ബിഗ് ബോസിലെ സെലിബ്രിറ്റി മണിക്കുട്ടനാണ്; ഗെയിം നന്നായി കളിച്ചവർക്ക് ട്രോഫി കൊടുക്കണമെന്ന് ഫാൻസ്
ബിഗ് ബോസ് വിന്നര്‍ ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. കഴിഞ്ഞ സീസണില്‍ ഒരു വിജയ് ഇല്ലാതായി പോയത് കൊണ്ട് ഇത്തവണയും അങ്ങനെ ആവരുതെന്ന നിര്‍ദ്ദേശമാണ് ആരാധകര്‍ക്കുള്ളത്. ഷോ അവസാനിപ്പിച്ചെങ്കിലും ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്ന് തന്നെയാണ് അറിയുന്നത്.
സാരിയഴകിൽ മനോഹരിയായി പ്രിയാമണി, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം
ഓരോ മത്സരാര്‍ഥികള്‍ക്കും വോട്ട് നല്‍കണമെന്നുള്ള അഭ്യര്‍ഥനയുമായി ആരാധകരും രംഗത്തെത്തി കഴിഞ്ഞു. അതേ സമയം പ്രശസ്തിയുടെ പിന്‍ബലമുള്ളവര്‍ക്ക് കൊടുക്കാതെ ഗെയിമില്‍ മികവുറ്റ പ്രകടനം നടത്തിയവര്‍ക്ക് വേണം സമ്മാനം നല്‍കാന്‍ എന്നാണ് ചിലരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചയെ കുറിച്ച് അറിയാം.

മണിക്കുട്ടന്‍ ആണ് ശരിക്കും ബിഗ് ബോസ് 3 യില്‍ ഉള്ള സെലിബ്രിറ്റി. പിന്നെ നോബി മാര്‍ക്കോസ്, അതില്‍ മണിക്കുട്ടന്‍ ഇപ്രാവശ്യം വിജയിച്ചാല്‍ അതില്‍ അത്ഭുതം പെട്ടിട്ടു കാര്യം ഇല്ല, കാരണം. കൂടുതല്‍ ആള്‍ക്കാരും സെലിബ്രിറ്റിയെ മാത്രമേ ലക്ഷ്യം വെക്കത്തുള്ളു. അതില്‍ ആരൊക്കേ നല്ല പെര്‍ഫോമന്‍സ് ചെയ്തു എന്ന് നോക്കുന്നില്ല. ബിഗ് ബോസ് എന്ന ഗെയിമില്‍ മാക്‌സിമം കളിച്ചു അവര്‍ക്ക് ആയിരിക്കണം ശരിക്കും ട്രോഫി കൊടുക്കേണ്ടത്.

അല്ലാതെ ആരാ നല്ല സെലിബ്രിറ്റി അവര്‍ക്ക് സപ്പോര്‍ട്ട് കൊടുക്കുന്ന ഒരു പ്രോഗ്രാം അല്ല ബിഗ് ബോസ്. അങ്ങനെ ഏറ്റവും നല്ല പെര്‍ഫോമന്‍സ് ചെയ്തവര്‍ക്ക് കൊടുക്കണം നിങ്ങളുടെ വോട്ട്. അങ്ങനെ നോക്കുമ്പോള്‍ മണിക്കുട്ടന്‍, സായി, റംസാന്‍, അനൂപ് അവരുടെ ഓക്കേ ഒത്തിരി താഴെ തന്നെ ആണ്. എന്നാല്‍ അതു അല്ല കൂടുതല്‍ ആള്‍ക്കാര്‍ നോക്കുന്നത്.

അവന്‍ സിനിമയില്‍ അഭിനയിച്ചവന്‍ ആണ്. സെലിബ്രിറ്റി ആണ്. അവനു വോട്ട് കൊടുക്കാം എന്ന രീതിയില്‍ ആണ്. അനൂപ്, സായി, റംസാന്‍ അവര്‍ ഓക്കേ ഗെയിമില്‍ വന്നതും പെര്‍ഫെക്ട് ആയി ടാസ്‌ക് ചെയ്തതും വെറുതെ ആയി പോകും. അതുകൊണ്ട് നിങ്ങള്‍ വോട്ട് ചെയുപ്പോള്‍ ഓര്‍ക്കേണ്ടത്. ആരാണ് വൃത്തയായി ബിഗ് ബോസ്സ് എന്ന ഗെയിമില്‍ 100 ശതമാനം എഫേര്‍ട്ട് എടുത്തത് അവര്‍ക്കു വേണം വോട്ട് കൊടുക്കാന്‍. അവരെ വേണം മുന്നോട്ട് കൊണ്ടു വരാന്‍ അങ്ങനെ നോക്കുമ്പോള്‍ മണിക്കുട്ടന്‍. ശരാശരിയിലും താഴെ തന്നെ ആണ് എന്നുമാണ് ഫാന്‍സ് ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്.
Recommended Video

അതേ സമയം എല്ലാ ടാസ്‌കുകളിലും മികവുറ്റ പ്രകടനം കാഴച വെച്ച മത്സരാര്‍ഥി മണിക്കുട്ടനാണ്. ഏറ്റവുമൊടുവില്‍ നടത്തിയ മത്സരത്തില്‍ മാത്രമാണ് മണിക്കുട്ടന്‍ ഏറ്റവും പിന്നോട്ടായി പോയിട്ടുള്ളത്. ബാക്കി എല്ലാത്തിലും മികവുറ്റ പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്ത് മണിക്കുട്ടനായിരുന്നു. പ്രശസ്തിയുടെ കാര്യം പറയുകയാണെങ്കില്‍ നോബി മര്‍ക്കോസും കിടിലം ഫിറോസും ഈ ലിസ്റ്റില്‍ വരുമെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു. ഏതായാലും പ്രേക്ഷകരുടെ വോട്ടുകള്‍ക്ക് അനുസരിച്ചായിരിക്കും ഈ സീസണിലെ വിജയിയെ തിരഞ്ഞെടുക്കുക.


Click it and Unblock the Notifications