twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസിലും കള്ളവോട്ട് നടക്കുന്നു; തെളിവുകള്‍ പുറത്ത് വന്നോ? അത്തരക്കാരെ പുറത്താക്കണമെന്ന് ആരാധിക, കുറിപ്പ്

    |

    ബിഗ് ബോസ് വിന്നറെ തിരഞ്ഞെടുക്കാന്‍ വേണ്ടി വോട്ടിങ്ങ് നടന്ന് കൊണ്ടിരിക്കുകയാണ്. പല തരത്തിലാണ് പ്രേക്ഷകരെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കാന്‍ ആരാധകര്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ കള്ളവോട്ട് നടക്കുന്നതായും ചില ഫാന്‍സ് ആരോപിക്കുകയാണ്. വീടുകള്‍ കയറി ഇറങ്ങി പ്രിയ താരത്തിന് വേണ്ടി വോട്ട് ചോദിക്കുകയാണ് ഞങ്ങള്‍. ഇതിനിടയില്‍ ചില കള്ളത്തരങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഒരു ആരാധിക പറയുന്നത്.

    സാരിയഴകിൽ മനോഹരിയായി പ്രിയാമണി, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

    പിആര്‍ വഴി ഉടായിപ്പുകള്‍ കൊണ്ടു വന്ന് മലയാളം ബിഗ് ബോസ് മൂന്നാം സീസണെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഏഞ്ചല്‍ റോസ് എന്ന ആരാധികയ്ക്ക് പറയാനുള്ളത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

     ബിഗ് ബോസിലും കള്ളവോട്ട് നടക്കുന്നു

    പ്രിയ ഏഷ്യാനെറ്റ്, ബിഗ് ബോസ്, എന്‍ഡമോള്‍ ഗ്രൂപ്പ് അറിയുവാന്‍. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷക എഴുതുന്നു. സത്യം ജയിക്കണം. പ്രേക്ഷകരായ ഞങ്ങളോട് ഇങ്ങനെ ഒരു ചതി ചെയ്യാന്‍ ആരേയും അനുവദിക്കരുത്. 95 ദിവസം പിന്നിട്ട് പൂട്ടിപ്പോയ ബിഗ് ബോസ് സീസണ്‍ 3 ഫൈനല്‍ വോട്ടിംഗ് നടത്തി ടൈറ്റില്‍ വിന്നറെ കണ്ടെത്താന്‍ തീരുമാനിച്ചത് പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

      ബിഗ് ബോസിലും കള്ളവോട്ട് നടക്കുന്നു

    വോട്ടിംഗ് തുടങ്ങുന്ന തിങ്കള്‍ 11 മണി വരേയും അന്നേ ദിവസം ഞങ്ങളുടെ പ്രിയ മത്സരാര്‍ത്ഥി ജയിക്കാന്‍ വേണ്ടി കൊറോണ കാലമായിട്ട് പോലും മാസ്‌ക്കിട്ട് അടുത്ത വീടുകളിലെല്ലാം കടന്ന് ചെന്ന് ബിഗ് ബോസിലെ ഞങ്ങളുടെ പ്രിയ മത്സരാര്‍ത്ഥിക്കു വേണ്ടി വോട്ട് ചോദിച്ചും, ഹോട്ട് സ്റ്റാര്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചും, ബിഗ് ബോസ് കാണാത്തവരെ അതിന് പ്രേരിപ്പിച്ചും വോട്ട് ചെയ്യാന്‍ പഠിപ്പിച്ചും ഒക്കെയാണ് വോട്ട് ക്യാന്‍വാസ് ചെയ്ത് ബിബി 3 വിജയകരമാക്കാന്‍ ശ്രമിച്ചത്.

     ബിഗ് ബോസിലും കള്ളവോട്ട് നടക്കുന്നു

    എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാനായത് ഇത് പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെയുള്ള വിജയമല്ലന്നും, കള്ളവോട്ടുകാരുടെ വിജയമാകുമോ എന്നുമാണ്. പഴയ ഹോട്ട് സ്റ്റാര്‍ വെര്‍ഷനില്‍ ഇ മെയില്‍ ഐഡി വച്ച് ലക്ഷങ്ങള്‍ കള്ളവോട്ട് ചെയ്യുന്നതിന് തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സത്യസന്ധമായി, പ്രോഗ്രാം കണ്ട് മത്സരാര്‍ത്ഥിയെ വിലയിരുത്തി വോട്ട് കൊടുത്ത് വിജയിപ്പിക്കുന്ന പ്രേക്ഷകരുടെ വോട്ടിന് എന്ത് വിലയാണ് ഉള്ളത്? പ്രേക്ഷകരെ മണ്ടന്‍മാരാക്കരുത്.

    Recommended Video

    Mani Kuttan response after Bigg Boss got postponed
      ബിഗ് ബോസിലും കള്ളവോട്ട് നടക്കുന്നു

    അന്യഭാഷകളില്‍ നിന്നും പിആര്‍ വഴി ഉടായിപ്പുകള്‍ കൊണ്ടുവന്ന് മലയാളം ബിഗ് ബോസ് മൂന്നിനെ വ്യാജമായി തകര്‍ക്കുന്ന, അപമാനിക്കുന്ന പ്രവണതയ്‌ക്കെതിരെ ഞങ്ങള്‍ പ്രേക്ഷകര്‍ ശക്തമായി പ്രതിഷേധം അറിയിക്കുന്നു. നിയമവിരുദ്ധമായ ഇത്തരം വ്യാജ വോട്ടുകള്‍ ചെയ്യുന്നവരേയും അവരുടെ വോട്ടിനേയും അവരുടെ മത്സരാര്‍ത്ഥിയെയും തന്നെ വോട്ടിംഗില്‍ ഡിസ്‌ക്വാളിഫൈ ചെയ്യാനുള്ള ധൈര്യം ഏഷ്യാനെറ്റ് / ബിഗ് ബോസ് / എന്‍ഡമോള്‍ കാണിക്കണം. അല്ലങ്കില്‍ അത്തരം വോട്ടുകള്‍ ഡീഗ്രേഡ് ചെയ്യണം. സത്യസന്ധമായ വോട്ടിംഗ് പ്രോത്സാഹിപ്പിച്ച് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ പ്രേക്ഷകരെ അപമാനിക്കരുത്. എന്നുമാണ് ആരാധിക എഴുതിയ കുറിപ്പില്‍ പറയുന്നത്.

    English summary
    Bigg Boss Malayalam Season 3: A Viral Note About Bigg Boss Voting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X