twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആളുകളുടെ തോളത്ത് കേറുന്ന ഒരു പൊളി പെൺകുട്ടി; മണിക്കുട്ടനും ഡിംപലും തമ്മിലുള്ള കോംപോ ഇഷ്ടപെടുന്നുവെന്ന് ആരാധകർ

    |

    ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. വിന്നറാവുന്നത് ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഇതിനിടയിലുണ്ടായ സംഭവബഹുലമായ നിമിഷങ്ങളില്‍ പകച്ച് നില്‍ക്കുകയാണ് എല്ലാവരും. മാനസിക സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ കഴിയാതെ വന്നതിന്റെ പേരില്‍ പൊട്ടിക്കരയുന്ന മണിക്കുട്ടനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ച നടത്തിയിരുന്നു.

    മലയാളത്തില്‍ നടത്തിയ ആദ്യ രണ്ട് ബിഗ് ബോസ് സീസണുകളെ തമ്മില്‍ താരതമ്യപ്പെടുത്തുകയാണ് മണിക്കുട്ടന്റെ ആരാധകര്‍. രണ്ട് സീസണുകളെക്കാളും പ്രേക്ഷകരുടെ കാഴ്ചപാടിനെ തന്നെ മാറ്റി മറിച്ചത് ഇത്തവണ ആയിരുന്നു. ആദ്യ തവണ സാബുമോനും രണ്ടാമത് രജിത് കുമാറും നടത്തിയ പോലുള്ള ഗെയിം ആയിരുന്നില്ല. മറിച്ച് സ്‌നേഹവും സൗഹൃദവുമായിരുന്നു ഗെയിം തന്ത്രമെന്ന് ആരാധകര്‍ പറയുന്നു. വിശദമായി വായിക്കാം...

    അവര്‍ ഗെയിം കളിക്കുന്ന റോബോട്ടുകള്‍ അല്ല

    ബിഗ് ബോസ് വളരെ രസകരവും അതേസമയം കോംപ്ലിക്കേറ്റഡും ആയ ഒരു ഗെയിം ആണെന്നാണ് വിലയിരുത്തല്‍. മനസിന് ധൈര്യമുള്ളവര്‍ മാത്രമേ അവിടെ വരാവൂ എന്നൊന്നും തോന്നിയിട്ടില്ല. എന്താണീ മനസിന്റെ ധൈര്യം എന്നും മനസിലായിട്ടില്ല. കരയാതിരിക്കുന്നതോ ആളുകള്‍ അറ്റാക്ക് ചെയ്യുമ്പോള്‍ പിടിച്ചു നില്‍ക്കുന്നതോ ഒക്കെയാണ് അതിന്റെ മാനദണ്ഡം എന്നും കരുതുന്നില്ല. പക്ഷേ എല്ലാത്തിനുമപരി ഈ ബിഗ് ബോസ് സീസണ്‍ പല സ്റ്റീരിയോ ടൈപ്പുകളെയും തകര്‍ക്കുന്നതായിരുന്നു എന്നാണ് പേഴ്‌സണല്‍ അഭിപ്രായം.

     അവര്‍ ഗെയിം കളിക്കുന്ന റോബോട്ടുകള്‍ അല്ല

    മുന്‍പൊരു ഗ്രൂപ്പ് മെമ്പര്‍ പറഞ്ഞതു പോലെ തലയറുത്താലും കരയാത്ത, തന്നെ ഇഷ്ടമാണെന്നു പറഞ്ഞ് ശല്യപ്പെടുത്തുന്ന ഹിമയെ റൂഡായി നേരിടുന്ന സാബു മോന്‍, ഇമോഷണലി വളരെ വീക്കാണെന്ന് തോന്നിപ്പിച്ച പേളി, സ്‌ട്രോങ്ങ് ആയി വന്നിട്ട് ഒടുവില്‍ സാബുവിന്റെ സഹമത്സരാര്‍ത്ഥിയായ മാറിയ രഞ്ജിനി എന്നിവരെയാണ് ആദ്യ സീസണിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക. ഒരു പരിധിവരെ അത് ആണത്തത്തിന്റെ ആഘോഷമായിരുന്നു. സാബുമോന്റെ ഡയലോഗുകളും ആറ്റിട്യൂടും ഒക്കെ ഹിറ്റായത് 'ആണുങ്ങളായാല്‍ ഇങ്ങനെ വേണം' എന്ന ബോധത്തിന്റെ പുറത്തുമായിരുന്നു.

