ഫസ്റ്റ്‌ഡേ മുതല്‍ ഒരു മുഖംമൂടിയും ഇല്ലാതെ ബിഗ് ബോസില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥി നോബി മാത്രമാണ്, കുറിപ്പ്

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ ശ്രദ്ധേയ പ്രകടനവുമായി മുന്നേറുന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് നോബി മാര്‍ക്കോസ്. പ്രേക്ഷക പിന്തുണ കൂടുതലുളള നോബി ഇത്തവണ ഫൈനലില്‍ എത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. ബിഗ് ബോസിലെ ഇതുവരെയുളള ടാസ്‌ക്കുകളും മറ്റ് ഗെയിമുകളിലും തരക്കേടില്ലാത്ത പ്രകടനം നോബി കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഗെയിം എന്താണെന്ന് മനസിലാക്കാതെയാണ് നോബി അവിടെ നില്‍ക്കുന്നതെന്ന് താരത്തിനെതിരെ പിന്നീട് വിമര്‍ശനമുണ്ടായി.

സല്‍മാന്‍ ഖാന്‌റെ നായിക ദിഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, കാണാം

നോബി ഫൈനല്‍ ഫൈവില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് ടു ഫിനാലെയില്‍ നോബി ഇപ്പോഴും മല്‍സരരംഗത്തുണ്ട്. അതേസമയം ഫസ്റ്റ് ഡേ മുതല്‍ ഈ നിമിഷം വരെ ഒരു മുഖം മൂടിയും ഇല്ലാതെ നില്‍ക്കുന്ന ഒരേ ഒരു മത്സരാര്‍ത്ഥി നോബി മാത്രമാണ് ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ഒരു പ്രേക്ഷന്‍ അഭിപ്രായപ്പെട്ടിരുന്നു. റിപ്പര്‍ രവി എന്ന ആളാണ് നോബിയെ കുറിച്ചുളള പോസ്റ്റുമായി എത്തിയത്.

ബിഗ്ഗ് ബോസ്സില്‍ ഉള്ള ഏതെങ്കിലും ഒരു

ബിഗ്ഗ് ബോസ്സില്‍ ഉള്ള ഏതെങ്കിലും ഒരു മത്സരാര്‍ത്ഥിയെ എടുത്തുകാണിക്കാന്‍ പറ്റുമോ ഫിസിക്കലി, മെന്റലി സ്‌ട്രോങ്ങ് ആയിട്ടുള്ളത്. പക്ഷെ ഫസ്റ്റ് ഡേ മുതല്‍ ഈ നിമിഷം വരെ ഒരു മുഖം മൂടിയും ഇല്ലാതെ നില്‍ക്കുന്ന ഒരേ ഒരു മത്സരാര്‍ത്ഥി നോബി മാത്രമാണ്. നോബിനെ മലയാളികള്‍ കാണാന്‍ തുടങ്ങിയിട്ട് ഒരു പത്തു വര്‍ഷത്തിന് മുകളില്‍ ആയി കാണും, അദ്ദേഹം ഈ ഫീല്‍ഡിലേക്ക് എങ്ങനെ വന്നു എന്നും നമുക്ക് അറിയാം, ഒരു കഴിവും ഇല്ലാഞ്ഞിട്ട് ആണോ ഏഷ്യാനെറ്റ് നടത്തിയ കോമഡി സ്റ്റാറില്‍ വിന്നര്‍ ആയതു, നോബിയുടെ ടീം ആയിരുന്നു വിന്‍ ചെയ്തത്.

ആ പ്രോഗ്രാം നടന്നു കൊണ്ടിരിക്കുന്ന

ആ പ്രോഗ്രാം നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് ആക്‌സിഡന്റ് ഉണ്ടാകുന്നതും, കിടപ്പിലാക്കുന്നതും. ജീവിതത്തില്‍ അത്രയും പ്രതിസന്ധികള്‍ ഉണ്ടായിട്ടും നോബി മലയാള സിനിമയില്‍ എത്തിയിട്ട് ഉണ്ടങ്കില്‍ അത് അയാളുടെ കഴിവ് കൊണ്ട് മാത്രമാണ്. അല്ലാത്ത അയാള്‍ മരവാഴ ആയിട്ടല്ല. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ പറ്റുക എന്നത് വലിയ ഒരു കഴിവ് തന്നെ ആണ്, ആ കഴിവ് നോബിക്ക് ഉണ്ട്, അതുകൊണ്ടാണ് നോബി ഒരു കോമഡി ആര്‍ടിസ്റ്റ് ആയതും. പിന്നെ ബിഗ്ഗ് ബോസ്സ് പ്രേഷകര്‍ക്ക് വേണ്ടത് കുറച്ചു അടിയും, ഇടിയും, പരദൂഷണവും, കുത്തിത്തിരിപ്പും, പിന്നെ ഒരു പ്രേമവും ആണ്.

