twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ധമായ ഫാനിസം കൊണ്ട് മത്സരാര്‍ഥികളെ തേജോവധം ചെയ്യുന്നവര്‍; ബിഗ് ബോസ് ഫാനിസത്തെ കുറിച്ച് കുറിപ്പ് വൈറല്‍

    |

    ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. കൊവിഡ് കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബിഗ് ബോസ് ഷോ പെട്ടെന്ന് നിര്‍ത്തി വെക്കുമെന്നും ചിലപ്പോള്‍ നീണ്ട് പോകുമെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗികമായി ഇനിയും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും ബിഗ് ബോസിനെ കുറിച്ചുള്ള ആകുലതകളിലാണ് പ്രേക്ഷകര്‍.

    പൂക്കൾ കൊണ്ട് ശരീരം മറച്ചു, അർദ്ധ നഗ്നയായിട്ടുള്ള നടി ജാക്വലീൻ ഫെർണാണ്ടസിൻ്റെ ഫോട്ടോസ് കാണാം

    ഇതിനിടെ ബിഗ് ബോസിലെ ഫാനിസത്തെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് ജ്യോതിഷ് കുമാര്‍ എന്നൊരു ആരാധകന്‍. മറ്റൊരു മത്സരാര്‍ഥിയുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും ഇതിന്റെ ഭാഗമായി വരുന്നതിനെ കുറിച്ചുമാണ് ഫാന്‍സ് ഗ്രൂപ്പുകളിലെ പുതിയ ചര്‍ച്ച. വിശദമായി വായിക്കാം...

    ബിഗ് ബോസിന്റെ ഫാനിസം

    ഫാനിസമോ ആര്‍മി അംഗത്വമോ ഇല്ലാതെ ബിഗ് ബോസ് കാണുന്ന പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്. ഫാനിസത്തിനു അപ്പുറം ബിഗ് ബോസ് ഒരു ഗെയിം ആണെന്നും ആ ഗെയിം ഉള്‍കൊള്ളുന്ന കണ്ടന്റ് എന്താണ് എന്ന് മനസ്സിലാക്കി കാണുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. അവര്‍ക്ക് ഒരിക്കലും ബിഗ് ബോസിലെ മത്സരാര്‍ത്ഥികളുടെ മോശം പ്രകടനങ്ങളല്ല അരോചകമായി തോന്നാറ്, അന്ധമായ ഫാനിസം കൊണ്ട് മത്സരാര്‍ഥികളെ തേജോവധം ചെയ്യുന്ന ചിലരുടെ പ്രവര്‍ത്തികളാണ്.

     ബിഗ് ബോസിന്റെ ഫാനിസം

    വ്യക്തി ജീവിതത്തിന് അപ്പുറത്ത് അവര്‍ ബിഗ് ബോസിനുള്ളില്‍ മത്സരാര്‍ത്ഥികള്‍ മാത്രമാണ്. മത്സരബുദ്ധിയോടു കൂടെ മത്സരിക്കുന്നയാള്‍ വിജയിക്കുകയും ചെയ്യും, ചിലര്‍ നല്ല മത്സരാര്‍ഥികളല്ല എന്ന് തന്നെ കരുതുക. അതിനു അര്‍ഥം അവര്‍ നല്ല മനുഷ്യരല്ല എന്നാണോ? ഫാനിസമാകാം ആരോഗ്യപരമായ ചര്‍ച്ചകളുമാവാം. തെറ്റും ചൂണ്ടി കാണിക്കാം. പക്ഷെ അതിനും അപ്പുറത്തേക്ക് അവരുടെ സ്വകാര്യ ജീവിതത്തില്‍ തലയിടുക, ബിഗ് ബോസിലൂടെ മാത്രം പരിചയമുള്ള ഒരു വ്യെക്തിയെ വായില്‍ തോന്നുന്നത് എന്തും വിളിച്ചു പറയുക.. എന്തോന്ന് ഫാനിസമാണ് ഇത്?

     ബിഗ് ബോസിന്റെ ഫാനിസം

    ഒരു പക്ഷെ നിങ്ങള്‍ അന്ധമായി ആരാധിക്കുന്ന മത്സരാര്‍ത്ഥി പുറത്തെത്തി കഴിഞ്ഞാല്‍ അവരു പോലും അംഗീകരിക്കാത്ത വാദങ്ങളായിരിക്കും ഈ അഭിനവ ആരാധകര്‍ പടച്ചു വിടുന്നത്. ഒരുപക്ഷെ പുറത്തെ ഈ തെറിവിളിയും വ്യക്തിഹത്യയും ബിഗ് ബോസിനുള്ളില്‍ ഒന്ന് കാണിച്ചാല്‍ മത്സരര്‍ത്ഥികള്‍ ഭൂരിഭാഗവും ഷോ നിര്‍ത്തി പോരാന്‍ ആഗ്രഹിച്ചെന്നിരിക്കാം. കാരണം അവര്‍ എല്ലാവരും തന്നെ അവരുടെ കുടുംബങ്ങളുമായി സമൂഹത്തില്‍ അന്തസ്സായി കഴിയുന്നവരാണ്. അതുകൊണ്ട് നിങ്ങളാണ് ഈ ഷോയുടെ യഥാര്‍ത്ഥ ആരാധകര്‍ എന്നു സ്വയം വിശ്വസിക്കുന്ന ചില വിഡ്ഢികളോട് ഇത്രേ പറയാനുള്ളു സ്വയം നാറാത്തെ ഇരിക്കുക. എന്നുമാണ് ആരാധകന്‍ പറയുന്നത്.

     ബിഗ് ബോസിന്റെ ഫാനിസം

    അതേ സമയം ഇതൊന്നും യഥാര്‍ത്ഥ ഫാനിസം അല്ലെന്ന് പറയുകയാണ് ആരാധകര്‍. ചില മത്സരാര്‍ഥികള്‍ക്ക് വേണ്ടി പിആര്‍ നടത്തുന്നവരാണ് ഇതിന് പിന്നില്‍. മറ്റൊരു മത്സരാര്‍ഥിയെ ഡീഗ്രേഡ് ചെയ്ത് കാണിക്കുകയാണ് ഇവരുടെ പരിപാടി. ശേഷം പ്രേക്ഷകരെ പോലും വെറുപ്പിക്കും. മത്സരാര്‍ത്ഥികളുടെ വ്യക്തി ജീവിതത്തെ പറ്റി ഇല്ലാകഥകള്‍ പ്രചരിപ്പിച്ചും അതിന് കമന്റ് ചെയ്തും വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു. ഇത് കാരണം നന്നായി കളിക്കുന്നവര്‍ തഴയപ്പെടുകയും മോശം മത്സരാര്‍ഥി വിജയിക്കുകയും ചെയ്യുമെന്ന് കമന്റസിലൂടെ ആരാധകര്‍ പറയുന്നു.

    English summary
    Bigg Boss Malayalam Season 3: A Viral Social Media Post About Fanism
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X