     അവര്‍ ഗെയിം കളിക്കുന്ന റോബോട്ടുകള്‍ അല്ല

    രണ്ടാം സീസണ്‍ എത്തുമ്പോ മുഴുവന്‍ ശ്രദ്ധയും രജിത് കുമാര്‍ എന്ന മത്സരാര്‍ത്ഥിയിലേക്ക് പോയി. എനിക്കയാളോട് ഒരിക്കലും താല്‍പര്യം തോന്നിയിട്ടില്ല. മോശപ്പെട്ട ഒരു വിക്ടിം പ്ലേയ് ആണ് അവിടെ നടക്കുന്നതെന്നും തോന്നിയിട്ടുണ്ട്. അയാളുടെ പ്രഭാവത്തോട് മുട്ടിനില്‍ക്കാന്‍ പറ്റുന്ന മറ്റു മത്സരാര്‍ത്ഥികള്‍ ഇല്ലാതായതും പ്രശ്‌നമായിരുന്നു. രജിത് കുമാറിന് കിട്ടിയ പിന്തുണ ഒരുതരത്തില്‍ അത്ഭുതപ്പെടുത്തുകയും കുറെയൊക്കെ പേടിപ്പിക്കുകയും ചെയ്തു. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് പുറത്താക്കപ്പെട്ട രജിത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ രേഷ്മയെ തെറി വിളിക്കാന്‍ ആണുങ്ങളും പെണ്ണുങ്ങളുമുണ്ടായിരുന്നു. വിക്ടിം പ്ലേയും ടോക്‌സിസിറ്റിയും വളരെ കൂടിയ സീസണായാണ് രണ്ടാം ബിബിയെ ഞാന്‍ വിലയിരുത്തുന്നത്.

     അവര്‍ ഗെയിം കളിക്കുന്ന റോബോട്ടുകള്‍ അല്ല

    മൂന്നാമത്തെ സീസണിലേക്ക് വരുമ്പോള്‍ ടോക്‌സിക് കണ്ടസ്റ്റന്റ്സിന് പബ്ലിക് സപ്പോര്‍ട്ട് കുറയുന്ന കാഴ്ച വളരെ വിസിബിള്‍ ആയിരുന്നു. സായിയുടെ മാറ്റത്തോടെ അയാള്‍ക്കുണ്ടായിരുന്ന പിന്തുണ വര്‍ധിച്ചതെല്ലാം ഇതിനോട് ചേര്‍ത്തു കാണണം. ഏറ്റവും സ്‌ട്രോങ്ങ് ആയ ഈ സീസണിലെ മത്സരാര്‍ത്ഥികളെല്ലാം വളരെ സ്‌ട്രോങ്ങ് ആയ, ഇന്‍ഡിപെന്‍ഡന്റ് ആയ ആളുകളായിരുന്നു. ഞാന്‍ ഡിംപലിന്റെയും മണിക്കുട്ടന്റെയും ഫാന്‍ ആണ്. അവര്‍ തന്നെയാണ് ഈ ഷോയുടെ ഏറ്റവും വലിയ അട്രാക്ഷനും.