എങ്കിലേ കാണികള്‍ക്ക്

എങ്കിലേ കാണികള്‍ക്ക് ഒരു സുഖം ഉണ്ടാവുകയുള്ളൂ. ഇതിലൊന്നും പെടാത്ത ഒരാളാണ് നോബി. പിന്നെ കിടിലത്തിന്റെ ഗ്രൂപ്പില്‍ അകപ്പെട്ടു എന്ന് പറയുന്നുണ്ട് ചിലര്‍. പന്ത്രണ്ട് വയസ്സുമുതല്‍ ചങ്ങാതിമാര്‍ ആയിരുന്നവര്‍ എങ്ങനെ ആണ് ഗ്രൂപ്പില്‍ അകപ്പെടുക. പുറത്ത് ഉണ്ടായിരുന്ന സഹൃദം ഇപ്പോഴും കൊണ്ട് പോകുന്നുണ്ടങ്കില്‍ ശരിക്കും അവരാണ് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. അത് അവിടെ ഉള്ള മറ്റുചിലരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇവരെ രണ്ടാളെയും മാറ്റി നിര്‍ത്തിയാല്‍ ആരാണ് അവിടെ ഫ്രണ്ട്സ് ആയിട്ട് ഉള്ളത്. മണിക്കുട്ടനും ഡിമ്പലും ആണോ, ഇവര്‍ എന്ന് മുതലാണ് ഫ്രണ്ട്സ് ആയത്.

ഡിമ്പലിന്റെ ബെസ്റ്റ് ഫ്രണ്ട് മജിസ്യ

ഡിമ്പലിന്റെ ബെസ്റ്റ് ഫ്രണ്ട് മജിസ്യ ആയിരുന്നല്ലോ, എന്നാണ് അത് മാറി മണിക്കുട്ടന്‍ ആയത്, വാ തുറന്നാല്‍ മറ്റുള്ളവരുടെ കുറ്റം അല്ലാതെ എന്താണ് അവര്‍ പറയുന്നത്. ഇവര്‍ ഫൈനലില്‍ എത്തിയാല്‍ ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി മാറി കൊടുക്കുമോ. ഡിമ്പലിനു തന്റെ പപ്പയുടെ ഡ്രീം നിറവേറ്റണ്ടേ, വാടകയ്ക്ക് കിടക്കുന്ന മണിക്കുട്ടന് വീട് വേണ്ടേ, അപ്പോള്‍ എന്ത് ചെയ്യും. ഇവരേക്കാളും എത്രയോ ഭേദമാണ് നോബി, നോബി ഒരിക്കലും തന്റെ ഫിസിക്കല്‍ കണ്ടിഷന്‍ പറഞ്ഞു സിമ്പത്തി നേടിട്ടില്ല, ടാസ്‌കുകളില്‍ നിന്ന് മാറി നിന്നിട്ട് ഉണ്ട്, അത് ഈ ബിഗ്ഗ് ബോസ്സ് തീര്‍ന്നാലും ജീവിക്കണം എന്ന് ബോധ്യം ഉള്ളതുകൊണ്ടാണ്.

ഇവിടെ കിടന്ന് കുത്തിമറിഞ്ഞു നോബിക്ക്

ഇവിടെ കിടന്ന് കുത്തിമറിഞ്ഞു നോബിക്ക് ഇനിയും എന്തെങ്കിലും സംഭവിച്ചാല്‍, പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വേദന എന്ന് പറയുന്നത് അത് മനസിന്റെ ആയാലും ശരീരത്തിന്റെ ആയാലും അത് അനുഭവിക്കുന്നവര്‍ക്കേ അറിയൂ. കണ്ടു നില്‍ക്കുന്നവര്‍ വെറും കാഴ്ച്ചക്കാര്‍ മാത്രമാണ്. അപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നു വരാം, ഇങ്ങനെ ഉള്ളവര്‍ എന്തിന് ഈ ഗെയിമില്‍ വന്നു, അവര്‍ക്ക് വീട്ടില്‍ ഇരുന്നാല്‍ പോരായിരുന്നോ എന്ന്, അത് തീരുമാനിക്കേണ്ടത് നമ്മള്‍ അല്ല, ഏഷ്യാനെറ്റ് ആണ്, ഓരോ മത്സരാര്‍ത്ഥിയുടെയും ഫിസിക്കല്‍ കണ്ടിഷനും മെന്റല്‍ കണ്ടിഷനും നോക്കിയാണ് ഏഷ്യാനെറ്റ് മത്സരാര്‍ത്ഥികളെ തിരഞ്ഞു എടുക്കുന്നത്.

