വ്യക്തിപരമായി ദേഷ്യം എന്ന് പറഞ്ഞ് നോമിനേറ്റ് ചെയ്തിരുന്നേല്‍ ഇതിലും കൊളളാമായിരുന്നു, ഋതുവിനെതിരെ വിമര്‍ശനം
ബിഗ് ബോസ് മൂന്നാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്. ഏട്ട് മല്‍സരാര്‍ത്ഥികളാണ് നിലവില്‍ ഷോയിലുളളത്. ഇതില്‍ അവസാന അഞ്ചില്‍ ആരൊക്കെ ഇടംപിടിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നോബി ക്യാപ്റ്റന്‍സി കൈമാറിയതോടെ റിതു ബിബി വീട്ടിലെ പുതിയ ക്യാപ്റ്റനായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഓപ്പണ്‍ നോമിനേഷനില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു റിതു. റിതുവിനെ നോമിനേറ്റ് ചെയ്യാന്‍ കഴിയാത്തതിന്‌റെ പരിഭവം പലരും കഴിഞ്ഞ ദിവസം പ്രകടപ്പിച്ചിരുന്നു.
സ്റ്റൈലിഷ് ലുക്കില്‍ പോസ് ചെയ്ത് മമ്മൂട്ടിയുടെ നായിക,ചിത്രങ്ങള്‍ കാണാം
കൂട്ടത്തില്‍ സായി വിഷ്ണു, അനൂപ് തുടങ്ങിയവര്‍ക്കായിരുന്നു റിതുവിനോട് കൂടുതല്‍ ദേഷ്യം. തന്‌റെ കൈവിറയലിനെ കുറിച്ച് വീണ്ടും പറഞ്ഞതിനായിരുന്നു ഋതുവിനെതിരെ സായി വിഷ്ണു രംഗത്തെത്തിയത്. ഇത് പാരമ്പര്യമായി ഉളളതാണെന്നും, എനിക്കത് പ്രശ്‌നമില്ലെന്നും ഇനി അത് പറയരുതെന്നും റിതുവിനോട് സായി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നോമിനേഷന്‍ എപ്പിസോഡില്‍ അത് വീണ്ടും എടുത്തിടുകയായിരുന്നു റിതു. സായിയെയും അനൂപിനെയും ആയിരുന്നു കഴിഞ്ഞ ദിവസം റിതു നോമിനേറ്റ് ചെയ്തത്. അനൂപേട്ടന്‍ നല്ലൊരു ഗെയിമറാണ്. ക്യാപ്റ്റനായിരുന്ന സമയത്ത് ചിലോരുടെ അടുത്തുളള ഇഷ്ടം. അത് ഒരു തെറ്റല്ല, എന്നാല്‍ അത് എനിക്ക് നന്നായി ഫീല്‍ ചെയ്തു.

പിന്നെ നമ്മുടെ ഭാര്‍ഗവി നിലയം ടാസ്‌ക്കില്‍ ഒരു ആക്ട് ചെയ്തു. അത് ഞാന്‍ കുളമാക്കിയെന്ന് പറഞ്ഞ് അനൂപ് എല്ലാവരുടെയും അടുത്ത് എണ്ണിപ്പറയുന്നത് ഞാന്‍ കണ്ടു. ഇങ്ങനെ പരപ്‌സപര വിരുദ്ധമായ ചില കാര്യങ്ങള്‍ ഞാന്‍ അനൂപേട്ടനില്‍ കണ്ടിരുന്നു. പിന്നെ കുറച്ചായി നോമിനേഷനില്‍ വന്നിട്ട്. അതുകൊണ്ട് ഒരു നോമിനേഷന്‍ അനൂപേട്ടന്‍ എന്നായിരുന്നു റിതു പറഞ്ഞത്. അതേസമയം അനൂപിനെ നോമിനേറ്റ് ചെയ്ത റിതുവിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് ആരാധിക എത്തിയിരുന്നു.

ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പിലാണ് റിതുവിനെ കുറിച്ച് പറയുന്നത്. അനൂപ് ഒരു സ്‌ട്രോങ് കോണ്ടസെന്‌ററ് ആണ്, അതുകൊണ്ട് ഞാന്‍ നോമിനേറ്റ് ചെയ്യുന്നു എന്ന് റിതു പറഞ്ഞു. നോബി ക്യാപ്റ്റന്‍ ആയതുകൊണ്ട് അനൂപ് കാരണം ആണ് റിതു സേഫ് ആയത്. രാവിലെ മോര്‍ണിംഗ് ടാസ്‌ക്കില്‍ ഋതു ഫൈനല്‍ 5 ആയപ്പോ എന്തുകൊണ്ട് അനൂപിന്‌റെ പേര് പറഞ്ഞില്ല.
Recommended Video

അപ്പോള്‍ അനൂപ് സ്‌ട്രോങ്ങ് അല്ല. വ്യക്തിപരമായി ദേഷ്യം ആണ് എന്ന് പറഞ്ഞ് നോമിനേറ്റ് ചെയ്തിരുന്നെങ്കില്‍ ഇതിലും കേള്‍ക്കാന്‍ കൊളളാമായിരുന്നു എന്നായിരുന്നു ഒരാള്‍ കുറിച്ചത്. അതേസമയം ഈ പോസ്റ്റിന് പിന്നാലെ റിതുവിനെ വിമര്‍ശിച്ച് മറ്റുളളവരും സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇരട്ടത്താപ്പുകളുടെ രാജകുമാരി എന്ന വിളി നൂറ് ശതമാനം യോജിച്ച മല്‍സരാര്‍ത്ഥിയെന്നാണ് റിതു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇന്ന് അടപടലം പരാജയം ആയിരുന്നു ഋതു. ഫൈനല്‍ ഫൈവില്‍ വരേണ്ട ആളാണ്, സ്വയം കുഴിതോണ്ടും എന്ന് വിശ്വസിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്‌റ്.


Click it and Unblock the Notifications