For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നെയും ഷോക്ക് അടിപ്പിക്കുമോ എന്ന ഉള്‍ഭയം മണികുട്ടനിലും വന്നു; ഫിറോസ് ഉണ്ടെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു

  |

  ബിഗ് ബോസിന്റെ തുടക്കം മുതല്‍ ഏറ്റവും ഫാന്‍ പവറുള്ള രണ്ട് മത്സരാര്‍ഥികള്‍ പുറത്തേക്ക് പോവുന്നതാണ് കണ്ടത്. ശക്തമായ മത്സരം കാഴ്ച വെച്ചിരുന്ന ഫിറോസ് ഖാനും ഭാര്യ സജ്‌നയും റെഡ് കാര്‍ഡ് കിട്ടിയാണ് പുറത്തായത് എങ്കില്‍ മണിക്കുട്ടന്‍ സ്വമേധയ ആ തീരുമാനം എടുക്കുകയായിരുന്നു. ചില പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച താരം ഇനി ഇവിടെ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് പുറത്തേക്ക് പോവുകയായിരുന്നു.

  സാരിയിൽ മാത്രമല്ല മോഡേൺ വസ്ത്രത്തിലും തിളങ്ങി നടി ദിവി വാദിയ, ചിത്രങ്ങൾ കാണാം

  ഫിറോസും സജ്‌നയും അവിടെ ഉണ്ടായിരുന്നെങ്കില്‍ മണിക്കുട്ടന് ഇത് സംഭവിക്കില്ലായിരുന്നു എന്ന് പറയുകയാണ് ആരാധകരിപ്പോള്‍. ഇടയ്ക്ക് മണിക്കുട്ടന്‍ സ്ട്രാറ്റര്‍ജി മാറ്റിയപ്പോള്‍ ഒപ്പം പിന്തുണയായി ഉണ്ടായിരുന്നത് ഫിറോസ് ആണ്. എന്തായാലും മണിക്കുട്ടനെ തിരിച്ച് കൊണ്ട് വരണമെന്ന് തന്നെയാണ് ആരാധകര്‍ക്കും പറയാനുള്ളത്.

  ഇത് കാലം കരുതി വെച്ച കാവ്യനീതി. മണിക്കുട്ടന്‍ തീര്‍ച്ചയായും ഫൈനല്‍ 5 ല്‍ വരേണ്ട ഒരു കണ്ടസ്റ്റന്റും ചാമ്പ്യനാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടവരില്‍ മുന്‍പന്തിയിലും ഉള്ള മത്സരാര്‍ഥി ആയിരുന്നു. കൊടുത്ത എല്ലാ ആക്ടിവിറ്റികളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ കളിച്ചു. അതില്‍ റംസാനുമായുള്ള ഫൈനലും അത് പോലെ രാജാവിന് വേണ്ടിയുള്ള അപേക്ഷയും മാത്രമേ മറ്റുള്ള ഫാന്‍സുകാര്‍ക്ക് പോലും പറയാന്‍ ഉണ്ടായിരുന്നുള്ളൂ. സൂര്യയുമായി ഉണ്ടായിരുന്ന ബന്ധം മണിക്കുട്ടന്‍ ആദ്യമേ ഒരു ക്ലാരിറ്റി വരുത്തണമായിരുന്നു. പക്ഷെ കാണികള്‍ക്ക് തോന്നിയത് സൂര്യയോടും മറ്റ് കണ്ടസ്റ്റന്‍സിനോടും ബിഗ് നോ പറഞ്ഞ മണി, പല ടാസ്‌ക് വേദികളിലും അവിടെയും ഇവിടെയും തട്ടാതെയാണ് സംസാരിച്ചിരുന്നത്.