അപ്പോള്‍ ആ തെറ്റ് ചെയ്തത് ഏഷ്യാനെറ്റ് ആണ്

അപ്പോള്‍ ആ തെറ്റ് ചെയ്തത് ഏഷ്യാനെറ്റ് ആണ്. ഈ എലിമിനേഷന് ശേഷവും നോബി അവിടെ നിന്നാല്‍, നോബിയെ നോമിനേറ്റ് ചെയ്ത മണിക്കുട്ടനും ഡിമ്പലും മനസിലാക്കുക, നോബി എന്ന പച്ച ആയ മനുഷ്യനെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു എന്ന്. എന്തായാലും ഇവരെക്കാള്‍ എത്രയോ ഭേദമാണ് നോബി. പേടി ആണു എന്ന് പറഞ്ഞു പുറത്ത് പോയിട്ടില്ല, ക്യാമറ സ്‌പേസിന് വേണ്ടി ഇരുപത്തി നാല് മണിക്കൂറും ക്യാമറയുടെ മുന്‍പില്‍ പോയി നിന്ന് കരയാറില്ല. ക്യാമറയുടെ മുന്‍പില്‍ പോയി നിന്ന് ഒന്നും പറയാത്ത ഒരു മനുഷ്യന്‍ ഉണ്ടങ്കില്‍ അത് നോബി മാത്രമായിരിക്കും.

നോബി റിയല്‍ ആയിട്ടാണ് അവിടെ നില്‍ക്കുന്നത്

നോബി റിയല്‍ ആയിട്ടാണ് അവിടെ നില്‍ക്കുന്നത്, അങ്ങനെ തന്നെ ഇനിയും നില്‍ക്കും. ഇത്രയും നാള്‍ പുറത്ത് പോയവര്‍ ഒക്കെ ഒരു ജോലിയും ചെയ്യാതെ പുറത്ത് പോയവര്‍ ആണോ, അല്ലല്ലോ നോബി അവിടെ ഒന്നും ചെയ്യുന്നില്ല എന്നാണ് നോമിനേറ്റ് ചെയ്തവര്‍ പറഞ്ഞിരിക്കുന്നത്. ജോലി ചെയ്യാത്തതുകൊണ്ട് ആരും പുറത്ത് പോയിട്ടില്ല.
ഈ ഒരു കാരണം അല്ലാതെ എന്താണ് നോബിയെ കുറിച്ച് അവര്‍ക്ക് പറയാന്‍ ഉള്ളത്. അവര്‍ക്ക് തന്നെ അറിയാം അവിടെ ഉള്ളവര്‍ക്ക് എല്ലാവര്‍ക്കും നോബിയെ ഇഷ്ടമാണെന്ന്, ഇവര്‍ രണ്ട് പേര് അല്ലാതെ ആരും നോബിയെ നോമിനേറ്റ് ചെയ്തിട്ടില്ല. ഇതേ പോലെ കാരണം പറഞ്ഞു ഒരിക്കല്‍ മജിസ്യ നോമിനേറ്റു ചെയ്തിരുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
നോബിയോട് മറ്റു മത്സരാര്‍ത്തികള്‍ക്കുള്ള ഇഷ്ടം

നോബിയോട് മറ്റു മത്സരാര്‍ത്ഥികള്‍ക്കുള്ള ഇഷ്ടം ഇവര്‍ക്ക് രണ്ടാള്‍ക്കും നന്നായിട്ട് അറിയാം, അതുകൊണ്ട് നോബിയെ ആരും നോമിനേറ്റ് ചെയ്യില്ല എന്നും ഇവര്‍ക്ക് അറിയാം, അതുകൊണ്ടാണ് ഇവര്‍ രണ്ടാളും പ്ലാന്‍ ചെയ്തു നോബിയെ നോമിനേറ്റ് ചെയ്തത്. ഫിസിക്കലി നോബി വീക് ആണെന്ന് പറയുന്നവരോട് ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവിടെയുള്ള എല്ലാ മത്സരാര്‍ഥികളും വീക്കാണ്. ഏഷ്യാനെറ്റിനോട് ഒരു അഭ്യര്‍ത്ഥന ഉണ്ട്, അടുത്ത സീസണില്‍ എങ്കിലും ഫിസിക്കലിയും മെന്റലിയും ഫിറ്റ് ആയ മത്സരാര്‍ത്ഥികളെ കൊണ്ട് വരണേ പ്ലീസ്. പേടി ഉള്ളത്തിനെയും, പകുതിക്ക് ഇട്ടേച്ചു പോകുന്നതിനെയും ഒന്നും കൊണ്ടുവരല്ലേ ഇതൊരു അപേക്ഷ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X