ഈ കൊച്ച് ടാസ്‌ക് ചെയ്യുമോ എന്നാണ് ആദ്യം സംശയിച്ചത്; കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചത് ഡിംപലായിരുന്നു
കൊവിഡ് പ്രതിസന്ധിയില്‍ ബിഗ് ബോസ് സീസണ്‍ മൂന്നാം സീസണും മുഴുവനുമാക്കാതെ അവസാനിച്ചിരിക്കുകയാണ്. രണ്ടാം സീസണും ഒരു വിന്നറില്ലാതെ അവസാനിച്ചതില്‍ പ്രേക്ഷകര്‍ നിരാശയിലായിരുന്നു. ഈ സീസണും അങ്ങനെയാവില്ലെന്ന ഉറപ്പുകള്‍ വന്ന് കഴിഞ്ഞു. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ ബിഗ് ബോസിനൊരു ടൈറ്റില്‍ വിന്നര്‍ ഉണ്ടാവുമെന്ന് തന്നെയാണ് അറിയുന്നത്.
ബിഗ് ബോസ് ഷൂട്ടിങ്ങ് നടന്ന സെറ്റ് പൂട്ടിയതോടെ താരങ്ങളെ ഹോട്ടലിലേക്കായിരുന്നു മാറ്റിയത്. ഒടുവില്‍ ചെന്നൈയില്‍ നിന്നും ബിഗ് ബോസ് മത്സരാര്‍ഥികള്‍ കൊച്ചിയിലെത്തി. ഇനി എല്ലാവരും വോട്ട് ചെയ്യുകയാണ് വേണ്ടതെന്ന് അറിയുന്നു. ഈ സീസണില്‍ വിന്നറാവാന്‍ യോഗ്യത ഡിംപലിനാണെന്നും അവര്‍ക്ക് വോട്ട് കൊടുക്കണമെന്നും അഭ്യര്‍ഥിച്ച് എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

ഒരു ബാക്ഗ്രൗണ്ട് ഇല്ലാതെ മലയാളികള്‍ക്ക് സുപരിചിതം അല്ലാത്ത കോണ്ടെസ്റ്റ്. ബിഗ് ബോസില്‍ വന്നപ്പോള്‍ ആദ്യം ആയി കാണുന്ന മത്സരാര്‍ഥി ഡിംപല്‍. മണിക്കുട്ടന്‍ ഫിലിം ഫീല്‍ഡ് നിന്നും വന്നത്, അനൂപ് സീരിയല്‍ രംഗത്ത് നിന്നും വന്നത്, നോബി ഫിലിം & കോമഡി പ്രോഗ്രാമില്‍ അറിയപ്പെട്ട ആള്‍, റംസാന്‍ ടിവി, ഓണ്‍ലൈന്‍ മീഡിയ ഓക്കേ അറിയപ്പെടുന്ന ഡാന്‍സുക്കാരന്‍, അങ്ങനെ എല്ലാവരെയും പരിചതം ആയ മുഖം.

എന്നാല്‍ ഡിംപല്‍ ഭാല്‍ ആര് എന്നോ അവളുടെ ഒന്നും അറിയാത്തവര്‍ ആയിരുന്നു നമ്മള്‍ മലയാളികള്‍. വന്നപ്പോള്‍ അറിഞ്ഞത് കാന്‍സര്‍ എന്ന രോഗത്തെ അതിജീവിച്ചു വന്ന ഒരു സ്ത്രീ, അന്ന് ഞാന്‍ വിചാരിച്ചു ഇ കൊച്ചിനെ ഓക്കേ കൊണ്ടു വന്നാല്‍ ബിഗ് ബോസിലെ ടാസ്‌ക് ഓക്കേ ഇതു ചെയ്യുമോ എന്ന്. കാരണം നട്ടെല്ലില്‍ കമ്പി ഇട്ടേക്കുന്നു എന്ന് അറിഞ്ഞു.

എന്നാല്‍ എന്റെ കണക്കു കൂട്ടല്‍ എല്ലാം തെറ്റിച്ചു മാസ് ആയിരുന്നു ഈ കൊച്ചു ബിഗ് ബോസ് ടാസ്‌കില്‍ പ്രകടിപ്പിച്ച ഓരോ ടാസ്‌കും. അവിടെ ആരോഗ്യം ഉള്ള പലരെയും പിന്നില്‍ ആക്കി മുന്നോട്ട് പോകുന്നത് കണ്ടപ്പോള്‍ ശരിക്കും ബിഗ് ബോസ്സ് ഇതിന് കൊണ്ടു വന്നത് നല്ലത് എന്ന് തോന്നി കാരണം പലര്‍ക്കും ദിവസം. ഡിംപല്‍ ഒരു പ്രചോദനം തന്നെ ആണ്. ജീവിതത്തില്‍ ഇത്രയും ആക്ടീവ് ആയി മുന്നോട്ട് പോകുന്നു.
Recommended Video

ഒന്നും ചിന്തിക്കാതെ... അവസാനം കിടിലം പറഞ്ഞത് പോലെ ഡിംപല്‍ അടിപൊളി ആയി ഗെയിമില്‍ തിളങ്ങുന്നു എന്ന് പറഞ്ഞതു പോലെ. അവസാന പോയിന്റ് 21 ഡിംപല്‍ ഭാല്‍ സ്വന്തം ആക്കി. അങ്ങനെ ജീവിതത്തില്‍ ത്രില്‍ ഉള്ളവരെ വേണ്ടയോ നമ്മള്‍ മുന്നോട്ട് നയിക്കേണ്ടത്. അങ്ങനെ ഉള്ളവരെ അല്ലയോ വോട്ട് ചെയേണ്ടത്. അവരെ മാത്രം ജയിപ്പിക്കേണം. കാരണം നിന്റെ കൂടെ ഞങ്ങളും ഉണ്ട് എന്ന്. കാണിക്കണം. ഡിംപല്‍ മാക്‌സിമം വോട്ട് ചെയ്യുക സുഹൃത്തുക്കളെ...


Click it and Unblock the Notifications