twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംശയം ഉണ്ടെങ്കിൽ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല്‍ മതി; കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് ആരാധകർ

    |

    പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും മനോഹരമായിട്ടാണ് ബിഗ് ബോസില്‍ ഗെയിം നടക്കുന്നത്. പൊളി ഫിറോസും ഭാര്യ സജ്‌നയും പുറത്തായതോടെ വീട് പൊതുവേ ശാന്തമാണ്. ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായെങ്കിലും മത്സരാര്‍ഥികള്‍ സമാധാനപരമായിട്ടാണ് പോവുന്നത്. അതേ സമയം കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് ആരാധകരിപ്പോള്‍.

    പട്ട് സാരി ഉടുത്ത് പൂക്കളമിട്ട് സുജ വരുണീ, അതീവ സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോസ് കാണാം

    ആരെയും വ്യക്തിപരമായി ഉപദ്രവിക്കാതെ ചില പ്രവചനങ്ങള്‍ നടത്തിയാണ് കിടിലം ഫിറോസ് മുന്നോട്ട് നീങ്ങുന്നതെന്ന് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മണിക്കുട്ടന്റെ ഗെയിം സ്ട്രാറ്റര്‍ജി എന്താണെന്ന് മനസിലാക്കിയ സ്ഥിതിയ്ക്ക് കിടിലത്തില്‍ നിന്നും നല്ലൊരു പണി കിട്ടുമെന്ന് കൂട് ചിലര്‍ പറയുന്നു.

    കിടിലത്തിന്റെ ചാണക്യതന്ത്രം

    ബിഗ് ബോസ് മലയാളം സീസണ്‍ 3 യെ യഥാര്‍ഥത്തില്‍ മുന്നോട്ട് കൊണ്ടുപോയത് കിടിലത്തിന്റെ ചാണക്യ തന്ത്രമാണ്. അയാളുടെ കുതന്ത്രങ്ങളുടെ ഗെയിം പ്ലാനില്‍ വീണ് പോയവരാണ് മറ്റു കണ്ടന്‍സ്റ്റന്‍സ്, പൊളി ഫിറോസ് അടക്കം. ഒരോ മത്സരാര്‍ഥിയുടേയും സ്ട്രാറ്റജിയെ ശരിക്ക് മനസ്സിലാക്കി മറ്റുള്ളവരുമായി വിശകലനം ചെയ്ത് അയാളെ എല്ലാ തരത്തിലും തളര്‍ത്തുന്ന വ്യക്തമായ ബിഗ് ബോസ് ഗെയിം പ്ലാന്‍. ശരിക്ക് അതല്ലേ ഒരര്‍ഥത്തില്‍ ഈ ഗെയിം ഷോ. പരദൂഷണമാണ് കുത്തിത്തിരിപ്പാണ് ശകുനിയാണ് എന്നൊക്കെ പറയുന്നവര്‍ ഒന്ന് മനസ്സിലാക്കണം ബിഗ് ബോസ് ഷോയില്‍ സത്യസന്തത പുഴുങ്ങി നടന്നാല്‍ കാര്യമില്ല എന്ന്.

     കിടിലത്തിന്റെ ചാണക്യതന്ത്രം

    ആരേയും പെഴ്‌സണലായി മുറിവേല്‍പ്പിക്കാതെ സ്‌നേഹവും മനുഷ്യത്വവും ഒട്ടും കുറയാതെ എതിരാളികളെ തറപറ്റിക്കുന്ന കിടിലത്തിന്റെ ചാണക്യ തന്ത്രമാണ് യഥാര്‍ഥത്തില്‍ ബിഗ് ബോസ് ഗെയിം. മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്ന വ്യക്തമായ പോരാളി. രാജാവും സിംഹവും ആയി പലരും രാജ്യം ഭരിക്കും. എന്നാല്‍ തീ തുപ്പുന്ന വാക്ചാതുര്യം കൊണ്ട് അവരുടെ മുകളില്‍ ആകാശത്ത് വ്യാളിയായി ഇയാള്‍ ബിഗ് ബോസിനെ മുന്നോട്ട് നയിക്കും. സത്യത്തില്‍ ബിഗ് ബോസ് ക്യാമറകളല്ല വന്ന ദിവസം മുതല്‍ മത്സരാര്‍ഥികളെ ശ്രദ്ധിക്കുന്നത്. അത് ദേ ഈ മൊതലാണ്. കിടിലം ഫിറോസ്...

