For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപലിന് വേണ്ടി മജ്‌സിയ ഋതുവിനെ അടിച്ചത് കണ്ടില്ലേ; സൗഹൃദം കൊണ്ട് നഷ്ടം മജ്‌സിയയ്ക്ക് മാത്രമെന്ന് ആരാധകന്‍

  |

  ഇത്തവണത്തെ ബിഗ് ബോസില്‍ ഏറ്റവുമധികം ജനപ്രീതി നേടിയെടുത്ത സൗഹൃദമാണ് ഡിംപല്‍ ഭാലും മജ്‌സിയ ഭാനുവും തമ്മിലുള്ളത്. ഇരുവരും നല്ല സൗഹൃദത്തിലായിരുന്നെങ്കിലും അധികം വൈകാതെ മജ്‌സിയ പുറത്ത് പോവുകയായിരുന്നു. വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഡിംപലിനും പുറത്തിറങ്ങേണ്ടി വന്നിരുന്നു.

  സാരിയിലും ഹോട്ട് ലുക്ക് പരീക്ഷിച്ച് നടി അന്വേഷി ജെയിൻ, കിടിലൻ ഫോട്ടോസ് കാണാം

  മത്സരത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഡിംപലുമായി കോണ്‍ടാക്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് പരാതിയുമായി മജ്‌സിയ എത്തിയിരുന്നു. മറ്റ് പലരോടും ഡിംപല്‍ സംസാരിച്ചെങ്കിലും തന്നോട് മാത്രമാണ് അവഗണന എന്നൊക്കെ പറയുന്ന മജ്‌സിയയുടെ ഓഡിയോ സന്ദേശം വൈറലായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഡിംപല്‍ അറിഞ്ഞിട്ടില്ലെന്നാണ് സഹോദരി തിങ്കള്‍ പറയുന്നത്.

  ഡിംപലും മജ്‌സിയയും തമ്മിലുള്ള സൗഹൃദവും ഇപ്പോഴുള്ള പിണക്കവുമൊക്കെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്. ബിഗ് ബോസില്‍ ആയിരിക്കുന്ന സമയത്ത് ഡിംപലുമായി സൗഹൃദത്തിലായതോടെയാണ് മജ്‌സിയ വീക്ക് ആയതെന്നും ഡിംപലിന് വേണ്ടി പലതും മജ്‌സിയ ചെയ്തിട്ടുണ്ടെന്നും രതീഷ് കിച്ചു എന്നൊരു ആരാധകന്‍ പറയുന്നു. എന്തായാലും സൗഹൃദം കൊണ്ട് നഷ്ടമുണ്ടായത് മജ്‌സിയയ്ക്ക് മാത്രമാണെന്നാണ് ആരാധകന്റെ അഭിപ്രായം.

  ഇതൊക്കെ ശരിയാണോ നിങ്ങള്‍ തന്നെ പറയു. മജ്‌സിയ ഗെയിമില്‍ മാത്രമല്ല പുറത്തും ഡിംപലിന്റെ ഫ്രണ്ട് ആകാന്‍ ആഗ്രഹിച്ചു. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് കിട്ടിയ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് കൊച്ചിയില്‍ ആണ് മജ്‌സിയ ആദ്യം പോയത്. ഡിംപലിന്റെ ഫാമിലിയെ കാണാന്‍. തിങ്കളിനെ കണ്ടു. സംസാരിച്ചു. ഡിംപലിന് വേണ്ടി വീഡിയോസ് ഒക്കെ ചെയ്തു 3-4 ദിവസങ്ങള്‍ കഴിഞ്ഞാണ് സ്വന്തം വീട്ടിലേക്ക് പോയത്. അന്നുംമുതല്‍ ഡിംപലിന്റെ വിജയത്തിന് വേണ്ടി നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട് മജ്‌സിയ.

  സ്വാഭാവികമായും ഒരു സുഹൃത്ത് എന്ന നിലയില്‍ അവര്‍ക്കൊരു ദുഃഖം വന്നപ്പോള്‍ അതില്‍ മജ്‌സിയയും പങ്കുചേരാന്‍ ആഗ്രഹിച്ചു. പക്ഷെ അവിടന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. രജിത് സാര്‍ ഉള്‍പ്പെടെ പ്രമുഖരെല്ലാം ഡിംപലിന്റെ വിശേഷം അറിയാന്‍ ആദ്യം വിളിച്ചത് മജ്‌സിയയെ ആണ്. ഒന്നും അറിയാത്ത ആ അവസ്ഥയിലും അവര്‍ മൗനം പാലിച്ചു. പലരെയും അതിനു ശേഷം കോണ്‍ടാക്ട് ചെയ്തിട്ടും ഡിംപല്‍ തന്നെ പരിഗണിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ആണ് മജ്‌സിയ പ്രതികരിച്ചത്. ഇതാണ് പുറത്ത് സംഭവിച്ചത്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  ഇനി ഗെയിമിനുള്ളില്‍ ആണേല്‍ ഡിംപലിന് വേണ്ടി മജ്‌സിയ ഋതുവിനെ അടിച്ചത് കണ്ടില്ലേ. സൂപ്പര്‍ ബോള്‍ കളക്ട് ചെയ്യാന്‍ ആള്‍ക്കാരെ തള്ളി മാറ്റിയത് ആരാ. കുഴല്‍ പന്തില്‍ ഡിംപല്‍ കിടിലത്തിന്റെ തോളില്‍ ഇരുന്നപ്പോള്‍ താഴെ വീഴുമോ എന്ന് പേടിച്ചു പുറകില്‍ വന്ന് സപ്പോര്‍ട്ട് ചെയ്ത് നിന്നത് മജ്‌സിയ ആണ്. അനൂപും ആയിട്ടുള്ള സൗഹൃദം ഉപേക്ഷിച്ചത് ഡിംപലിന് വേണ്ടിയാണ്. ഡിംപലിനോടുള്ള സൗഹൃദം വളര്‍ന്നപ്പോള്‍ ആണ് മത്സരബുദ്ധി കുറഞ്ഞു വീക്ക് ആയത്. തുടക്കത്തില്‍ മജ്‌സിയക്ക് നല്ല സപ്പോര്‍ട്ട് ഉണ്ടായിരുന്നു. സത്യത്തില്‍ ഈ സൗഹൃദം കൊണ്ട് നഷ്ടം മുഴുവന്‍ മജ്‌സിയക്ക് മാത്രമാണ്.

  English summary
  Bigg Boss Malayalam Season 3: A Viral Social Media Post About Majsiya Bhanu's True Friendship With Dimpal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X