twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുറത്തു പോകാതെ 100 ദിവസം നിൽക്കുക എന്നതാണ് ഗെയിം; മത്സരാര്‍ഥികൾ എല്ലാവരും മാനസിക പിരിമുറുക്കത്തിലാണ്, കുറിപ്പ്

    |

    ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നതുമായ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലടക്കം എല്ലാ ഭാഷകളിലും നൂറ് ദിവസങ്ങളിലായി നടത്തുന്ന പരിപാടിക്ക് വമ്പന്‍ ജനപിന്തുണ ലഭിക്കാറുണ്ട്. പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ നടത്തുന്ന ഷോ കര്‍ശന നിയന്ത്രണത്തിലായിരിക്കും. ടോയ്‌ലെറ്റില്‍ ഒഴികെ ബാക്കി വീടിനുള്ളില്‍ മുഴുവന്‍ ക്യാമറകളുടെ നീരിക്ഷണത്തിലാവും.

    കാവ്യ താപ്പറിൻ്റെ ഹോട്ട് രംഗങ്ങൾ, ആരെയും മയക്കുന്ന ചിത്രങ്ങൾ കാണാം

    ഒരു ഗെയിം ഷോ എന്നതിലുപരി മത്സരാര്‍ഥികളുടെ മാനസിക ശക്തി കൂടി അളക്കുന്ന പരിപാടിയാണിത്. മലയാളത്തിലെ മൂന്നാം സീസണ്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് പ്രേക്ഷകര്‍ക്കും ചര്‍ച്ച ചെയ്യാനുള്ളത്. വോട്ട് ചെയ്യുമ്പോള്‍ മത്സരാര്‍ഥികളുടെ പ്രകടനം വിലയിരുത്തണം എന്ന് തന്നെയാണ് ഒരു ആരാധകന്‍ പറയുന്നത്.

     മാനസിക ശക്തിയുള്ളവര്‍ക്ക് വേണ്ടിയുള്ള ഗെയിം

    ഇത് ഒരു മാനസിക ശക്തി ഉള്ളവര്‍ക്ക് ഉള്ള ഒരു ഗെയിം ആണ്. അങ്ങനെ ഉള്ളവര്‍ 100 ദിവസവും അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിവ് ഉള്ളവര്‍ ആയിരിക്കണം, അല്ലതെ ഇടക്ക് വച്ചു ഞാന്‍ ഇനിയും ഇല്ല ഇടക്ക് വച്ചു ക്വിറ്റ് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ആ ആള്‍ക്ക് ആ ഗെയിമില്‍ പരാജയപെട്ടു എന്ന് തന്നെ ആണ്. അല്ലാതെ വിജയിച്ചു എന്ന് അല്ല, അങ്ങനെ ക്വിറ്റ് ചെയ്ത ഒരാളെ വീണ്ടും. പുറത്തുള്ള ഫാന്‍സ് ബേസ് കാണിച്ചും, പുറത്തു ഇരുത്തി കളികള്‍ കാണിച്ചും വീണ്ടും കേറ്റിയത് തന്നെ ഏഷ്യാനെറ്റ് കാണിച്ച തെറ്റ് തന്നെ ആണ്.

     മാനസിക ശക്തിയുള്ളവര്‍ക്ക് വേണ്ടിയുള്ള ഗെയിം

    ഇയാള്‍ തിരിച്ചു വന്നപ്പോള്‍ എങ്ങനെ ആണ് കാണിച്ചത് എന്നതും നമ്മള്‍ നോക്കണം. വീണ്ടും പുള്ളി മനസിക ആയി തളര്‍ന്നാണ് പിന്നെ ഗെയിമില്‍ നമ്മള്‍ കണ്ടത് വളരെ പുറകോട്ടു പോകുന്നത് ആണ്, വീണ്ടും മൂകത, ആരോടും കൂടുതല്‍ സംസാരിക്കാത്ത മണിക്കുട്ടന്‍ ആണ് കണ്ടത്. അങ്ങനെ ഒരിക്കല്‍ ക്വിറ്റ് ചെയ്ത ഒരാളെ വീണ്ടും എടുത്തത് തന്നെ തെറ്റായ പ്രവണത തന്നെ ആണ്. ആ ആളിനെ വീണ്ടും വോട്ട് കൊടുത്തു ജയിപ്പിക്കുക എന്നത് ബാക്കി ഉള്ള മത്സരാര്‍ഥികളോട് കാണിക്കുന്ന അനീതി തന്നെ ആണ്.

    Recommended Video

    ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam
     മാനസിക ശക്തിയുള്ളവര്‍ക്ക് വേണ്ടിയുള്ള ഗെയിം

    അവരൊക്കേ 100 ദിവസവും ഇ മനസിക പിരിമുറക്കത്തില്‍ തന്നെ ആണ് നിന്നത്, അവരുടെ മുന്നില്‍ മണിക്കുട്ടന്‍ ഔട്ട് ആയൊരു മത്സരാര്‍ഥി തന്നെയാണ്. ബിഗ് ബോസ് എന്നാ ഗെയിം 100 ദിവസവും കൊടുത്ത ടാസ്‌കില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് പുറത്തു എടുത്തവര്‍, 100 ദിവസം പുറത്തു പോകാതെ നില്‍ക്കുക എന്നത് ആണ് ഗെയിം. അല്ലാതെ ഇടക്ക് ക്വിറ്റ് ചെയ്യുക പിന്നയും കേറി വരുക. അത് അല്ല ഈ ഗെയിം. അതു മനസിലാക്കി തന്നെ. അങ്ങനെ 100 ദിവസവും നില്‍കുന്നവര്‍ക്ക് വോട്ട് ചെയ്യുക. അതും അവരുടെ പെര്‍ഫോമന്‍സ് വച്ചു തന്നെ വോട്ട് കൊടുക്കുക.

    English summary
    Bigg Boss Malayalam Season 3: A Viral Post About Contestants Mental Strength
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X