ഋതുവിന് പല സമയത്തും പല അഭിപ്രായങ്ങൾ, ഇരട്ടത്താപ്പ് തന്നെ, ആ പഴയ സംഭവം ഓർമിപ്പിച്ച് ആരാധകൻ

ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അഡോണിയും ഋതുവും. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർക്കിടയിൽ പിന്നീട് അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാവുകയായിരുന്നു. പിന്നീട് വലിയ വഴക്കുകൾ ഇവർക്കിടയിൽ നടക്കുകയായിരുന്നു. അഡോണി- ഋതു പിണക്കം ബിഗ് ബോസ് ഹൗസിൽ പരസ്യമായ രഹസ്യമാണ്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു മോർണിംഗ് ടാസ്ക്കിന് ശേഷമുളള അഡോണിയും ഋതുവും തമ്മിലുള്ള വഴക്ക്. ടാസ്ക്കിനിടെ ഇരട്ടത്താപ്പുകളുടെ രാജകുമാരി എന്ന് ഋതുവിനെ അഡോണി വിളിച്ചിരുന്നു. അഡോണിയുടെ ഈ വാക്ക് ഹൗസിൽ വലിയ ചർച്ചയാവുകയും ഇരുവരും തമ്മിൽ വഴക്ക് നടക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത അഡോണിയെ പിന്തുണച്ച് ഒരു ആരാധകൻ രംഗത്ത്. ഋതുവൽ നിന്ന് നേരത്തെയുണ്ടായ ഒരു സംഭവം ചൂണ്ടി കാണിച്ച് കൊണ്ടാണ് അഡോണിയെ പിന്തുണക്കുന്നത്. ഋതുവിന് ഇരട്ടത്താപ്പാണെന്നും പ്രേക്ഷകൻ പോസ്റ്റിൽ പറയുന്നു.

ഋതുവിനെതിരെ വിമർശനം

മുൻപൊരിക്കൽ ഒരുദിവസം മോർണിംഗ് ടാസ്കിൽ ഇതേ ഋതു തന്നെ ഡിംപിലിനെതിരെ ഒരു പ്രസ്താവന പറയുകയും മോണിംഗ് ടാസ്ക് കഴിഞ്ഞ ഡിംപൽ അത് ചോദിക്കാൻ ചെല്ലുകയും ചെയ്തിട്ടുണ്ട്. അന്ന് ഋതു പറഞ്ഞത് അത് എന്റെ പേർസണൽ സ്പെയ്സ് ആണെന്നും എനിക്ക് തോന്നിയ എന്റെ അഭിപ്രായമാണ് ഞാൻ പറയുന്നതെന്നും ആയിരുന്നു... അതിനെ ചോദ്യം ചെയ്യാൻ ഡിംപലിന് സാധിക്കില്ല എന്നും ആയിരുന്നു...

ആരാധകന്റെ ഫേസ്ബുക്ക്  പോസ്റ്റ്

ഇതേ ഋതു തന്നെ വേറൊരാളുടെ മോർണിംഗ് ടാസ്കിൽ, അയാൾ അയാളുടെ അഭിപ്രായം പറയുമ്പോൾ ഇതുപോലെ തിരിച്ചു പെരുമാറുന്നത് കണ്ടാൽ ഇതുതന്നെയല്ലേ ഇരട്ടത്താപ്പ്.. അവർക്ക് എതിരെ വരുമ്പോൾ മറ്റുള്ളവരെ കൂട്ടി സംസാരിക്കാൻ അവർ തയ്യാറാവുന്നു, നേരെ തിരിച്ച് വേറൊരാൾ ഇതുപോലെ അവരോട് ചോദ്യം ചെയ്യാൻ ചെല്ലുമ്പോൾ അതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന... ഇതിൽ എന്താണ് അവരുടെ നിലപാട്? മുൻപും പല കാര്യങ്ങൾ അവർ ഇതുപോലെ പറഞ്ഞിട്ട്, അത് ചോദിക്കാൻ ചെല്ലുമ്പോൾ ഇപ്പോൾ സംസാരിക്കാൻ പറ്റില്ല പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുന്നു... അല്ലെങ്കിൽ പറഞ്ഞത് അപ്പോൾ.ഞാനൊരു തമാശയായിട്ടാണ് പറഞ്ഞത് എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുന്നു.

