ഡിംപലിന്‌റെ മടങ്ങിവരവിന് ഇനിയും ഹോപ്പുണ്ട്, അവസാന പ്രതീക്ഷ പങ്കുവെച്ച് ആരാധകന്‌റെ പോസ്റ്റ്
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍ ഭാല്‍. പിതാവിന്‌റെ വിയോഗത്തെ തുടര്‍ന്ന് ഡിംപുവിന് വീട്ടിലേക്ക് മടങ്ങേണ്ടി വന്നത് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഇത്തവണ ബിഗ് ബോസ് ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയായിരുന്നു ഡിംപല്‍. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം തന്നെ ആരുടെ മുന്നിലായാലും ഡിംപല്‍ തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസില്‍ എല്ലാവര്‍ക്കും ഒരേപോലെ ഇഷ്ടമുളള വ്യക്തി കൂടിയായിരുന്നു ഡിംപല്‍.

അതേസമയം ഡിംപല്‍ ഇനി തിരിച്ചുവരില്ലെന്ന് കഴിഞ്ഞ എപ്പിസോഡില്‍ ലാലേട്ടന്‍ അറിയിച്ചിരുന്നു. പിതാവിന്‌റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഡിംപല്‍ ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുകയായിരുന്നു സഹമല്‍സരാര്‍ത്ഥികള്‍. എന്നാല്‍ ലാലേട്ടന്‍ അറിയിച്ചതിന് പിന്നാലെ എല്ലാവര്‍ക്കും വീണ്ടും വിഷമമായി. നിലവിലെ സാഹചര്യത്തില്‍ ഡിംപലിനെ തിരികെ എത്തിക്കാനാവില്ലെന്നാണ് ലാലേട്ടന്‍ അറിയിച്ചത്.
അതേസമയം ഡിംപലിനെ കുറിച്ചുളള അവസാന പ്രതീക്ഷ പങ്കുവെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കോവിഡ് ആണ് ഡിംപലിന് തിരിച്ചെത്താന്‍ വിലങ്ങായി നില്‍ക്കുന്നതെങ്കില്‍ ഇനിയും പ്രതീക്ഷയുണ്ടെന്നാണ് ബിഗ് ബോസ് ആരാധകരില്‍ ഒരാള്‍ പറയുന്നത്. ഡിംപലിന്‌റെ ആരാധക കൂട്ടായ്മയുടെ പേജിലാണ് ജെറിന്‍ മാത്യൂ എന്ന പ്രേക്ഷകന്‍ കുറിപ്പുമായി എത്തിയത്.
ഗ്ലാമറസ് ചിത്രങ്ങളുമായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
കോവിഡാണ് ഡിംപലിന്‌റെ തിരിച്ചുവരവിന് തടസം എങ്കില്‍ ഇനിയും ഹോപ്പുണ്ട്. ഒരു സാധ്യത പറയാം ഡിംപല്‍ എത്രയും വേഗം ചെന്നൈയില്‍ തിരിച്ചെത്തുന്നു. ആര്‍ടി പിസിആര്‍ ടെസ്റ്റ് എടുക്കുന്നു, 3 ദിവസം വെയിറ്റ് ചെയ്യുന്നു. ഒരിക്കല്‍ കൂടി ടെസ്റ്റ് എടുക്കുന്നു. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ റീ എന്‍ട്രി നടക്കുന്നു. ഒരാഴ്ചയക്കകം ഈ പോസിബിലിറ്റി നമുക്കറിയാം എന്നാണ് ജെറിന്‍ കുറിച്ചത്. എന്നാല്‍ ഇതിനുളള സാധ്യതകള്‍ കുറവാണെന്നാണ് മറ്റുളളവര്‍ പറയുന്നത്.


Click it and Unblock the Notifications