For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന്റെ വീക്ക് പോയിന്റ് അതാണ്; സഹോദരനെ പോലെയുള്ള ലാലേട്ടന്‍ പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞ് പോയതിന് കാരണം

  |

  ഗെയിം ഷോ ആയിട്ടുള്ള ബിഗ് ബോസിലെ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുകയാണ് ഓരോ മത്സരാര്‍ഥികളും ചെയ്യേണ്ടത്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാതെ വരുന്നതോടെയാണ് പുറത്തേക്ക് പോവേണ്ടി വരുന്നത്. കഴിഞ്ഞ എപ്പിസോഡുകളില്‍ മാനസികമായിട്ടുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മണിക്കുട്ടന്‍ എന്നെന്നേക്കുമായി വീട്ടില്‍ നിന്ന് പോയതായി പ്രൊമോ വീഡിയോയില്‍ കാണിച്ചിരുന്നു.

  സാരിയിൽ മാത്രമല്ല മോഡേൺ വസ്ത്രത്തിലും തിളങ്ങി നടി ദിവി വാദിയ, ചിത്രങ്ങൾ കാണാം

  മണിക്കുട്ടന്‍ തിരിച്ച് വന്ന് മത്സരം തുടരണമെന്ന് തന്നെയാണ് പ്രേക്ഷകരുടെയും സഹമത്സരാര്‍ഥികളുടെയുമെല്ലാം ആഗ്രഹം. എന്നാല്‍ മണിക്കുട്ടന്റെ വീക്ക് പോയിന്റ് ആണ് അദ്ദേഹത്തെ കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ അതെന്താണെന്ന് പറയുകയാണ്.

  മണിക്കുട്ടന്‍ ബിഗ് ബോസ് സീസണ്‍ 3 യിലെ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുളള ഒരു കണ്ടന്‍സ്റ്റന്റ് ആണ്. ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഒരാള്‍. ഒരു മികച്ച മത്സരാര്‍ഥി എന്ന നിലക്ക് ഇദ്ദേഹം മത്സരം അന്ത്യത്തോട് അടുക്കാറായപ്പോള്‍ പുറത്ത് പോകേണ്ടി വരരുത് എന്ന ഒരു അഭിപ്രായക്കാരാണ് മറ്റ് കണ്ടന്‍സ്റ്റന്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ വരെ. എങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. തനിക്കെതിരെ വരുന്ന ചെറിയ ഒരു കാര്യം വരെ മണിക്കുട്ടന്‍ മനസില്‍ സൂക്ഷിച്ച് നടക്കുന്ന കാഴ്ച്ച ശ്രദ്ധിച്ചാല്‍ മനസിലാകും. ബിഗ് ബോസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ എപ്പോഴോ കിടിലം ഫിറോസ് എന്ന മത്സരാര്‍ഥി മണിയുടെ പുറത്തെ എന്തോ കാര്യം തിരക്കിയപ്പോള്‍ അത് ഇഷ്ടപ്പെടാത്ത മണിക്കുട്ടന്‍ അത് മനസില്‍ വെച്ച് എല്ലാ ആഴ്ച്ചയിലും കിടിലത്തെ നോമിനേറ്റ് ചെയ്യുന്ന കാഴ്ച്ച നമ്മള്‍ കണ്ടതാണ്.

  പൊളി ഫിറോസ് സീനിലേക്ക് ശക്തമായി വരുന്നത് വരെയും പിന്നീട് ഇടക്കൊക്കെയും അത് തുടര്‍ന്നു. പിന്നെ സായി എന്തോ പറഞ്ഞ് മണിയുമായി ആദ്യമായി കയര്‍ക്കുന്ന ആളായി മാറി. ശേഷം അത് മനസില്‍ കൊണ്ട് നടന്ന് സായിക്കിട്ട് കൊട്ടാന്‍ പറ്റുന്ന അവസരങ്ങളൊക്കെ മണിക്കുട്ടന്‍ ഉപയോഗിക്കാന്‍ മറന്നില്ല. സായി സജ്‌നയെ തല്ലി എന്ന് പറഞ്ഞപ്പോള്‍ ആ സീന്‍ കണ്ടിട്ടില്ലാത്ത പൊളി ഫിറോസിനെ തന്ത്രപരമായി സായിക്കെതിരെ ഉപയോഗിക്കാന്‍ മണിക്കുട്ടന്‍ മറന്നില്ല. ക്യാപ്റ്റന്‍ ആയിരിക്കുമ്പോള്‍ തന്നെ നിന്റെ ഭാര്യയെയാണ് അവന്‍ തല്ലിയത് നീ പോയി ചോദിക്കണം എന്ന് സായിക്കെതിരെ പൊളിയെ എരി കയറ്റി വിടാന്‍ മണിക്കുട്ടന്‍ ശ്രമിച്ചു.

