twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ ഒരു കാര്യത്തില്‍ മണിക്കുട്ടനോട് വളരെ ബഹുമാനുണ്ട്; ബിഗ് ബോസിലെ കരയുന്നവരെ കുറിച്ച് ആരാധകര്‍ക്ക് പറയാനുള്ളത്

    |

    ഇതുവരെ മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ കാണാത്തത് പോലെയുള്ള സംഭവങ്ങളാണ് ബിഗ് ബോസില്‍ നടക്കുന്നത്. മണിക്കുട്ടന്‍ പെട്ടെന്നാരു ദിവസം കരഞ്ഞോണ്ട് ഇറങ്ങി പോയതാണ് ഏറ്റവും വലിയ ഞെട്ടലായി മാറിയത്. രണ്ട് ദിവസത്തിനുള്ളില്‍ മണിക്കുട്ടന്‍ തിരിച്ച് വന്നത് വലിയ സന്തോഷം നല്‍കിയെങ്കിലും അന്ന് തന്നെ ഡിംപലിന്റെ പിതാവിന്റെ വേര്‍പാട് എല്ലാവരിലും വലിയ വേദന ഉണ്ടാക്കി.

    റഫ് ലുക്കിൽ അനുപമ പരമേശ്വരൻ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

    ആത്മസുഹൃത്തിനെ പോലെയുണ്ടായിരുന്ന ഡിംപല്‍ പോയതോടെ പൊട്ടിക്കരയുന്ന മണിക്കുട്ടനെയാണ് എപ്പോഴും കാണുന്നത്. പ്രേക്ഷകരുടെ ആസ്വാദന രീതികളെയും പുരുഷന്മാര്‍ കരയാന്‍ പാടില്ലെന്ന അലിഖിത നിയമത്തെയുമൊക്കെ മാറ്റി മറിച്ചൊരു സീസണ്‍ ആയിരുന്നുവെന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകര്‍.

      ഈ ഒരു കാര്യത്തില്‍ മണിക്കുട്ടനോട് വളരെ ബഹുമാനുണ്ട്

    'എന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ വീണാല്‍ തല അറത്തു ഞാന്‍ ഈ ടേബിളില്‍ വെക്കും' സീസണ്‍ 1 വിന്നര്‍ സാബുമോന്‍ പറഞ്ഞ മാസ്സ് ഡയലോഗ് ആണിത്. ഒരുപക്ഷെ ഈ ഡയലോഗ് മലയാളികള്‍ ഏറ്റെടുത്തത് കൊണ്ടാകും ബിഗ് ബോസില്‍ കരയുന്നവരോട് ആളുകള്‍ക്ക് ഇത്രയ്ക്കു പുച്ഛം. കരഞ്ഞാല്‍ മോങ്ങി, വാഴപ്പിണ്ടി, നാടെല്ലില്ലാത്തവന്‍, ആണത്തം ഇല്ലാത്തവന്‍ എന്നിങ്ങിനെ കുറെ വിളിപ്പേര്‍ കിട്ടും. ആണുങ്ങള്‍ക്കാണ് ഈ രീതിയില്‍ ഉള്ള അക്രമം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്.

     ഈ ഒരു കാര്യത്തില്‍ മണിക്കുട്ടനോട് വളരെ ബഹുമാനുണ്ട്

    ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ ഉണ്ട്. അതുകൊണ്ട് തന്നെ സീസണ്‍ 1 ഷിയാസ് തൊട്ട് സീസണ്‍ ത്രീ ല്‍ മണിക്കുട്ടന്‍, കിടിലം ഫിറോസ് എന്നിവര്‍ വരെ കളിയാക്കലുകള്‍ കേള്‍ക്കുന്നു. ആണുങ്ങള്‍ കരഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീഴില്ല. കണ്ണുനീര്‍ ഗ്രന്ഥികള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ളതല്ല. പിന്നെ അവനവന്‍ ഇഷ്ടപ്പെടുന്നവര്‍ കരയുമ്പോള്‍ മാത്രം അത് റിയല്‍ ആകുന്നതും ഇഷ്ടമില്ലാത്തവര്‍ ആകുമ്പോള്‍ അഭിനയം ആകുന്നതും ഒകെ എത്രനാള്‍ ന്യായീകരിക്കാന്‍ ആകും.

      ഈ ഒരു കാര്യത്തില്‍ മണിക്കുട്ടനോട് വളരെ ബഹുമാനുണ്ട്

    മണിക്കുട്ടന്‍ കരഞ്ഞതിന് പുള്ളിക്ക് ചാര്‍ത്തി കൊടുത്ത പേരുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കരഞ്ഞാല്‍ ആണല്ലാതാകും എന്നാ തെറ്റിദ്ധാരണ ഇനിയെങ്കിലും മാറ്റി വെയ്ക്കു. ഇങ്ങിനെ ഒരു ഷോ യില്‍ ട്രോളുകള്‍ ഉണ്ടാകും. പക്ഷെ ഒന്ന് കരഞ്ഞെന്നും പറഞ്ഞു അവര്‍ക്കു ചാര്‍ത്തി കൊടുക്കുന്ന പേരുകള്‍ വളരെയധികം മോശമാണ്.

    Recommended Video

    സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
     ഈ ഒരു കാര്യത്തില്‍ മണിക്കുട്ടനോട് വളരെ ബഹുമാനുണ്ട്

    ഈ ഒരു കാര്യത്തില്‍ മണിക്കുട്ടനോട് വളരെ അധികം ബഹുമാനം ഉണ്ട്. സ്‌ട്രോങ്ങ് ആണെന്ന് തെളിയിക്കാന്‍ തന്റെ ഇമോഷന്‍സിനെ മറച്ചു വെച്ചിട്ടില്ല. ബിഗ് ബോസ് അനീതി കാണിച്ചപ്പോഴും ലാലേട്ടന്‍ വഴക്കു പറഞ്ഞപ്പോഴും ആത്മ സുഹൃത്തായ ഡിംപലിന്റെ അച്ഛന്റെ വേര്‍പാടിലും അയാളുടെ കണ്ണില്‍ നിന്ന് വീണ കണ്ണുനീരിനെ എങ്ങനെ ഒക്കെ കളിയാക്കാമോ അതൊക്കെ ചെയ്ത്. ഒരു പക്ഷേ ഇന്നലത്തോടെ കുറച്ചു പേര്‍ക്കെങ്കിലും മനസിലായി കാണും കരയുന്നത് ഒരു കുറവല്ലെന്ന്. എന്നുമാണ് ശ്രുതി പ്രസൂണ്‍ എന്ന ആരാധിക ഫാന്‍സ് ഗ്രൂപ്പിലെഴുതിയ കുറിപ്പില്‍ പറയുന്നത്.

    English summary
    Bigg Boss Malayalam Season 3: A Viral Social Media Post About Manikuttan's Emotional Moments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X