  ഒരു പക്ഷെ പൊതുജനം എങ്ങിനെ എടുക്കും എന്ന സംശയം ഉള്ളതിലാവാം. ബിഗ് ബോസ് 2 യില്‍ ലാലേട്ടന്‍ കിടിലത്തിനെയും കൂട്ടാളികളെയും കസേരയിലിരുത്തി ഷോക്കടിപ്പിക്കുന്നത് വരെ, മണി ആരുടെയും ഭാഗമല്ലായിരുന്നു. അത് കൊണ്ട് തന്നെ പൊളി ഫിറോസ്, സജ്‌ന എന്നിവരുമായി നല്ല ബോണ്ടിങ്ങിലൂടെയാണ് കടന്ന് പോയിരുന്നത്. എന്നാല്‍ കസേര ഷോക്ക് ട്രീറ്റ്‌മെന്റിന് ശേഷം മണി ഗിയര്‍ മാറ്റി. തന്നെയും ഷോക്കടിപ്പിക്കുമോ എന്ന ഉള്‍ഭയം മണിയില്‍ ഉണ്ടായി തുടങ്ങി. കിടിലത്തിന്റെ ഫൈനല്‍ 5 ഗ്യാങ്ങ് പ്ലാനിലും മണി ചെറുതായൊന്ന് പെട്ടു. പിന്നീട് കണ്ടത് മറ്റൊരു മണിയെ ആയിരുന്നു. ഏത് കാര്യത്തിലും സ്വന്തം നിലപാട് കാണിച്ചിരുന്ന മണി പിന്നെ ഷോ ഓഫ് നിലപാടിലേക്ക് മാറി.

  ഫിറോസ് സജ്‌നയെ പുറത്താക്കിയപ്പോള്‍ മണിക്ക് നഷ്ടമായത് താന്‍ ആപത്തില്‍ പെടുമ്പോള്‍ സപ്പോര്‍ട്ട് ചെയ്ത് താങ്ങി നിര്‍ത്തുമായിരുന്ന ഒരു സഹോദരനെയും സഹോദരിയെയും ആയിരുന്നു. ഫിറോസ്-സജ്‌ന അവിടെ ഗെയിം കളിക്കാന്‍ പോയവരായിരുന്നു. അവര്‍ പ്രതികരിച്ചിരുന്ന രീതികളില്‍ എതിര്‍പ്പുണ്ടായേക്കാം, പക്ഷെ അവര്‍ ഉന്നയിച്ചിരുന്ന ആശയങ്ങള്‍ കാമ്പുള്ളവയായിരുന്നു. അതായിരുന്നു സത്യമെന്ന് കാലം തെളിയിച്ചു. പൊളി ഫിറോസ് അവിടെ ഉള്ളടിത്തോളം കാലം അടുക്കള ടീമിന്റെ പണിയെല്ലാം പൊളിച്ചടുക്കി കയ്യില്‍ കൊടുത്തിരിക്കുന്നു. അത് കൊണ്ടാണല്ലോ അവര്‍ അയാളെ ഒന്നിച്ചാക്രമിച്ചത്.

  അതിന് അടുക്കള ടീമല്ലാത്തവരുടെ സപ്പോര്‍ട്ട് അവര്‍ സെന്‍സിറ്റീവ് ഇഷ്യൂസ് പറഞ്ഞ് കൈക്കലാക്കി. ഒറ്റപ്പെടുമ്പോള്‍ താങ്ങായി നിന്നിരുന്ന ഒരാളെയാണ് ചതിപ്രയോഗത്തിലൂടെ പുറത്താക്കിയത് എന്ന് ഇവര്‍ ഓര്‍ത്തില്ല. സായിയുടെ ക്യാപ്റ്റന്‍സിയെ എല്ലാവരും ഇകഴ്ത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് സപ്പോര്‍ട്ട് ചെയ്ത ആളായിരുന്നു ഫിറോസ്. അയാള്‍ ആരുടെയും അംഗീകാരത്തിന് വേണ്ടി അവിടെ നിന്നില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് അയാള്‍ സജ്‌നയോട് പറഞ്ഞത് ' എന്ന് ഈ വീട്ടിലുള്ളവര്‍ക്ക് സ്വീകാര്യനായോ, അന്ന് ഞാന്‍ പരാജിതനായി ' എന്നാണ്.