  ആ ടൈമില്‍ തന്നെ പ്രശ്‌നം വഷളാക്കാന്‍ ക്യാപ്ടന്‍ തന്നെ ശ്രമിക്കുന്നത് കണ്ട ബിഗ് ബോസ് മണിയെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തി. ചെറിയ രീതിയില്‍ ശകാരമെന്നോണം താങ്കള്‍ക്ക് കണ്‍ഫഷന്‍ റൂമില്‍ നിന്നും ഇറങ്ങിപ്പോകാം എന്ന് പറഞ്ഞു. അത് മണിക്കുട്ടന്‍ എന്ന മനസ്സില്‍ ചെറിയ വിഷയം വരെ കൊണ്ടു നടക്കുന്ന മത്സരാര്‍ഥിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ വേദന ആരോടും പറയാതെ വളരെ ഡൗണ്‍ ആയി നടന്ന മണിക്കുട്ടനെ നമ്മള്‍ കണ്ടതാണ്. പിന്നീട് ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ ആ സീന്‍ ചെറിയ രീതിയില്‍ മറ്റു മത്സരാര്‍ഥികളെ കൂടി കാണിച്ചപ്പോള്‍ മണിക്കുട്ടന്‍ എന്ന മികച്ച മത്സരാര്‍ഥി തികച്ചും വീണുടയുന്ന കാഴ്ച്ചയും നമുക്ക് കാണാന്‍ സാധിച്ചതാണ്.

  ഇത് മനസ്സിലാക്കിയ ബിഗ് ബോസ് മണിക്കുനെ വീണ്ടും കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് ആശ്വസിപ്പിച്ചപ്പോഴാണ് മണിക്കുട്ടന്‍ വീണ്ടും മത്സരത്തിലേക്ക് തിരിച്ചു വന്നത്. പിന്നീടങ്ങോട്ട് മണിക്കുട്ടന്റെ തേരോട്ടം തന്നെ ആയിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. ടാസ്‌കുകളിലൊക്കെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് നീതിമാനായി കോയിന്‍ കരസ്ഥമാക്കിയും എല്ലാം തന്നെ മണിക്കുട്ടന്‍ പ്രകമ്പനം കൊളളിച്ചു. എന്നാല്‍, അവിടെയും സൂര്യ എന്ന ഈര്‍ച്ചവാള്‍ മണിക്കുട്ടന്റെ തലക്ക് മുകളില്‍ ഉണ്ടായിരുന്നു. ഏത് നിമിഷവും തലയറ്റു പോകാന്‍ കാരണമായേക്കാവുന്ന വജ്രായുധം. എന്നെങ്കിലും അത് പാമ്പായി തിരിച്ചു കൊത്തും എന്ന് മനസിലാക്കിയ മണിക്കുട്ടന്‍ സൂര്യയെ പറഞ്ഞ് മനസ്സിലാക്കി എങ്കിലും ഒറ്റവാക്കില്‍ ഒഴിവാക്കേണ്ട രീതി മാറ്റി വളഞ്ഞ് മൂക്കില്‍ തൊടുന്ന ഡബിള്‍സ്സ്റ്റാന്റ് രീതി സ്വീകരിച്ചു.

  എന്നാലും സൂര്യയുടെ ഇഷ്ടം മണിക്കുട്ടനെ പല രീതിയിലും ചിന്തിപ്പിച്ചു. ഒരു പക്ഷേ ഉളളിന്റെയുള്ളില്‍ പ്രണയിനി എന്നതിനേക്കാള്‍ ഉപരി തന്നെ ഒരിക്കലും തള്ളിപ്പറയില്ല എന്നുറപ്പുള്ള ബിഗ് ബോസ് ഹൗസില്‍ തന്നെ സപ്പോട്ട് ചെയ്യുന്ന ഒരാളുമായും ഇത്രമാത്രം തന്നെ ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലക്ക് സൂര്യയെ മണിക്കുട്ടന്‍ മനസില്‍ കണ്ടു. അങ്ങനെ ലളിതമായി പുറത്ത് വന്‍ സപ്പോട്ടോട് കൂടി മണിക്കുട്ടന്‍ തേര്‍വാഴ്ച്ച നടത്തിക്കൊണ്ടിരുന്നപ്പോഴാണ് കഴിഞ്ഞ ലാലേട്ടന്റെ എപ്പിസോഡില്‍ തന്റെ വായില്‍ നിന്നും അറിയാതെ വന്ന പുറത്തായ പ്ലെയര്‍ എന്ന നിലക്ക് സജ്‌ന എന്ന പേരിനെ തനിക്ക് സ്വന്തം അനുജനെ പോലെ മുന്‍ പരിചയം ഉള്ള മണിക്കുട്ടനോട് തമാശ രൂപേണ മോനെ നീ എത്രയോ ആഴ്ച്ച പുറകിലാണ് നിന്റെ മാനസിക നില ശരിയല്ല എന്ന് ലാലേട്ടന്‍ പറഞ്ഞത്.

