലാം കൂടെ കൂടിയവരും, പുറത്തുള്ള അന്ധം ഫാന്‍സും വിശ്വസിച്ചു (ലാലേട്ടന്‍ തലയില്‍ കറന്റ് അടിപ്പിക്കുന്നത് വരെ). ഫിറോസ് ഏറ്റവും നന്നായി ചെയ്ത ടാസ്‌ക് അത് പാവക്കൂത്തു ആണ്.

  കൂടെ നിന്നവരെ പാവകളാക്കി അയാള്‍ അവരെ ചാവേറുകളാക്കി കട്ടിലില്‍ കളി കണ്ട് കിടന്നു. റംസാനെയും, നോബിയെയും, ഉള്‍പ്പടെ പലരെയും കൂടെ കൂട്ടി. കൂടെ കൂട്ടിയ ആളുകളെ തന്നെ പുറത്ത് കളയാന്‍ ഉള്ള ആ മാന്‍ഡ്രേക് മന്ത്രം അയാള്‍ക്ക് മാത്രമേ അവിടെ വശമുണ്ടായിരുന്നുള്ളു. കളവും, പരദൂഷണവും നമുക്കിവിടെ വേണ്ടെന്നു വന്ന ദിവസം തന്നെ അയാള്‍ എല്ലാവര്‍ക്കും നിര്‍ദേശം കൊടുത്തു.

  ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

  കാരണം അത് അയാളെക്കാള്‍ നന്നായി വേറൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ലെന്നുള്ള ഉത്തമ ബോധ്യം ആ ഉള്‍കിടിലന് ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ മനോഹരമായി ടാസ്‌ക്, പെര്‍ഫോമന്‍സ് ഒക്കെ ചെയ്ത കിടിലന്‍ ഫിറോസിനാകട്ടെ നമ്മള്‍ അന്ധം ഫാന്‍സിന്റെ വോട്ട്. ഉറപ്പാണ് കിടിലം (5th പൊസിഷനില്‍)

  English summary
  Bigg Boss Malayalam Season 3: A Social Media Post About RJ Kidilam Firoz And Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X