കിടിലത്തിന് ഉത്തരമില്ലാതായി പോയത് മണിക്കുട്ടൻ്റെ മുൻപിലാണ്; സായി ഏറ്റുമുട്ടിയത് 90 ദിവസത്തിന് ശേഷമെന്ന് ആരാധകർ

ബിഗ് ബോസിലെ ഗ്രൂപ്പിസത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചിരിക്കുകയാണ് മണിക്കുട്ടനും സായി വിഷ്ണുവും. ഇതുവരെ നടന്ന കാര്യങ്ങള്‍ വെച്ച് മത്സരാര്‍ഥികളെ ചോദ്യം ചെയ്യാനുള്ള അവസരമായിരുന്നു കഴിഞ്ഞ ദിവസം അവതാരകമായ മോഹന്‍ലാല്‍ ഒരുക്കി കൊടുത്തത്. കോടതി മുറിയുടേതിന് സമാനമായ രീതിയില്‍ മത്സരാര്‍ഥികളെ കൂട്ടില്‍ കേറ്റി നിര്‍ത്തി വാദിക്കുകയായിരുന്നു.

അവധി ആഘോഷിച്ച് റിയ സെൻ, ബീച്ചിൽ നിന്നടക്കമുള്ള നടിയുടെ വൈറൽ ചിത്രങ്ങൾ കാണാം

ഏറ്റവും കൂടുതല്‍ പേരും ചോദ്യം ചെയ്തത് സായി വിഷ്ണുവിനെ ആയിരുന്നു. ഒപ്പം കിടിലം ഫിറോസും നോബിയും റംസാനും അടങ്ങുന്ന ഗ്രൂപ്പിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ പേരില്‍ സായിയ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം മണിക്കുട്ടന്‍ ആദ്യ കാലം മുതല്‍ പറഞ്ഞ് നടന്ന കാര്യങ്ങളാണെന്ന് പറയുകയാണ് ആരാധകര്‍. വിശദമായി വായിക്കാം...

 കിടിലത്തിന് മണികുട്ടന്റെ മുന്‍പിലാണ് ഉത്തരം ഇല്ലാതായത്

ഇന്നലെ സായി സ്‌കോര്‍ ചെയ്തു എന്ന് പറഞ്ഞു പല പോസ്റ്റുകളും കണ്ടു. കുറച്ച് അഗ്രെസ്സിവ് ആയി കാര്യങ്ങള്‍ അവതരിപ്പിച്ചത് ഒഴിച്ചാല്‍ മണിക്കുട്ടന്‍ കുറെ നാളായി അവിടെ ഉയര്‍ത്തുന്ന വാദങ്ങള്‍ അതേ പോലെ ആവര്‍ത്തിക്കുക മാത്രമാണ് സായി ചെയ്തത്. ഗ്രൂപ്പിസത്തിനെതിരെ ആദ്യവും ഇപ്പോഴും ശക്തമായ വാദങ്ങള്‍ ഉയര്‍ത്തുന്നത് മണിക്കുട്ടന്‍ മാത്രമാണ്.

  കിടിലത്തിന് മണികുട്ടന്റെ മുന്‍പിലാണ് ഉത്തരം ഇല്ലാതായത്

കിടിലനുമായി ആദ്യമാണെന്ന് തോന്നുന്നു സായി നേരിട്ട് ഏറ്റുമുട്ടിയത്. അതും 90 ദിവസത്തിന് ശേഷം. ഇത്രേം നാള്‍ ഒളിഞ്ഞു നിന്നു കിടിലനെ കുറ്റം പറയുക അല്ലാതെ സായി നേരിട്ട് ഏറ്റുമുട്ടിയിട്ട് ഇല്ലായിരുന്നു. താഴെ കാണുന്ന ഫോട്ടോയിലെ പോലെ കിടിലവും ആയി മുഖാമുഖം എറ്റുമുട്ടിട്ട് ഉണ്ടോ. അവിടെ ആണ് മണികുട്ടനെ പ്രസക്തി കിടിലനുമായി ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടിയത് മണികുട്ടനാണ്.

 കിടിലത്തിന് മണികുട്ടന്റെ മുന്‍പിലാണ് ഉത്തരം ഇല്ലാതായത്

പലരും മനസ്സില്‍ മാത്രം വെച്ച നടന്ന കാര്യങ്ങള്‍ കിടിലന്‍ ടീമിനോട് മുഖത്തു നോക്കി പറഞ്ഞത് മണിക്കുട്ടന്‍ ആണ്. ഇന്നലെ സായിടെ മുന്‍പില്‍ അല്ല കിടിലം വീണത്. കിടിലത്തിനു ഉത്തരം ഇല്ലാതെ ആയത് മണികുട്ടന്റെ മുന്‍പിലാണ്. തന്റെ ഗെയിം സ്‌ട്രെറ്റര്‍ജി തുറന്ന് സമ്മതിക്കേണ്ടി വന്നു കിടിലത്തിന്. പിന്നെ സായി ഇന്നലെ ഉന്നയിച്ച പല ആരോപണങ്ങളും അവനെ തന്നെ തിരിച്ചു കൊത്തുന്നതാണ്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 കിടിലത്തിന് മണികുട്ടന്റെ മുന്‍പിലാണ് ഉത്തരം ഇല്ലാതായത്

അവിടെ ഇത് വരെ ആരും ചോദ്യം ചെയ്യാത്ത എന്തിനു നോമിനേറ്റ് പോലും ചെയ്യാന്‍ മടിക്കുന്ന നോബിയെ എതിര്‍ത്തു പറയാന്‍ മണിക്കുട്ടന്‍ വേണ്ടി വന്നു. നോബിയെ നോമിനേറ്റ് ചെയ്യാന്‍ ഉള്ള ധൈര്യവും കാണിച്ചു. സായി ഇന്നലെ മാത്രമാണ് നോബിയെ എതിര്‍ക്കാന്‍ തയ്യാറായത്. ഒരു ദിവസത്തെ പ്രകടനത്തിന്റെ പേരില്‍ ഒരാളെ പൊക്കി കൊണ്ട് വരുന്നവരെയും, ഇത്രേം നാള്‍ സപ്പോര്‍ട്ട് ചെയ്ത ആളെ തള്ളിപ്പറയുന്നവരോടും ഒന്നും പറയാനില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X