For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും ബിഗ് ബോസ് ഇയാളാണ്; അറിയില്ലെന്ന് പറഞ്ഞ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ബോസിന്റെ ചിത്രങ്ങള്‍ വൈറലാവുന്നു

  |

  ഇന്ത്യയിലെ ഏറ്റവും റേറ്റിങ്ങുള്ള ടെലിവിഷന്‍ ഷോ ആണ് ബിഗ് ബോസ്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിങ്ങനെ എല്ലാ ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്ന ഷോ വലിയ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. മലയാളം ബിഗ് ബോസിന്റെ മൂന്നാം പതിപ്പാണ് ഇവിടെ നടന്നത്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ ഏകദേശം അവസാന ഘട്ടത്തിലാണ്.

  നടക്കാനിറങ്ങിയ നടി ജോർജിയ അൻഡ്രിയനി, ചിത്രങ്ങൾ കാണാം

  അതേ സമയം മത്സരാര്‍ഥികളെക്കാളും ആരാധകരുള്ളത് ബിഗ് ബോസിനാണ്. ആ ശബ്ദത്തിന് പിന്നിലുള്ളത് ആരാണെന്ന് ഇനിയും വെളിപ്പെടുത്തിയില്ല. അടുത്തിടെ മോഹന്‍ലാലിനോടും ഇതേ ചോദ്യം വന്നിരുന്നെങ്കിലും താന്‍ പോലും കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. എന്നാലിപ്പോള്‍ ബിഗ് ബോസ് എന്ന ശബ്ദത്തിനുടമയെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. ഫൈസല്‍ റാസി എന്ന വ്യക്തിയെ കുറിച്ചുള്ള എഴുത്തുകളാണ് ശ്രദ്ധേയമാവുന്നത്.

  ഇതാണ് പ്രേക്ഷകര്‍ തേടി നടന്ന യഥാര്‍ത്ഥ ബിഗ് ബോസ്. ഏതൊരു വലിയ സംരംഭത്തിനു പിന്നിലും കഠിനാധ്വാനത്തിന്റെ ശക്തമായ അടിത്തറ ഉണ്ടാകുമെന്ന് നമുക്കറിയാം. സ്വപ്നം കണ്ടത് നേടി എടുക്കുമ്പോഴാണ് പലരും അങ്ങനെ വിജയത്തിലേക്ക് എത്തുന്നത്. ജീവിതത്തില്‍ പലതും നേടിയെടുക്കണം എന്ന ആഗ്രഹത്തോടെ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ അമരക്കാരനായി നില്‍ക്കുന്ന ഫൈസല്‍ റാസി എന്ന വ്യക്തിയെ എത്രപേര്‍ക്കറിയാം.

  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അമരക്കാരനായ ഒരു സാധാരണക്കാരനായ വ്യക്തി, ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച പരസ്യ ചിത്രത്തിനുള്ള ക്യുരിയസ് അവാര്‍ഡ് വരെ സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയെന്ന മാധ്യമത്തിനോടുള്ള പ്രണയമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അത് ഫൈസല്‍ റാസി എന്ന കലാകാരനെ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയായിരുന്നു. മാരുതി ഓള്‍ട്ടോ, ഡബിള്‍ ഹോര്‍സ്,എലൈറ്റ് ഫുഡ്‌സ്, മഹീന്ദ്ര, ചീനവല,ജോസ്‌കോ,പുളിമൂട്ടില്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പരസ്യങ്ങളിലൂടെ ഫൈസല്‍ നിറങ്ങള്‍ നല്‍കിയത് പുതുമകള്‍ക്ക് ആയിരുന്നു.

  ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് കടന്നു വന്നപ്പോള്‍ ആദ്യ ഷോകളില്‍ മോഹന്‍ലാലിന്റെ മാത്രം ഷൂട്ടിംഗ് സീനുകള്‍ക്ക് ആയിരുന്നു ഫൈസല്‍ ചുക്കാന്‍ പിടിച്ചത്. എവിക്ഷന്‍ റൗണ്ടുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച ഓരോ ഘട്ടങ്ങളുടെയും സൂത്രധാരനും ഇയാള്‍ തന്നെ. എന്നാല്‍ സീസണ്‍ ത്രി എത്തിയപ്പോഴേക്കും ഫൈസല്‍ റാസി കേരളത്തിലെ ഏറ്റവും മികച്ച റിയാലിറ്റിഷോയുടെ അമരക്കാരനായി.

  കോവിഡ് പശ്ചാത്തലത്തില്‍ ബിഗ് ബോസ് സീസണ്‍ 2 വിന്റെ ഫൈനല്‍ നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതേ ഘട്ടത്തില്‍ തന്നെ മൂന്നാം സീസണും അവസാനിപ്പിക്കുമ്പോള്‍ ചരിത്രം തിരുത്തിക്കുറിക്കാനാണ് ഫൈസല്‍ എന്ന ഡയറക്ടര്‍ ശ്രമിക്കുന്നത്. റിയാലിറ്റി ഷോ അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് പുതിയ പ്രതീക്ഷകള്‍ നല്‍കി വോട്ടിങ്ങിലൂടെ പ്രേക്ഷകരുടെ നീതി ഉറപ്പുവരുത്തി വിജയിയെ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ്.

  Mani Kuttan response after Bigg Boss got postponed

  മലയാളക്കര ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു റിയാലിറ്റി ഷോ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതിന് ഫൈസല്‍ റാസി എന്ന ഡയറക്ടറോട് നമുക്ക് നന്ദി പറയാം. സിനിമയെന്ന മായിക ലോകത്തേക്ക് പരസ്യം എന്ന മാധ്യമത്തിലൂടെ വലിയ ചിറകുകള്‍ വിരിച്ച് ഫൈസല്‍ റാസിക് പറക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  English summary
  Bigg Boss Malayalam Season 3: A Viral Social Media Post About Malayalam Bigg Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X