  അത് അയാളുടെ ഗെയിം, പക്ഷെ സജ്‌ന ഭാഗ്യേച്ചിയുടെ ഇഷ്യൂ എടുത്ത് പറഞ്ഞപ്പോള്‍ അയാള്‍ എന്ത് ചെയ്തു എന്നത് അയാളുടെ മനുഷ്യത്വവും. അതായിരുന്നു അയാളുടെ ഗെയിം. അതായിരുന്നു അയാളുടെ ശരിയും. അതാണല്ലോ ഇറക്കി വിട്ടപ്പോഴും റിയലായി കളിക്കാന്‍ മറ്റുള്ളവരോട് പറഞ്ഞിട്ട് പോയത്. അങ്ങനെയുള്ള ഫിറോസ് അനൂപിനോട് നിന്റെ നാലാംകിട അഭിനയമൊന്നും എന്റെ ഇടത്ത് വേണ്ടാ എന്ന് പറഞ്ഞതിന് സീരിയല്‍/ സിനിമ കുത്തിത്തിരുകി മണിയാണ് ഏറ്റവും കൂടതല്‍ ഇഷ്യു ആക്കിയത്. ലാലേട്ടന്‍ തന്നെ അതിനെ ക്കുറിച്ച് പറഞ്ഞിരുന്നു.

  ഇപ്പോള്‍ ജാതി പരാമര്‍ശം നടത്തിയാല്‍ പ്രശ്‌നമില്ല
  ഒരു സ്ത്രീയെ ---- എന്ന് വിളിച്ചാല്‍ പ്രശ്‌നമില്ല
  സ്വിമ്മിങ്ങ് പൂളില്‍ 14 പ്രാവിശ്യം ചാടി ആര്‍ക്ക് ആരെയും ചെരിപ്പെടുത്തെറിയാം
  ഒരു കമ്മ്യൂണിറ്റിയെ ഡിഗ്രേഡ് ചെയ്താല്‍ ക്ഷമാപണം
  പുറത്തുള്ള കാര്യം പറഞ്ഞാലും പുറത്ത് പോയവരെക്കുറിച്ച് പറഞ്ഞപ്പോഴും മൗനം
  എന്റെ പേഴ്‌സണല്‍ കാര്യം പറഞ്ഞാല്‍ നിന്റെയും പറയും എന്ന് പറഞ്ഞ ആള്‍ക്ക് തൂക്ക് കയര്‍.

  കുറെ വാണിങ്ങ് കൊടുത്തിട്ടാണ് എന്ന ന്യായീകരണം വേണ്ട. റംസാനും കിടിലത്തിനുമൊക്കെ മുമ്പും വാണിങ്ങ് കിട്ടിയിട്ടുണ്ട്. പറഞ്ഞ് വരുന്നത് ഫിറോസ് ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ ഒറ്റപ്പെടില്ലായിരുന്നു മണിക്കുട്ടാ. താങ്കള്‍ക്കും അത് മനസ്സിലായിട്ടുണ്ട് എന്നറിയാം. അത് കൊണ്ടാണല്ലോ താങ്കളുമായി ബന്ധപ്പെട്ട് ഫിറോസിന്റെ പേര് എവിടെ വന്നാലും താങ്കള്‍ ഉടന്‍ ക്ലിയര്‍ ചെയ്തു വിടുന്നത്. താങ്കള്‍ക്ക് അറിയാം ഫിറോസ് മറ്റുള്ളവരെപോലെ ഒന്നിച്ച് കരയാനല്ല ഉണ്ടാവുക മറിച്ച് താങ്കള്‍ക്ക് വേണ്ടി പോരാടാനാണ് എന്ന്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  ഏതായാലും മറ്റുള്ളവരുടെ ഭിക്ഷയില്‍ അവിടെ നില്‍ക്കാതെയും മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ അങ്ങ് വിളിക്ക് ലാലേട്ടാ എന്ന് പറഞ്ഞ് നാടകം കളിക്കാതെയും കാര്യങ്ങള്‍ കൊണ്ട് പോയത് അഭിനന്ദനാര്‍ഹമാണ്.താങ്കള്‍ തിരിച്ചു വരുമെന്നും ഈ ഷോ പൂര്‍ത്തിയാക്കുന്നത് വരെ ബിഗ് ബോസ് മലയാളം 3 യില്‍ ഉണ്ടാകുമെന്നും എന്നും പ്രത്യാശിക്കുന്നു. മാനസിക സംഘര്‍ഷങ്ങളെ മാറ്റിനിര്‍ത്തി ഒരു യഥാര്‍ത്ഥ യോദ്ധാവായി തിരിച്ച് വരട്ടെ.

  English summary
  Bigg Boss Malayalam Season 3: A Social Media Post Says Manikuttan And Firoz Khan's Strategy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X