For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം അഹങ്കാരി എന്നൊരു ടാഗ് ലഭിച്ചു; സായി മുന്നേറുമ്പോൾ മറ്റുള്ളവർ അസഹിഷ്ണുക്കൾ ആയി മാറുന്നു, കുറിപ്പ്

  |

  മലയാളികള്‍ക്ക് അത്ര സുപരിചിതരല്ലാത്ത മത്സരാര്‍ഥികളായിരുന്നു ഈ സീസണില്‍ ബിഗ് ബോസിലേക്ക് എത്തിയത്. ഓരോരുത്തരെയും ഘട്ടം ഘട്ടമായിട്ടാണ് പ്രേക്ഷകര്‍ പരിചയപ്പെടുന്നത്. ഏകദേശം എല്ലാവരെയും കണ്ട് പരിചയമുണ്ടെങ്കിലും സായി വിഷ്ണുവിനെ അറിയുന്നവര്‍ വിരളമായിരുന്നു. തുടക്ക കാലത്ത് അദ്ദേഹത്തിന്റെ പ്രകടനങ്ങളും വിമര്‍ശിക്കപ്പെട്ടു.

  മണവാട്ടിയെ പോലെ സുന്ദരിയായി വിദ്യ പ്രദീപ്, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

  ഓസ്‌കാര്‍ നേടണം എന്ന വലിയ സ്വപ്‌നം മനസില്‍ സൂക്ഷിച്ച് ബിഗ് ബോസ് ആദ്യ പടിയായി കണ്ട് വന്ന സായി സകല പ്രതീക്ഷകളും തകിടം മറിച്ചു. ഫാന്‍സിന്റെ പിന്തുണയുടെ കാര്യത്തിലും വലിയ മുന്നോറ്റമാണ് സൃഷ്ടിച്ചെടുത്തുന്നത്. തനിക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ വിളിച്ച് പറയാനും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനും യാതൊരു മടിയുമില്ലെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആരാധകന്‍ പങ്കുവെച്ച എഴുത്തിങ്ങനെ..

  പുത്തന്‍ചിറ പാലസിലെ രാജകുമാരന്‍ മലയാളിയുടെ മനസ്സില്‍ കൂടുകൂട്ടുമ്പോള്‍! അഹങ്കാരി എന്നൊരു ടാഗ് ആണ് ആദ്യ നാളുകളിലെ പ്രകടനം സായി വിഷ്ണുവിന് ചാര്‍ത്തിക്കൊടുത്തത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം പിടിക്കുന്ന ഫ്രീക്കന്‍ പയ്യന് വിമര്‍ശകരായിരുന്നു കൂടുതലും. എങ്കിലും ബോധപൂര്‍വ്വമായ ഒരു മമത ചിലരുടെയെങ്കിലും ഉള്ളില്‍, വെറുപ്പിന് ഇടയിലും, സായി വിഷ്ണു എന്ന പേരിനായി ഇടം കാത്തുവെച്ചിരുന്നു.

  അവിടെ നിന്നാണ് സായ് മാറി തുടങ്ങുന്നത്. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂളയില്‍ പടവെട്ടി വന്നവന്, പ്രേക്ഷകരുടെ അഭിരുചിക്ക് അനുസൃതമായി സമയോചിതമായ പരിണാമം സംഭവിച്ചതില്‍ അത്ഭുതമൊന്നുമില്ല. അത്രയേറെ അനുഭവങ്ങളുണ്ട് സായിയ്ക്ക്. ആ അനുഭവങ്ങളിലൂടെ പുറത്തെ പ്രേക്ഷകന് എന്താണ് ഇഷ്ടപ്പെടുക എന്ന് മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചതില്‍ ആണ് സായിയുടെ പ്രേക്ഷക പിന്തുണയുടെ തുടക്കം. സായി മുന്നേറുമ്പോള്‍, ഒപ്പമുള്ള മത്സരാര്‍ത്ഥികളില്‍ പലരും അസഹിഷ്ണുക്കള്‍ ആയി മാറുന്നു.

  ചിലര്‍ക്ക് ഒരുപക്ഷേ സായിയുമായി യോജിക്കാന്‍ കഴിയാത്തത് ആകാം. പക്ഷേ കൂടുതല്‍ പേര്‍ക്കും അസ്വസ്ഥതയുടെ കാരണം മറ്റൊന്നാണ്. ആര്‍ക്കും അറിയാത്ത പയ്യന്‍. മലയാളിക്ക് മുന്നില്‍ തീരെ എക്‌സ്‌പോഷര്‍ കിട്ടാത്ത പയ്യന്‍. പ്രാസംഗികരും, നടന്മാരും, നര്‍ത്തകരും തുടങ്ങി ഒന്നില്‍ കൂടുതല്‍ കഴിവുകളുള്ള മലയാളിക്ക് സുപരിചിതരായ മറ്റ് മുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, വലിയ നമ്പരുകള്‍ ഒന്നും കയ്യിലില്ലാത്ത പയ്യന്‍.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  ആ പയ്യന്‍ ഒന്നിനു പിറകെ ഒന്നായി ഓരോ നോമിനേഷനിലും വന്ന്, ഒരിടത്തും കാലിടറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോള്‍ എങ്ങനെ ചിലരെങ്കിലും അസ്വസ്ഥതപെടാതെ ഇരിക്കും? കോണ്‍ഫിഡന്‍സ് ആണ് സായിയുടെ മുതല്‍ക്കൂട്ട്. ഇന്നലെ കോര്‍ട്ട് സീനിലും വ്യക്തമായത് അതാണ്. പ്രതിസന്ധിഘട്ടങ്ങളിലും മുഖത്ത് വിശ്വാസം പ്രകടിപ്പിക്കാനുള്ള കഴിവ് സായിക്കുണ്ട്. സാധാരണക്കാരന്റെ താരം ഉയരങ്ങള്‍ കീഴടക്കട്ടെ.

  English summary
  Bigg Boss Malayalam Season 3: A Viral Social Media About Sai Vishnu's Confidence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X