ഡിംപലിനെ വിമര്‍ശിച്ചോളൂ, പക്ഷേ ഇത് പോലുളള മോശം വാക്കുകള്‍ കൊണ്ടാകരുത്, പിന്തുണച്ച് പ്രേക്ഷകന്‌റെ കുറിപ്പ്
ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടന കാഴ്ചവെച്ചുകൊണ്ടാണ് ഡിംപല്‍ മുന്നേറിയത്. കാന്‍സര്‍ സര്‍വൈവറായ താരം അതിന്‌റെ വേദനയൊന്നും പുറത്ത് പ്രകടിപ്പിക്കാതെയാണ് മല്‍സരിച്ചത്. ഡിംപലിന്‌റെ ജീവിതം എല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്ന് മുന്‍പ് സഹമല്‍സരാര്‍ത്ഥികളും പ്രേക്ഷകരുമെല്ലാം അഭിപ്രായപ്പെട്ടിരുന്നു. ഇത്തവണ ബിഗ് ബോസില്‍ വിജയ സാധ്യതകളുളള മല്‍സരാര്‍ത്ഥി കൂടിയാണ് ഡിംപല്‍.
ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം
ബിഗ് ബോസിലെ അവസാന ടാസ്‌ക്കായ ടിക്കറ്റ് ടു ഫിനാലെയില്‍ മുന്നില്‍ എത്താന്‍ ഡിമ്പുവിന് സാധിച്ചിരുന്നു. പുരുഷ മല്‍സരാര്‍ത്ഥികളെയെല്ലാം പിന്നിലാക്കിയാണ് ഡിംപല്‍ ഒന്നാമത് എത്തിയത്. റീഎന്‍ട്രിക്ക് ശേഷം ബിഗ് ബോസ് ഹൗസില്‍ വീണ്ടും ആക്ടീവായിരുന്നു താരം. ബെസ്റ്റ് ഫ്രണ്ടായ മണിക്കുട്ടനൊപ്പമായിരുന്നു ഡിംപലിനെ കൂടുതല്‍ സമയവും കണ്ടത്.

ബിഗ് ബോസ് സീസണ്‍ 3യില്‍ അഭിപ്രായങ്ങളും നിലപാടുകളുമുളള വ്യക്തി കൂടിയാണ് ഡിംപല്‍ ഭാല്‍. മുന്‍പ് പല അവസരങ്ങളിലും ഡിംപലിന്‌റെ പക്വതയുളള സംസാരവും കാഴ്ചപ്പാടുകളുമെല്ലാം എല്ലാവരും കണ്ടതാണ്. സിമ്പതിക്ക് വേണ്ടി കളിക്കുകയാണ് ഡിംപലെന്നായിരുന്നു മുന്‍പ് താരത്തിനെതിരെ വന്ന പ്രധാന ആരോപണം. എന്നാല്‍ അന്ന് വായടപ്പിക്കുന്ന മറുപടി ഡിംപല്‍ നല്‍കിയിരുന്നു.

അതേസമയം ഡിംപലിനെതിരെയുളള മോശം വാക്കുകള്‍ക്കെതിരെ ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒഫീഷ്യല്‍സ് ഗ്രൂപ്പില്‍ ബാദുഷ ബാദു എന്ന പ്രേക്ഷകനാണ് ഡിംപലിനെതിരെയുളള വിമര്‍ശനങ്ങളെ കുറിച്ച് എഴുതിയത്. ഡിംപലിനെ വിമര്‍ശിച്ചോളൂ, പക്ഷേ അത് ഇത് പോലെ ഉള്ള മോശം വാക്കുകള്‍ കൊണ്ടാകരുത് എന്ന് പോസ്റ്റില്‍ പറയുന്നു.

ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ ഉള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഉണ്ട്. പക്ഷെ ഒരു രോഗിയായ പെണ്ണിനെ ബിഗ് ബോസ്സ് എന്ന ഷോയില്‍ പങ്കെടുത്തു എന്ന് വെച്ചു ഇങ്ങനെ പരിഹസിക്കുന്നതും അപമാനിക്കുന്നതും അത്ര നല്ലതല്ല. ഞാനും നിങ്ങളും എന്നും നല്ല ആരോഗ്യത്തോടെ ഇരിക്കുമെന്നു നമ്മള്‍ക്കൊക്കെ എന്താ ഒരു ഉറപ്പ്. നിങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപെടുന്ന മത്സരാര്‍ഥിയെ സപ്പോര്‍ട്ട് ചെയ്യാം.
Recommended Video

അവര്‍ക്ക് വേണ്ടി മറ്റുള്ളവരോട് വാദിക്കാം അതിനൊന്നും യാതൊരു കുഴപ്പവും ഇല്ല. ഫ്രോഡ് എന്നും സിമ്പതി എന്നും ഡാകിനി എന്നും വിളിച്ചു നിങ്ങള്‍ അപമാനിക്കുന്നത് ഒരു രോഗിയായ പെണ്ണിനെ ആണെന്ന് നിങ്ങള്‍ ഓര്‍ക്കണം, കുറിപ്പില്‍ പറയുന്നു. ഈ അസുഖം അത്ര നിസാരമല്ല അത് നമ്മള്‍ക്കോ നമ്മുടെ കുടുംബത്തിലെ മറ്റുള്ളവര്‍ക്കോ വരുമ്പോള്‍ മനസിലാകും (എനിക്ക് അനുഭവം ഉണ്ട്). അത് കൊണ്ട് നിങ്ങള്‍ വിമര്‍ശിച്ചോളൂ അത് ഇത് പോലെ ഉള്ള വാക്കുകള്‍ കൊണ്ടാകാരുത്. നിങ്ങള്‍ ഏത് മത്സരാര്‍ത്ഥിയെ ആണോ സപ്പോര്‍ട്ട് ചെയ്യുന്നത് അവര്‍ക്ക് വേണ്ടി നിങ്ങള്‍ നല്ല നല്ല പോസ്റ്റുകള്‍ ഇട്ട് സപ്പോര്‍ട്ട് ചെയ്യൂ എന്നാണ് പ്രേക്ഷകന്‍ കുറിച്ചത്.


Click it and Unblock the Notifications