  പിന്നീട് സന്ധ്യയുടെ വിഷയത്തില്‍ മണിക്കുട്ടന്‍ മാപ്പ് പറഞ്ഞില്ല എന്ന മട്ടില്‍ ലാലേട്ടന്‍ തന്നെ മാപ്പ് പറഞ്ഞപ്പോഴും ലാലേട്ടന്റ കടുത്ത ആരാധകനായ സ്വന്തം ജ്യേഷ്ഠനെപ്പോലെ അദ്ധേഹത്തെ മനസ്സില്‍ കൊണ്ട് നടക്കുന്ന മണിക്കുട്ടന് നിയന്ത്രണം വിട്ടു പോയത് നമ്മള്‍ കണ്ടതാണ്. വിഷമം കരഞ്ഞ് ശമിപ്പിച്ച മണിക്കുട്ടനെ ലാലേട്ടന്‍ തമാശയൊക്കെ പറഞ്ഞ് വീണ്ടും മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. എങ്കിലും പൂര്‍ണമായും വിഷമം മണിക്കുട്ടനെ വിട്ട് പോയില്ല. എങ്കിലും ഒരു മത്സരാര്‍ഥി എന്ന നിലക്ക് എല്ലാം ഉള്ളിലൊതുക്കി മണിക്കുട്ടന്‍ പിടിച്ചു നിന്നു.

  എന്നാല്‍ ഇന്നലത്തെ ലാലേട്ടന്റെ എപ്പിസോഡില്‍ വീണ്ടും മണിക്കുട്ടന്‍ എന്ന മനുഷ്യന്‍ തകര്‍ന്നു പോവുകയുണ്ടായി. ഒരു ടാസ്‌കിന്റെ ഭാഗം എന്നോണം ഗെയിമിന് വേണ്ടി സൂര്യയുടെ കാര്യം മണിയെ തട്ടില്‍ കയറ്റി ചോദിക്കട്ടെ എന്ന് ഒരു മത്സരാര്‍ഥി എന്ന നിലക്ക് കിടിലം സൂര്യയോട് ചോദിക്കുകയും സൂര്യ നോ പറയാതിരിക്കുകയും അത് ലാലേട്ടന്റെ മുന്നില്‍ വെച്ച് തന്നെ സൂര്യ സമ്മതിക്കുകയും ചെയ്തപ്പോള്‍ മണിക്കുട്ടന് താങ്ങാവുന്നതിലും അപ്പുറമായി എന്ന് ഡിംപലുമായുള്ള സംസാരത്തില്‍ വ്യക്തമായി മനസിലാക്കാം. മാനസികമായി വീക്ക് ആയ പ്ലെയറാണ് മണിക്കുട്ടന്‍ എന്ന് പറയാതെ തന്നെ അയാള്‍ കാണിച്ചു തന്നു.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  അടുത്തടുത്തായി താന്‍ അറിഞ്ഞും അറിയാതെയും ഇഷ്ടപ്പെടുന്ന ആളുകളില്‍ നിന്നും കിട്ടിയ പ്രഹരമാണ് ഗെയിമില്‍ നിന്നും പിന്തിരിയാന്‍ മണിക്കുട്ടനെ തോന്നിപ്പിച്ചത്. ആ രീതി മൈന്റ് ഗെയിമായ ബിഗ് ബോസ് ഷോയ്ക്ക് ചേര്‍ന്നതും അല്ല. NB ഞാന്‍ സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ ഷോ കാണുന്ന ഒരാളാണ് ആയതിനാല്‍ ഞാന്‍ മറ്റൊരു കണ്ടന്‍സ്റ്റസിനെ ഇഷ്ടപ്പെടുന്ന ആളുമാണ്. എനിക്ക് മണിക്കുട്ടന്‍ എന്ന ഗെയിമറോട് താല്‍പര്യമില്ല. എങ്കിലും ഷോ അവസാനം വരെ കൊഴുപ്പിക്കാന്‍ അയാള്‍ അവിടെ വേണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എന്നുമാണ് സോഷ്യല്‍ മീഡിയയിലെ കുറിപ്പില്‍ പറയുന്നത്.

  English summary
  Bigg Boss Malayalam Season 3: A Viral Social Media Post About Manikuttan's Weak Point
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X