ഇരട്ടത്തപ്പ്

ഇങ്ങനെ പല സമയത്തും പല അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന ആളുടെ അഭിപ്രായത്തെ അല്ലെങ്കിൽ നിലപാടിനെ ഇരട്ടത്താപ്പ് എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്. ആ വീട്ടിലെ എല്ലാ മത്സരാർത്ഥികളും മോണിംഗ് ടാസ്ക്ക്ൽ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറയുന്നത്. അഡോണി അവന്റ കാഴ്ചപ്പാടിൽ ഉള്ള അഭിപ്രായമാണ് പറഞ്ഞത്. ഋതുവും മറ്റുള്ളവരെ പറ്റി ഋതുവിന്റെ കാഴ്ചപ്പാടിൽ ഉള്ള അഭിപ്രായങ്ങളാണ് പറയുന്നത്. അതിൽ തെറ്റായി ഒന്നുമില്ല. മണിക്കുട്ടൻ ശത്രുവിനോട് സംസാരിക്കുമ്പോൾ പറയുന്നുണ്ടല്ലോ അവനവന്റെ അഭിപ്രായം പറഞ്ഞു നീ നിന്റെ അഭിപ്രായം പറഞ്ഞു എന്ന്, ഇങ്ങനെ കൂട്ടമായി വിളിച്ച് സംസാരിക്കേണ്ട ആവശ്യം എന്താണെന്ന് മണിക്കുട്ടൻ ചോദിക്കുന്നു ഉണ്ടല്ലോ... തനിയെ രണ്ടു വ്യക്തികൾ തമ്മിൽ സംസാരിച്ച് തീർക്കാവുന്ന വിഷയമേ ഉണ്ടായുള്ളൂ... തനിക്കു നേരെ വരുമ്പോൾ ഒരു രീതിയും മറ്റുള്ളവരോട് ചെയ്യുമ്പോൾ മറ്റൊരു രീതിയിൽ ഇതുതന്നെയാണ് ഇരട്ടത്താപ്പാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അഡോണി-ഋതു വഴക്ക്

ബിഗ്ബോസ് അടുത്തിടെ നൽകിയ ഒരു മോർണിംഗ് ആക്ടിവിറ്റിയിലായിരുന്നു ബിഗ് ബോസ് ഹൗസിൽ നിന്ന് പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടി പുറത്തേക്ക് പോകുന്ന ഒരാളിന്റേയും തലകുനിച്ച് പേകേണ്ടി വരുന്ന ഒരാളിന്റേയും പേരുകൾ കാരണം സഹിതം വ്യക്തമാക്കുക എന്നത്. ബിഗ് ബോസില്‍ നിന്ന് നേട്ടമുണ്ടാക്കി പുറത്ത് പോകുന്ന ആളായി ഡിംപലിനേയും നെഗറ്റീവ് ആയി അഭിപ്രായം നേടി പുറത്ത് പോകുന്നത് ഋതു മന്ത്രയായിരിക്കുമെന്നും അഡോണി പറഞ്ഞു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
ഇരട്ടത്താപ്പുകളുടെ രാജകുമാരി

സായിയുടെ ക്യാപ്റ്റന്‍സി മോശമാണെന്ന് തന്നോട് സംസാരിച്ച ആള്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ നിശ‍ബ്‍ദത പാലിച്ചെന്നും അത് ഇരട്ടത്താപ്പാണെന്നും അഡോണി പറഞ്ഞു. ടാസ്‍കിനു ശേഷവും ഇക്കാര്യം ഹൗസിൽ വലിയ ചർച്ചയാവുകയും വഴക്ക് നടക്കുകയും ചെയ്തിരുന്നു.
മോണിംഗ് ടാസ്‍കില്‍ ഋതുവിനെക്കുറിച്ച് പറഞ്ഞത് ആവര്‍ത്തിക്കുകയായിരുന്നു അഡോണി. 'ഇരട്ടത്താപ്പുകളുടെ രാജകുമാരി' എന്നും വിശേഷിപ്പിച്ചു. സ്വന്തം അഭിപ്രായത്തില്‍ ഉറപ്പില്ലാതെ നില്‍ക്കുന്ന ആളാണ് ഋതുവെന്നും പറഞ്ഞ അഡോണി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X