For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിലനില്‍പിന് വേണ്ടി കൂടെ നിന്ന് ചതിക്കാനോ നിലപാടുകള്‍ മാറ്റിപറയാനോ മുതിര്‍ന്നിട്ടില്ല മണിക്കുട്ടന്‍, കുറിപ്പ്

  |

  ബിഗ് ബോസ് മൂന്നാം സീസണ്‍ ഫൈനലിന് ഇനി വളരെ കുറച്ചുദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇത്തവണ ആര് വിന്നറാവും എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആവേശകരമായ മല്‍സരങ്ങള്‍ക്കൊടുവിലാണ് ഷോ അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നത്. തുടര്‍ന്ന് വോട്ടിംഗ് വീണ്ടും ഹോട്ട്‌സ്റ്റാറില്‍ പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ലൈവില്‍ പ്രേക്ഷകരുമായി സംസാരിച്ച് മല്‍സരാര്‍ത്ഥികളെല്ലാം എത്തിയിരുന്നു. അതേസമയം ഇത്തവണ വിജയ സാധ്യതകളുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍.

  സ്വിമ്മിങ് പൂളില്‍ പോസ് ചെയ്ത് ശ്രദ്ധ ദാസ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

  ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും മുന്നിലാണ് എംകെ. ബിഗ് ബോസ് 3യിലെ സൈലന്റ് പ്ലെയറെന്നാണ് മണിക്കുട്ടനെ മുന്‍പ് സഹമല്‍സരാര്‍ത്ഥികളെല്ലാം വിശേഷിപ്പിച്ചത്. അതേസമയം നിലനില്‍പിന് വേണ്ടി കൂടെ നിന്ന് ചതിക്കാനോ നിലപാടുകള്‍ മാറ്റിപറയാനോ മുതിര്‍ന്നിട്ടില്ല മണിക്കുട്ടനെന്ന് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരുന്നു.

  ഒരു ആക്ടര്‍ടെ താരപരിവേഷം ഒന്നുമില്ലാത്ത വെറും ഒരു സാധാരണക്കാരന്‍ മാത്രമായാണ് മണിക്കുട്ടന്‍ ബിഗ്ഗ്ബോസ് ഹൗസില്‍ എത്തുന്നത് എന്ന് കുറിപ്പില്‍ പറയുന്നു. അയാള്‍ക് സ്തുതി പാടാനും ആരാധിക്കാനും ആരുമുണ്ടായിരുന്നില്ല. കൂടെ ഉള്ള മറ്റു പല കോണ്ടെസ്റ്റാന്റിന്‌സിനെ പോലെ നല്ല ഒരു സോഷ്യല്‍ മീഡിയ സപ്പോര്‍ട്ട് പോലും ഇല്ലാരുന്നു. പിന്നെ അയാള്‍ എങ്ങനെ പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കി. എന്തുക്കൊണ്ടാണ് എറ്റവും അര്‍ഹനായവന്‍ മണിക്കുട്ടനാവുന്നത്.

  ഒരു സ്ലോ സ്റ്റാര്‍ട്ടിലൂടെ തുടങ്ങിയ ആളായിരുന്നു മണിക്കുട്ടന്‍. പക്ഷേ ക്ഷമയോടെ തന്റെ സ്ട്രെങ്ത് മനസിലാക്കാനും അതിനനുസരിച്ചു പെര്‍ഫോം ചെയ്ത് മാക്‌സിമം ജനങ്ങളിലേയ്ക് എത്തിക്കാനും അയാള്‍ക് അനായാസം സാധിച്ചു. സാധാരണകാര്‍ പ്രേക്ഷകരുടെ മനം കവരാന്‍ അയാള്‍ക് അധികം ഒച്ചപ്പാടിന്റെയോ ബഹളങ്ങളുടെയോ അകമ്പടി ഒന്നും വേണ്ടിവന്നിട്ടില്ല. പക്ഷേ എന്തും തുരന്നു ചെല്ലാന്‍ മടിയില്ലാത്ത, ആഹാരം തേടുന്ന ഒരു പെരുചാഴിയെ പോലെ അയാള്‍ കോണ്‍ടെന്റുകള്‍ ഉണ്ടാക്കികൊണ്ടേയിരുന്നു.

