For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ യഥാര്‍ഥ യോദ്ധാവ് റംസാനാണ്; 5 തവണ ക്യാപ്റ്റന്‍സിക്ക് തിരഞ്ഞെടുക്കപ്പെട്ട റംസാനെ കുറിച്ച് ആരാധകര്‍

  |

  ബിഗ് ബോസിന്റെ ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായിട്ടാണ് റംസാന്‍ എത്തുന്നത്. തുടക്കം മുതല്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച താരത്തിന് ഇടയ്ക്ക് ഫ്രീ നേമിനേഷന്‍ കാര്‍ഡും ലഭിച്ചിരുന്നു. ഷോ അവസാനിക്കാന്‍ ആയതോടെ റംസാന്റെ നോമിനേഷന്‍ കാര്‍ഡ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും മുന്നേറി നില്‍ക്കുകയാണ് താരം.

  കറുപ്പഴകിൽ തിളങ്ങി അഷു റെഡ്ഡി, താരത്തിൻ്റെ വേറിട്ട ചിത്രങ്ങൾല കാണാം

  ഇതിനിടെ സായി വിഷ്ണുവിന് നേരെ ചെരിപ്പെറിഞ്ഞത് വലിയ വിവാദമായിരുന്നു. ഗെയിമിന്റെ ആവേശത്തില്‍ ചെയ്തതാണെങ്കിലും അത് കടുത്തൊരു ശിഷയിലേക്ക് വഴി മാറിയിരുന്നു. എങ്കിലും റംസാന്‍ ആണ് ബിഗ് ബോസിലെ യഥാര്‍ഥ യോദ്ധാവ് എന്ന് പറയുകയാണ് ആരാധകര്‍. ഫാന്‍സ് പേജുകളില്‍ റംസാന്റെ കഠിനാധ്വാനത്തെ കുറിച്ചുള്ള ചാര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

  ഇത് ഒരു ഗെയിം ഷോ ആണ്. ടാസ്‌കില്‍ ഒക്കെ 100% സമര്‍പ്പണം കൊടുത്ത് കളിക്കുന്ന വേറെ ആരാണ് അവിടെ ഉള്ളത്. ഗെയിം ഷോ ആണെന്ന് മനസിലാക്കൂ. വീക്കിലി ടാസ്‌കില്‍ നന്നായി പെര്‍ഫോo ചെയ്‌തോണ്ട് 5 തവണ ക്യാപ്റ്റന്‍സി ടാസ്‌കില്‍ വന്നു. 2 തവണ ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റന്‍ ആയി. ഒരു പ്രാവിശ്യം നോബിക്ക് വേണ്ടി ക്യാപ്റ്റന്‍സി ടാസ്‌ക് ചെയ്തു വിന്‍ ചെയ്തു. ആ കൂട്ടത്തില്‍ അവനെക്കാളും 5, 10 വയസ് വ്യത്യാസം ഉള്ളവര്‍ ആയിട്ട് ആണ് അവന്‍ മത്സരിക്കുന്നത്.

  അവിടെ ഉള്ള മറ്റുള്ളവരെ പോലെ ജീവിത പരിചയങ്ങള്‍ ഒന്നും അവനില്ല. എല്ലാം പഠിച്ചു വരുന്നേ ഉള്ളു. പെര്‍ഫെക്ട് ആണെന്ന് ഞാന്‍ പറയില്ല. ചെരുപ്പ് എറിഞ്ഞത് ഒരു വലിയ തെറ്റ് തന്നെയാണ്. അതിന് അവന് വലിയ ശിക്ഷ തന്നെ കിട്ടുകയും ചെയ്തു. ഇപ്പോഴും അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു. അവനതില്‍ നല്ല കുറ്റബോധവും ഉണ്ട്. എല്ലാവരും തെറ്റുകള്‍ ചെയ്യാറുണ്ട്. തെറ്റ് തിരുത്താന്‍ നമ്മള്‍ അവസരം കൊടുക്കണം. ഇപ്പോള്‍ അവന്‍ ദേഷ്യം ഒക്കെ കുറച്ചു ഗെയിമില്‍ മാത്രം ശ്രദ്ധിട്ടാണ് നില്‍ക്കുന്നത്.

  ഒരു സ്വപ്നം മാന്ത്രികതയിലൂടെ യാഥാര്‍ത്ഥ്യമാകുന്നില്ല. അതിന് വിയര്‍പ്പ്, നിശ്ചയം, കഠിനാധ്വാനം എന്നിവ ആവശ്യമാണ്. ഞാന്‍ ഭാഗ്യത്തില്‍ വലിയ വിശ്വാസിയാണ്, ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നു, എനിക്ക് അതില്‍ കൂടുതല്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഏറ്റവും മികച്ചത് ചെയ്യുന്നത് നിങ്ങളെ അടുത്ത നിമിഷത്തേക്ക് മികച്ച സ്ഥലത്ത് എത്തിക്കുന്നു. കഴിവുകള്‍ കഠിനാധ്വാനം ചെയ്യുന്നില്ലെങ്കില്‍ കഠിനാധ്വാനം കഴിവുകളെ തോല്‍പ്പിക്കുന്നു. അതെ, കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും അഗ്‌നി നിങ്ങളില്‍ റംസാന്‍ അതിന്റെ ഉച്ചസ്ഥായിയില്‍ ഞാന്‍ കണ്ടു.

  കഠിനാധ്വാനം, അര്‍പ്പണബോധം, ഗെയിം സ്പിരിറ്റ് എന്നിവയേക്കാള്‍ കൂടുതല്‍, നിങ്ങളുടെ തെറ്റുകള്‍ അംഗീകരിക്കുകയും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയും ചെയ്യുന്ന രീതി എന്നെ വളരെയധികം സ്വാധീനിച്ചു. അത്തരമൊരു മനസോടെ എനിക്ക് റംസാന്‍ അല്ലാതെ മറ്റാരെയും കാണാന്‍ കഴിഞ്ഞില്ല. ഒരു നിമിഷം പോലും നിങ്ങള്‍ക്ക് എതിരായി തീരുന്നവര്‍ എത്രയും വേഗം നിങ്ങളെ പിന്തുണയ്ക്കുന്നതായി കാണാം. എല്ലാ മത്സരാര്‍ത്ഥികളും അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിനായി ബിഗ് ബോസ് 3 ല്‍ എത്തിയിട്ടുള്ളത്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  എന്നാല്‍ വളരെ അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയും റംസാന്‍ ഇതിനകം തന്നെ വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചുവെന്നും ഓരോ ഘട്ടത്തിലും അദ്ദേഹം മുന്നേറുകയാണെന്നും. തന്റെ സ്വപ്നങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്ന് റംസാന് അറിയാം. അവന്‍ സ്വയം പൂര്‍ണമായി വിശ്വസിക്കുകയും വിജയത്തിലേക്കുള്ള വഴിയില്‍ മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ട റംസാനെ നിങ്ങള്‍ ഇതിനകം ഞങ്ങളുടെ ഹൃദയത്തിലും മനസ്സിലും നേടിയിട്ടുണ്ട്, പക്ഷേ അവസാനത്തില്‍ നിങ്ങളുടെ കൈ ഉയര്‍ത്തണമെന്ന് പ്രാര്‍ത്ഥിക്കുന്നു. ബിബി 3 യുടെ യഥാര്‍ത്ഥ യോദ്ധാവ് മുഹമ്മദ് റംസാന്‍ ആണെന്നും ആരാധകര്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: A Viral Social Media Post About Muhammad Ramzan's Hardwork
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X