     കിടിലത്തിന്റെ ചാണക്യതന്ത്രം

    ബിഗ് ബോസ് ഹൗസിലെ ടോക്‌സിക് മത്സരാര്‍ത്ഥി ആരേന്ന് ചോദിക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക പൊളി ഫിറോസ് ആണ്. ഇജ്ജാതി ടോക്‌സിക് കണ്ടന്റുകള്‍ ആണ് അയാള്‍ അവിടെ വിതറി കൊണ്ടിരുന്നത്. എന്നാല്‍ പൊളി ഫിറോസിനും മുന്നേ സൈലന്റ് ആയി എതിരാളികളെ നേരിട്ട, ഇപ്പോഴും നേരിടുന്ന മണിക്കൂട്ടനെ ആരും ശ്രദ്ധിക്കാതെ പോകരുത്. പൊളി ഫിറോസ് വിഷക്കടല്‍ എന്ന് വിളിച്ചപ്പോള്‍ പലരും ഇവിടെ വിമര്‍ശിച്ചത് കണ്ടു. ശരിയാണ് ഒരാളെ വിമര്‍ശിക്കുമ്പോള്‍ ആരോഗ്യകരമായ ചര്‍ച്ചയില്‍ അത്തരം വാക്കുകള്‍ ഒഴിവാക്കാമായിരുന്നു.

      കിടിലത്തിന്റെ ചാണക്യതന്ത്രം

    ഏകദേശം അതിന് സമാനം അല്ലെ വിഷ്‌ക്കിണര്‍ എന്ന വിളിയും? പൊളി വിളിച്ചാല്‍ ടോക്‌സിക്കും മണി വിളിച്ചാല്‍ തേനും ആകുമോ? ഇതിന് മുന്നേയും അയാള്‍ സൈനിടുമായി താരതമ്യം ചെയ്തതും കൂട്ടി വായിക്കണം ഇവിടെ. മുകളില്‍ പറഞ്ഞത് പോലെ ആരോഗ്യകരമായ ചര്‍ച്ചയില്‍ ഒരു വ്യക്തിയെ വിമര്‍ശിക്കുമ്പോള്‍, പ്രത്യേകിച്ചും ലക്ഷങ്ങള്‍ കാണുന്ന ബിഗ് ബോസ് ഹൗസില്‍ വച്ചു വ്യക്തമായ, മാന്യമായ വാക്കുകള്‍ ഉപയോഗിക്കാം. എനിക്ക് താങ്കളുടെ പ്രവര്‍ത്തി ഇഷ്ടം ആയില്ല, താങ്കള്‍ ചെയ്തത് ശരി ആയില്ല എന്നു പറയുന്നതിന് പകരം താങ്കള്‍ ഒരു വിഷം ആണ്, കള്ളന്‍ ആണ് എന്നൊക്കെ പറയുന്നത് ശരിക്കും മോശം ആയ പ്രവണത ആണ്.

     കിടിലത്തിന്റെ ചാണക്യതന്ത്രം

    സെയ്ഫ് ഗെയിമിന്റെ പേരില്‍ ഒളിച്ചിരുന്ന് കിടിലത്തെ അറ്റാക്ക് ചെയ്യുന്ന വ്യക്തി ആണ് മണിക്കുട്ടന്‍. കിടിലത്തെ മാത്രം അല്ല ബാക്കിയുള്ളവരെയും അങ്ങനെ തന്നെ. സായ് വിഷയം തന്നെ ഉദാഹരണം. പൊളി ഫിറോസ് മുന്നില്‍ നിന്ന് ചൊറിയുമ്പോള്‍ മണിക്കുട്ടന്‍ ഒളിച്ചിരുന്ന് ചൊറിയും. എന്തായാലും മണിയാ, കിടിലത്തിന് നിന്റെ സ്ട്രാറ്റജി മനസിലായ സ്ഥിതിക്ക് സൂക്ഷിച്ചോ! നിലവാരമില്ലാതെ ആണ് നീ മുന്നോട്ട് പോകുന്നതെങ്കില്‍ നിന്റെ കാര്യം കട്ട പുക. സംശയം ഉണ്ടെങ്കില്‍ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല്‍ മതി.

    English summary
    Bigg Boss Malayalam Season 3: A Viral Social Media Post About Kidilam Firoz's Game Strategy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X