  പുള്ളിടെ ഓരോ ടാസ്‌കിലെ പെര്‍ഫോമന്‍സിനും കാണും ബാക്കി ഉള്ളവരെക്കാള്‍ ഫാന്‍സ്. അതിപ്പോ സൈക്കിള്‍ ലൂയിസ് ആണെങ്കിലും കള്ളന്‍ മാധവന്‍ ആണെങ്കിലും ജിനോസ് മുസ്തഫ ആണെങ്കിലും ശെരി. ബിഗ്ബോസ് ഹൗസിലേ ഗ്രൂപ്പ് കളികള്‍ ആദ്യം പുറത്ത് കൊണ്ടവന്നപ്പോഴും എല്ലാരും സുഖിപ്പിച്ചു നിര്‍ത്തിയ നോമ്പിയെ നോമിനേറ്റ് ചെയ്യാന്‍ ധൈര്യം കാണിച്ചപ്പോഴും പ്രേക്ഷകര്‍ കയ്യടിച്ചു. നിലനില്‍പിന് വേണ്ടി തന്റെ നിലപാടുകള്‍ മാറ്റിപറയാനോ കൂടെ നിന്ന് ചതിക്കാനോ മുതിര്‍ന്നിട്ടുമില്ല. നാട്ടുകൂട്ടത്തില്‍, കൂടെ നിന്നവര്‍ ചതിച്ചപ്പോഴും തന്റെ സൗഹൃദത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ നെഞ്ച് വിരിച് നിന്നവനാണ് മണിക്കുട്ടന്‍.

  ഫിസിക്കല്‍ ടാസ്‌കുകളില്‍ കാല് വയ്യെന്നു പറഞ്ഞു മാറി നില്‍ക്കാതെ ധൈര്യപൂര്‍വം കളിച്ചിട്ടും, 5 ക്യാപ്റ്റന്‍സി ടാസ്‌ക്കുകളും മികച്ച രീതിയില്‍ തന്നേ പൂര്‍ത്തിയാക്കിയിട്ടും തന്റെ വലതുഭാഗത്തെ ഭയം അളക്കാന്‍ വന്നവനെ എല്ലാ ഭാഗവും വ്യക്തമായി കാണിച്ചു കൊടുക്കാനും മണിക്കുട്ടന്‍ മറന്നില്ല. ആരെയും മനഃപൂര്‍വം വേദനിപ്പിക്കാത്ത വാക്കുകള്‍ സൂക്ഷിച്ചു ഇപയോഗിക്കുന്ന, എല്ലാവരേം ഒരേപോലെ ബഹിമാനിക്കുന്ന ടാസ്‌കുകളില്‍ തന്റെതായ വ്യെക്തിമുദ്ര പതിപ്പിച്ച ഒരാളാണ് മണിക്കുട്ടന്‍.

  മോര്‍ഓവര്‍ ഹീ ഈസ് എ ഗുഡ് ലിസ്‌നര്‍, ലോയല്‍ ഫ്രണ്ട് ആന്‍ഡ് പുവര്‍ സോള്‍, ആ ഹൗസിന് ഉള്ളില്‍ പോലും അയാള്‍ക്കു ഒരു ഫാന്‍ബേസ് ഉണ്ടാരുന്നു. യൂട്യൂബും കൊമ്പോ സ്റ്റാറ്റസുകളും കണ്ടാല്‍ തന്നേ മനസിലാവും ഫാന്‍സിന് മാത്രം അല്ല എംകെ എല്ലാവര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവന്‍ ആണെന്ന്.

  Mani Kuttan response after Bigg Boss got postponed

  കൊറച്ചു ടോക്‌സിക്ക് ആയിട്ട് നിന്നും, ചീത്ത വിളിച്ചും ബാക്കി ഉള്ളവരെ ഇറിറ്റേറ്റ് ചെയ്തും നിന്നാലെ ഫാന്‍ ബേസ് ഉണ്ടാവൂ എന്നൊന്നുമില്ല എന്ന് ബിഗ്ബോസ് സീസണ്‍ 3 തെളിയിച്ചു. സ്‌നേഹം കൊണ്ടും നല്ല പെരുമാറ്റം കൊണ്ടും കുറച്ചു പേരെയെങ്കിലും പോസിറ്റീവായി സ്വാധീനിക്കാന്‍ മണിക്കുട്ടന് സാധിച്ചിട്ടുണ്ടെങ്കില്‍ അത് അയാളുടെ വിജയം തന്നെയാണ്. ബിഗ്ബോസില്‍ ഒരേ ഒരു സിംഹസാനമേ ഒള്ളു. ആ സിംഹാസനം അലങ്കരിക്കാന്‍ ഒരേ ഒരു രാജാവും.

  English summary
  bigg boss malayalam season 3: a viral post says how manikuttan become audience favourite contestant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X