twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസിന് പുറത്തും അവർക്ക് ജീവിതമുണ്ട്; മണിക്കുട്ടനും അതിൻ്റെ നല്ലൊരു ഇരയാണ്, പിന്തുണ അറിയിച്ച് ആരാധകർ

    |

    പതിനഞ്ച് വര്‍ഷമായി മലയാള സിനിമയില്‍ സജീവമായി അഭിനയിക്കുന്ന നടനാണ് മണിക്കുട്ടന്‍. താരം ബിഗ് ബോസിലേക്ക് വന്നതോടെയാണ് അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. തുടക്കം മുതല്‍ എല്ലാ ടാസ്‌കുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറി നിന്നത് മണിക്കുട്ടനായിരുന്നു. ആരാധകരെ സ്വന്തമാക്കിയതും അങ്ങനെയാണ്.

    സാരിയിൽ വ്യത്യസ്തത പരീക്ഷിച്ച് ശ്രദ്ധ ദാസ്, നടിയുടെ മനോഹര ഫോട്ടോസ് കാണാം

    അതേ സമയം മണിക്കുട്ടന്റെ ഗെയിമിലെ പ്രകടനം മാത്രമല്ല നല്ല വര്‍ത്തമാനങ്ങളും ശ്രദ്ധേയമാണ്. വഴക്കിടുമ്പോള്‍ പോലും മോശമായ വാക്ക് വരാതെ മറ്റുള്ളവര്‍ക്ക് ബഹുമാനം നല്‍കിയാണ് മണിക്കുട്ടന്‍ സംസാരിക്കാറുള്ളത്. ഇപ്പോള്‍ സൂര്യയ്‌ക്കെതിരെ നടന്ന സൈബര്‍ അക്രമണങ്ങള്‍ മണിക്കുട്ടന്റെ മുകളിലേക്ക് ചാര്‍ത്താനുള്ള ശ്രമമാണെന്നും ആരാധകര്‍ പറയുന്നു. വിശദമായി വായിക്കാം...

     മണിക്കുട്ടനു അതിന്റെ നല്ലൊരു ഇരയാണ്

    മറ്റുള്ളവരെ അതിപ്പോ എതിരാളി ആണെങ്കിലും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വഴക്കിടുമ്പോ പോലും അവരെ ഒരു മോശം വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയോ ചെയ്യാത്ത ആളാണ് മണിക്കുട്ടന്‍. അത് മിക്ക എപ്പിസോഡിലും വ്യക്തമാണ് ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയ ഫിറോസിനെ പോലും 'ഇക്ക' എന്നാണ് വഴക്കില്‍ വിളിക്കാറ്. അയാളുടെ ആ മാന്യതയും മറ്റുള്ള മത്സരാര്‍ഥികളോടുള്ള ബഹുമാനവും കണ്ടാണ് ഇന്നീ കാണുന്ന ഒട്ടുമിക്ക ആള്‍ക്കാരും അയാളുടെ ഫാന്‍ ആയത്.

     മണിക്കുട്ടനു അതിന്റെ നല്ലൊരു ഇരയാണ്

    ഏത് മത്സരത്തിലും മണിക്കുട്ടന്‍ വാശിയോടൊപ്പം മറ്റുള്ളവരെ വേദനിപ്പിക്കാതെ കളിക്കുന്നതാണ് നമ്മള്‍ കണ്ടത്. കാണുന്ന പ്രേഷകര്‍ പോലും ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോള്‍ ഓര്‍ക്കും ഇയാളെങ്ങനെ ദേഷ്യപ്പെടാതെ നില്‍കുന്നതെന്ന്. അതൊക്കെ കണ്ട് ഫാന്‍ ആയവര്‍ ഒരിക്കലും ഇങ്ങനെ ഇന്നീ പറയുന്ന പോലെ അറ്റാക്ക് ചെയ്യില്ല. അതുറപ്പ്. മത്സരത്തില്‍ നിന്നപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും ദേഷ്യവും ഉണ്ടായിട്ടുണ്ട്. പക്ഷെ അവര്‍ ഔട്ട് ആയി പോയതിനു ശേഷം ആര്‍മി ഗ്രൂപ്പിലോ അല്ലാതെയോ ആള്‍ക്കാര്‍ ഓര്‍ക്കാറ് പോലും ഇല്ല എന്നതാണ് സത്യം.

      മണിക്കുട്ടനു അതിന്റെ നല്ലൊരു ഇരയാണ്

    ഫാന്‍ എന്ന പേരില്‍ പോക്രിത്തരം കാണിക്കുന്ന കൊറേയെണ്ണം എല്ലാ ആര്‍മികളിലും ഉണ്ട്. അത് പ്രത്യേകം പറയണ്ടല്ലോ. അതിന്റെ നല്ലൊരു ഇരയാണ് മണിക്കുട്ടനും. എത്ര നന്നായി ടാസ്‌ക് ചെയ്താലും വാഴ, പെടുത്തോണ്ടാന്‍, മരവാഴ, പെങ്കോന്തന്‍, കോഴി, പ്രാന്തന്‍ അങ്ങനെ പലതും വിളിച്ച് അയാളെ കളിയാക്കിയിട്ടുണ്ട് മറ്റ് ആര്‍മികള്‍. സത്യത്തില്‍ ഇതൊക്കെ ചെയ്യാന്‍ മനസ് കാണിച്ചവരാണ് ഇന്ന് സൈബര്‍ അറ്റാക്കിനെപ്പറ്റി വാചാലര്‍ ആവുന്നതും എന്നതാണ് കോമഡി.

     മണിക്കുട്ടനു അതിന്റെ നല്ലൊരു ഇരയാണ്

    അതുകൊണ്ട് ഫാന്‍സ് എന്ന പേരില്‍ പോക്രിത്തരം കാണിക്കുന്നത് ഏത് ആര്‍മി ആണെങ്കിലും അവരെ ഒറ്റപ്പെടുത്തുക. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തില്‍ കേറി ചൊറിയാനും മാന്തനും അഭിപ്രായം പറയാനും മറ്റുള്ളവര്‍ക്ക് ഒരു അവകാശവും ഇല്ല. ഇനി അതിപ്പോ എംകെ ഫാന്‍ ആണെങ്കിലും ശരി. കഴിഞ്ഞ ദിവസം ഒരു മത്സരാര്‍ഥിക്ക് സൈബര്‍ അറ്റാക്ക് ഉണ്ടായിട്ടുണ്ടെകില്‍ അത് നിയമ പരമായി മുന്നോട് പോകണം.

    Recommended Video

    Mani Kuttan response after Bigg Boss got postponed
     മണിക്കുട്ടനു അതിന്റെ നല്ലൊരു ഇരയാണ്

    അതിന്റെ പിറകില്‍ ആരാണ് ഈ ഫൈനല്‍ അടുക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നതില്‍ അവരുടെ ഉദ്ദേശം എന്താണെന്ന് അറിയണം. മണി പറഞ്ഞ പോലെ 'ബിഗ്ബോസ് ഹൗസിനു പുറത്തും അവര്‍ക്ക് ജീവിതം ഉണ്ട് അതില്‍ അവരെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് തീരുമാനിച്ചാല്‍' അങ്ങയറ്റം തെണ്ടിത്തരം തന്നെ ആണ്. അതുകൊണ്ട് ആരോഗ്യപരമായി തര്‍ക്കിക്കുക മാന്യമായി വിമര്‍ശിക്കുക.

    English summary
    Bigg Boss Malayalam Season 3: A Viral Social Media Post About Fan Fights
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X