മണിക്കുട്ടനൊന്നും ഒരിക്കലും ജയിക്കില്ല, അതിനേക്കാള്‍ അര്‍ഹതയുളളവര്‍ വേറെയുണ്ട്, കുറിപ്പ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്‌റെ വിജയി ആരാകും എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷോ നിര്‍ത്തിവെച്ചതോടെ ഇനി ഫൈനല്‍ മാത്രം നടത്താനുളള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതുംസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ചാനലില്‍ നിന്നുളള പ്രതികരണം വന്നത്. മേയ് 24 രാത്രി മുതല്‍ 29 രാത്രി വരെയുളള വോട്ടുകള്‍ പരിഗണിച്ചാണ് ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കുക. നിലവില്‍ ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഷോയിലുളളത്. ഇവരില്‍ നിന്ന് ഒരാളെ പ്രേക്ഷകരുടെ വോട്ടുകള്‍ നോക്കി വിജയി ആയി തിരഞ്ഞെടുക്കും.
സാരി ലുക്കില്‍ വീണ്ടും തിളങ്ങി സായി പല്ലവി, പുത്തന്‍ ചിത്രങ്ങള്‍ പുറത്ത്
അതേസമയം ബിഗ് ബോസില്‍ ഇത്തവണ വിജയ സാധ്യതയുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഷോയുടെ തുടക്കം മുതല്‍ ടാസ്‌ക്കുകളില്‍ എല്ലാം തന്നെ മികച്ച പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ മികച്ച പെര്‍ഫോമറായാണ് മണിക്കുട്ടനെ പലരും വിലയിരുത്തിയത്.

ഇടയ്ക്ക് പിന്മാറിയെങ്കിലും പിന്നീട് റീഎന്‍ട്രിക്ക് ശേഷം വീണ്ടും ആക്ടീവായിരുന്നു മണിക്കുട്ടന്‍. ബിഗ് ബോസിലെ സൈലന്‌റ് ഗെയിമറെന്നാണ് മണിക്കുട്ടനെ മുന്‍പ് പലരും വിശേഷിപ്പിച്ചത്. ആവശ്യമുളള കാര്യങ്ങളില്‍ മാത്രം ഇടപെടുന്ന ഒരു രീതിയായിരുന്നു മണിക്കുട്ടന്‍ ഷോയില്‍ സ്വീകരിച്ചത്. പേഴ്‌സണലായുളള കാര്യങ്ങള്‍ പറയുമ്പോള്‍ കൂടുതല്‍ ഇമോഷണലാവാറുളള മണിക്കുട്ടനെ എല്ലാവരും ബിഗ് ബോസില്‍ കണ്ടിരുന്നു.

ഇമോഷണലായ ശേഷം അതില്‍ നിന്നും തിരിച്ചുവരാന്‍ കുറച്ചുസമയം എടുക്കാറുണ്ട് നടന്‍. ബിഗ് ബോസ് അവസാന ഘട്ടത്തില്‍ എത്തിയ സമയത്ത് മോശമില്ലാത്ത പ്രകടനം ഏംകെ കാഴ്ചവെച്ചിരുന്നു. അതേസമയം മണിക്കുട്ടനെ കുറിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒഫീഷ്യല്‍സ് ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മണിക്കുട്ടന്റെ ബിഗ് ബോസിലെ വിജയ സാധ്യതയെ കുറിച്ച് എഴുതിയാണ് പ്രേക്ഷകന്‍ എത്തിയത്.

മണിക്കുട്ടന്‍ ഒന്നും ഒരിക്കലും ജയിക്കില്ല എന്നാണ് എന്റെ ഒരു ഇത് എന്നാണ് ഇദ്ദേഹം തന്‌റെ കുറിപ്പില്‍ പറയുന്നത്. കാരണം അതിനേക്കാള്‍ അര്‍ഹതയുളളവര്‍ വേറെയുണ്ട് ബിഗ് ബോസിലെന്നും ഇദ്ദേഹം കുറിപ്പില്‍ പറയുന്നു. അനൂപ്, സായി, ഫിറോസ്, ഡിംപല്‍, റംസാന്‍/ റിതു എന്നിവരുടെ പേരുകളാണ് ഇദ്ദേഹം തന്‌റെ കുറിപ്പില്‍ പറയുന്നത്. അതേസമയം അര്‍ഹതയുളളവര്‍ വിജയിക്കട്ടെ എന്നാണ് മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി എത്തിയത്.

നിങ്ങളുടെ ഇഷ്ട മല്‍സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യൂവെന്നും വോട്ടുകള്‍ വീതിച്ച് കൊടുക്കരുതെന്നും പലരും പറയുന്നു. ഫൈനല്‍ കേരളത്തില്‍ വെച്ചായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മല്‍സരാര്‍ത്ഥികള്‍ ഉടന്‍ നാട്ടിലെത്തും എന്നുളള തരത്തിലുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ജൂണ്‍ ആദ്യവാരം ബിഗ് ബോസ് ഫൈനല്‍ നടക്കുമെന്നുളള സൂചനകളാണ് വരുന്നത്.

അതേസമയം 95ാമത്തെ ദിവസമാണ് അപ്രതീക്ഷിതമായി ബിഗ് ബോസ് ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതുകൊണ്ടാണ് നിര്‍ത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങളില്‍ ആര്‍ക്കും പോസിറ്റീവായില്ലെന്ന് മലയാളം ടീമില്‍ നിന്നുളള ഒരാളില്‍ നിന്നും പ്രതികരണമുണ്ടായിരുന്നു. ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിയെന്നും സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഉടന്‍ തിരിച്ചെത്തുമെന്നുമായിരുന്നു അണിയറക്കാര്‍ മുന്‍പ് അറിയിച്ചത്.


Click it and Unblock the Notifications