യഥാര്‍ഥ പോരാളി റംസാനാണ്; നന്മ നിറഞ്ഞ ഒരു ഹൃദയം അവന് ഉള്ളതു കൊണ്ടാണ് അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്
ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്. വോട്ട് ചെയ്യാനുള്ള അവസാന ദിവസം ശനിയാഴ്ച ആയത് കൊണ്ട് മത്സരാര്‍ഥികളും ആവേശത്തിലാണ്. അതേ സമയം റംസാനാണ് യഥാര്‍ഥ പോരാളി എന്ന് പറയുകയാണ് ആരാധകര്‍. ബിഗ് ബോസിലൂടെ റംസാന്‍ ചില പാഠങ്ങള്‍ പറയാതെ പറഞ്ഞിട്ടുണ്ടെന്നും ഫാന്‍സ് ഓര്‍മ്മിപ്പിക്കുന്നു.
'കഠിനമായ പരിശ്രമങ്ങളിലൂടെ തന്റെ ജീവിതം തുന്നി പിടിപ്പിച്ച കലാകാരന്‍ ആണ് റംസാന്‍. ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്നതാണു സ്വപ്നം എന്നു നമ്മെ പഠിപ്പിച്ച അബ്ദുള്‍ കലാം സാറിന്റെ വാക്കുകള്‍ ഇവിടെ പറയാതെ വയ്യ. റംസാന്റെ സ്വപ്നങ്ങള്‍ എല്ലാം ഉണര്‍ന്നിരുന്ന പ്പോള്‍ കണ്ടതാണ്. പരിശ്രമം ഇല്ലാത്ത സ്വപ്നങ്ങള്‍ വെറും ആഗ്രഹം മാത്രമാണ്. തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ കഠിനമായ പരിശ്രമവും അര്‍പ്പണവും നല്‍കുന്ന കലാകാരന്‍ അവന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ നമ്മള്‍ കാരണമാകുമെങ്കില്‍ അത് നല്ല കാര്യം അല്ലേ.

തന്റെ കഴിവുകളെ ബിഗ് ബോസിന്റെ വേദിയില്‍ വളരെ തന്മയത്തോടെ ആണ് അവതരിപ്പിച്ചത്. വളരെ ചെറിയ പ്രായം ആണെങ്കിലും അവന്റെ തീരുമാനങ്ങള്‍ ഒരു ഉറച്ച മനസിന്റെ തിരുമാനങ്ങളായി തന്നെ ആണ് പുറത്തു വന്നത്. ഓരോ ടാസ്‌കുകളിലും അവന്‍ വിജയിച്ചതിന്റെ കാരണവും അതു തന്നെയാണ്. ജീവിത യാത്ര വളരെ ദുഷ്‌കരം നിറഞ്ഞതാണ് അതില്‍ കല്ലും മുള്ളും കയ്പും മധുരവും സുഖവും ദുഃഖവും ഒക്കെ നിറഞ്ഞതാണ്.
അതിനെയൊക്കെ അതിജീവിക്കുന്നതിലാണ് ഒരു വ്യക്തിയുടെ മിടുക്ക്. ഈ പാതകളൊക്കെ തരണം ചെയ്താണ് റംസാന്‍ ഇന്ന് ബിഗ് ബോസിന്റെ വേദിയില്‍ എത്തി നില്‍ക്കുന്നത്. റംസാനെ നമ്മള്‍ ഏറെ ഇഷ്ടപ്പെട്ടതും അതുകൊണ്ട് തന്നെയാണ്. ഇനിയും ഏറെ കാരണങ്ങള്‍ ഉണ്ട് അവനെ ഇഷ്ടപ്പെടാന്‍. നല്ല സുഹൃത്തായി നല്ല മകനായി, നല്ല ആങ്ങളയായി ഒക്കെ ബിഗ് ബോസില്‍ നമ്മള്‍ കണ്ടതാണ്.

ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ചെറുപ്പക്കാരന്‍. അഡോണി പിരിഞ്ഞു പോയപ്പോള്‍ നമ്മള്‍ കണ്ടതാണ് വികാര നിര്‍ഭരമായ ആ രംഗങ്ങള്‍ ഇന്നും കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്നു. ഏത് ടാസ്‌കുകള്‍ വന്നാലും എല്ലാവരേയും സഹായിക്കാന്‍ അവന്‍ ഉണ്ടായിരുന്നു. നന്മ നിറഞ്ഞ ഒരു ഹൃദയം അവന് ഉള്ളതു കൊണ്ടാണ് അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്.
സിംപിളാണ്, സ്റ്റൈലിഷും, ഇഷ റെബ്ബയുടെ വേറിട്ട ചിത്രങ്ങൾ വൈറലാവുന്നു
Recommended Video
ആ നന്മയെ നമ്മള്‍ തിരിച്ചറിയണം. ഇതിനൊക്കെ ഒരു അംഗീകാരം കിട്ടാന്‍ നമ്മള്‍ കൂടി ഒരു കാരണമാകുകയാണ്. നമ്മള്‍ക്ക് അവനു വേണ്ടി ചെയ്യാന്‍ ഇതു മാത്രമേയുള്ളൂ. ഏതൊരു വ്യക്തിയും തകര്‍ന്നു പോകാവുന്ന അവസ്ഥയില്‍ തന്റെ തെറ്റ് ഏറ്റു പറഞ്ഞു അവന്‍ ശിക്ഷ ഏറ്റു വാങ്ങി മുന്നോട്ടുപോയി. ഇതാണ് യഥാര്‍ത്ഥ പോരാളി.


Click it and Unblock the Notifications