കരഞ്ഞു പിഴിഞ്ഞു സിംപതിക്ക് വേണ്ടി ഡ്രാമ കളിച്ചില്ല; പരദൂഷണമില്ല, അനൂപ് തന്നെ വിന്നറാവും

മാനസിക വെല്ലുവിളികള്‍ മറികടന്ന്, ഗെയിം തന്ത്രങ്ങളുമായി നൂറ് ദിവസം പിടിച്ച് നില്‍ക്കുന്നവരാണ് ബിഗ് ബോസ് ടൈറ്റില്‍ വിന്നറാവുന്നത്. 95 ദിവസങ്ങള്‍ കൊണ്ട് ഷോ അവസാനിച്ചതോടെ ഇത്തവണ എട്ട് ഫൈനലിസ്റ്റുകളാണുള്ളത്. പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് ഇതിലൊരാള്‍ വിജയിക്കുകയും ചെയ്യും. അതേ സമയം ടൈറ്റില്‍ വിന്നറാവാന്‍ അനൂപ് കൃഷ്ണനും യോഗ്യതയുണ്ടെന്ന് പറയുകയാണ് ആരാധകര്‍.

'ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ എക്‌സലന്റ് പ്ലെയര്‍. പരദൂഷണം ഇല്ല, തമ്മില്‍ അടിപ്പിക്കല്‍ ഇല്ല, ബഹളം വെച്ചു അടികൂടി ക്യാമറയിക്ക് മുന്നില്‍ സ്ഥാനം പിടിക്കലുമില്ല, പവിത്രമായ പ്രണയത്തെയും ഫ്രണ്ട്ഷിപ്പിനെയും വെച്ച് ആരെയും വെറുപ്പിച്ചില്ല. ഒരു ഗ്രൂപ്പിന്റെയും ഭാഗം അല്ല, അനാവശ്യമായി ആരെയും വേദനിപ്പിച്ചില്ല.

anoop-krishnan

കരഞ്ഞു പിഴിഞ്ഞു സിംപതിക്ക് വേണ്ടി ഡ്രാമ കളിച്ചില്ല. ആരുടെ മുഖത്തു നോക്കിയും കുറ്റംപറയില്ല, അതിനി ബിഗ് ബോസല്ല ആരു പറഞ്ഞാലും, (അനൂപിന്റെ ഗുഡ് ക്വാളിറ്റി ആയാണ് എനിക്ക് തോന്നിയത്). വ്യക്തത്വം ആര്‍ക്കും പണയം വെക്കാതെ സഹമത്സരാര്‍ഥികളെ മനസികമായി വേദനിപ്പിക്കാതെ മാനുഷിക പരിഗണന കൊടുത്തു നീതി പൂര്‍വ്വം കളിച്ചവന്‍, ബിഗ് ബോസിലെ മികച്ച മത്സരാര്‍ഥി.

സ്റ്റൈലിഷ് ഗെറ്റപ്പിൽ ഹുമ ഖുറേഷി, മനോഹരമായ ചിത്രങ്ങൾ കാണാം

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

എല്ലാ ഗെയിമുകളും എക്‌സലന്റ് ആയി കളിച്ചവന്‍, ബിഗ് ബോസിലെ നിയമങ്ങള്‍ അതുപോലെ പാലിച്ചവന്‍, മാനസികമായി സ്ട്രെസ് വന്നപ്പോഴൊക്കെ അതിനെ നൈസ് ആയി തരണം ചെയിതവന്‍, ഉറച്ച നിലപടുള്ളവന്‍ ഇത്രയൊക്കെ പോരേ ഒരു നല്ല മനുഷ്യന്. ഞങ്ങളുടെ മനസില്‍ അനൂപിന് സ്ഥാനം വന്നതും, അനൂപ് വിന്നര്‍ ആവണമെന്നും ആത്മാര്‍ത്ഥമായി ഞങ്ങള്‍ ആഗ്രഹിക്കുന്നതും അനൂപ് എന്ന നട്ടെല്ലുള്ള ഉശിരുള്ള ആണൊരുത്തന്റെ ഈ സ്വഭാവഗുണങ്ങള്‍ കണ്ടു തന്നെയാണ്. ജ്വലിക്കുന്ന തീ പോലെ, ആഞ്ഞടിക്കുന്ന തിരമാല പോലെ, കൊടുങ്കാറ്റുപോലെ. ബിഗ് ബോസ് വിന്നറായി അവന്‍ വരും. ഞങ്ങടെ ചങ്ക് അനൂപ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X