     അവര്‍ ഗെയിം കളിക്കുന്ന റോബോട്ടുകള്‍ അല്ല

    വളരെ സ്‌ട്രോങ്ങ് ആയ, മോഡേണ്‍ ആയ ആളുകളുടെ തോളത്ത് കേറുന്ന മലയാളം വലിയ പിടിയില്ലാത്ത ഒരു പൊളി പെണ്‍കുട്ടി. മലയാളികളുടെ മോറല്‍ താല്‍പര്യങ്ങളോട് അത്രയൊന്നും ചേര്‍ന്നു നില്‍ക്കാത്ത അവള്‍ എത്ര പെട്ടന്നാണ് പ്രേക്ഷകര്‍ക്ക് സ്വീകാര്യയായത്. മണിക്കുട്ടന്റെ കാര്യത്തിലേക്ക് വന്നാല്‍ സെലിബ്രിറ്റി ആണെങ്കില്‍ പോലും അത്തരത്തിലുള്ള ഫാന്‍ ബേസ് ഒന്നും കാര്യമായിട്ടില്ലാതെയാണ് പുള്ളിയും വരുന്നത്. ഒരുതരം മെയില്‍ സെലിബ്രെഷനും ഈഗോയും ഒന്നും കാണിക്കാത്ത മത്സരാര്‍ത്ഥി. പുള്ളിയെയും വളരെ വേഗം ആളുകള്‍ ഏറ്റെടുത്തു.

     അവര്‍ ഗെയിം കളിക്കുന്ന റോബോട്ടുകള്‍ അല്ല

    ഗെയിം കളിയ്ക്കാന്‍ ടോക്‌സിക് ആവേണ്ട ആവശ്യമില്ലെന്നാണ് ഇവര്‍ രണ്ടുപേരും പറഞ്ഞത്. പരസ്പരം ബഹുമാനിച്ചും സ്‌നേഹിച്ചും മത്സരിക്കാന്‍ പറ്റുമെന്ന് പ്രേക്ഷകരോടും കൂടിയാണ് ഇവര്‍ പറഞ്ഞത്. കരയുന്നത്, ഇമോഷണലി തകരുന്നത്. എല്ലാം വളരെ സ്വാഭാവികമാണ്. പ്രത്യേകിച്ച് പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കേണ്ടി വരുമ്പോള്‍. കരയാത്ത ആണുങ്ങള്‍ക്ക് ഫാന്‍സുള്ള നാട്ടില്‍ ഉറക്കെ കരയുന്ന മണിക്കുട്ടന്‍ എനിക്ക് പ്രതീക്ഷയാണ്.

    Recommended Video

    Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam
     അവര്‍ ഗെയിം കളിക്കുന്ന റോബോട്ടുകള്‍ അല്ല

    'നെവര്‍ എവര്‍ ജഡ്ജ് ഓണ്‍ കോസ്റ്റിയൂം' എന്ന് സധൈര്യം പറയുന്ന ഡിംപല്‍ എനിക്ക് സന്തോഷമാണ്. അവരുടെ സൗഹൃദം കാണുന്നത് തന്നെ സമാധാനമാണ്. അവരെ ഒന്നിച്ച് കാണുമ്പോഴുള്ള സന്തോഷം ഈയടുത്തൊന്നും വേറെ ഒന്നിലും കിട്ടിയിട്ടില്ല. അവരിലൊരാളുടെ ഫാന്‍ അല്ല, അവരുടെ കോമ്പോയുടെ ഫാന്‍ ആണ്. അവരിലൊരാള്‍ ഇല്ലാത്ത ബിഗ് ബോസ് ആലോചിക്കുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്. പിന്നെ മനുഷ്യരെ കരയാന്‍ കൂടി അനുവദിക്കണം, അവര്‍ നിങ്ങള്‍ക്കു വേണ്ടി ഗെയിം കളിക്കുന്ന റോബോട്ടുകള്‍ അല്ല. എന്നുമാണ് ജാനകി രാവണ്‍ എന്ന ആരാധിക കുറിച്ചത്.

    English summary
    Bigg Boss Malayalam Season 3: A Viral Post About Manikuttan And Dimple Bhal's Combo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X