മണിക്കുട്ടനെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്; നോബിയോട് ഇപ്പോള്‍ വെറുപ്പ് തോന്നുന്നു, ആരാധികയുടെ കുറിപ്പ് വൈറൽ

ഇതുവരെ ബിഗ് ബോസില്‍ പതുങ്ങി ഇരുന്ന മത്സരാര്‍ഥികള്‍ പുറത്തേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. എല്ലാവരോടും മാന്യമായി സംസാരിച്ച, വഴക്ക് കൂടാത്ത കിടിലം ഫിറോസ് ശക്തനായി മാറുന്നത് കണ്ടു. തുടക്കസമയത്ത് വഴക്കുകളില്‍ ഇടപെടാതെ മാറി നടന്ന ഫിറോസ് ഇപ്പോള്‍ എല്ലാത്തിലും അനാവശ്യമായ ബഹളം ഉണ്ടാകുകയായിരുന്നു. അതുപോലെ തന്നെയാണ് നോബിയും.

ഒന്നിനൊന്ന് മികച്ച ഗ്ലാമറസ് ലുക്കിൽ തേജ്വസി മടിവാദ, ഫോട്ടോസ് കാണാം

പലതവണ അവതാരകനായ മോഹന്‍ലാല്‍ നോബിയോട് ആക്ടീവാകാന്‍ ഉപദേശിച്ചിരുന്നു. ഇതിനിടയില്‍ റംസാന്‍ മണിക്കുട്ടനെ ചെരിപ്പ് വെച്ചറിഞ്ഞ സംഭവം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു. ചെരിപ്പേറ് കിട്ടി എന്നതിനെക്കാളും നോബി അതിനെ ന്യായീകരിച്ചതാണ് കൂടുതല്‍ പേര്‍ക്കും സഹിക്കാന്‍ കഴിയാത്തത്. ഇതുവരെ ഉണ്ടായിരുന്ന എല്ലാ പേരും കളഞ്ഞ് കുളിച്ച നോബിയോട് വെറുപ്പാണെന്ന് പറയുകയാണ് ഒരു ആരാധിക.

 നോബിയോട് ആരാധിക

ചെരുപ്പ് എടുത്തെറിഞ്ഞതല്ല വിയര്‍പ്പ് കാരണം ഊരി ഇട്ടതാണ്. അതിനു ചെരുപ്പ് കൊണ്ടില്ലല്ലോ. എന്തൊക്കെ ന്യായീകരണങ്ങള്‍ ആണ്? നോബി മാര്‍ക്കോസേ.. നിങ്ങള്‍ ഇത്രനാളും മിണ്ടാതിരുന്നപ്പോ എന്താണ് ഇങ്ങേര് ഒന്നും മിണ്ടാത്തത് എന്നുള്ള പരാതി ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ വായ തുറന്നാല്‍ വായില്‍ നിന്നും വരുന്നത് ഇത്രയ്ക്കും ദുഷിച്ച കാര്യങ്ങള്‍ ആണെങ്കില്‍ ദയവുചെയ്ത് നിങ്ങള്‍ ഇനി മിണ്ടരുത്. ഒറ്റ ദിവസം കൊണ്ട് ഇത്രയും നാളും നിങ്ങള്‍ ഒളിച്ചു വെച്ചിരുന്ന നിങ്ങളുടെ വേറെ ഒരു മുഖമാണ് പുറത്തു വന്നത്. അത് എല്ലാവരും കാണുകയും ചെയ്തു.

 നോബിയോട് ആരാധിക

ചെരുപ്പ് എറിഞ്ഞപ്പോള്‍ ആ ദേഷ്യത്തില്‍ റംസാന്റെ അടുത്തേക്ക് വന്ന് മണിക്കുട്ടന്‍ ഒന്നും ചെയ്യാതെ റംസാന്റെ സംസാരം കേട്ട് മിണ്ടാതെ നോക്കി നിക്കുകയാണ് ചെയ്തത്. ആ സ്ഥാനത്തു വേറെ വല്ലോരും ആയിരുന്നേല്‍ അത്ര ക്ഷമ കാണിക്കില്ലാരുന്നു. എന്നിട്ടും നിങ്ങളും ഫിറോസും അപ്പോ കാണിച്ചു കൂട്ടിയ പ്രവര്‍ത്തി എന്തായിരുന്നു. റംസാനോട് അങ്ങനെ ചെയ്തത് ശരി ആയില്ല എന്ന് പറഞ്ഞു മനസിലാക്കുന്നതിനു പകരം മണിക്കുട്ടനെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്.

 നോബിയോട് ആരാധിക

മണിക്കുട്ടന്‍ പറഞ്ഞത് പോലെ മനുഷ്യത്വമല്ല അപ്പോഴും ഗെയിം പ്ലാന്‍ ആരുന്നു നിങ്ങളുടെയൊക്കെ മനസ്സില്‍. ചെരിപ്പ് എറിഞ്ഞ വിഷമത്തെക്കാള്‍ അതാണ് പുള്ളിയെ വിഷമിപ്പിച്ചതും. ചെരുപ്പ് ദേഹത്തു കൊണ്ടാലും ആരും ചാവാന്‍ പോകുന്നില്ല ശരി തന്നെയാണ്. പക്ഷേ ഒരാളുടെ നേര്‍ക്ക് ചെരിപ്പു വലിച്ചെറിയുക എന്ന് പറയുന്നത് അവരെ മോശമായി അപമാനിക്കുന്നതിനു തുല്യമാണ്. നിങ്ങളോട് ഒരാള്‍ അങ്ങനെ ചെയ്താലേ അതിന്റെ വിഷമം നിങ്ങള്‍ക്ക് മനസ്സിലാവുള്ളു. അത് കൊണ്ട് തന്നെ ചെരുപ്പ് എറിഞ്ഞ റംസാനും അതിനെ ന്യായീകരിച്ച നിങ്ങളും ഒരേപോലെ തെറ്റുകാരാണ്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
 നോബിയോട് ആരാധിക

നിങ്ങളെ ടീമിന്റെ നേര്‍ക്ക് ഇതുപോലെ മണിക്കുട്ടനോ സായിയോ ആയിരുന്നു ഇങ്ങനെ ചെയ്തതെങ്കിലും അപ്പോള്‍ നിങ്ങള്‍ ഇങ്ങനെ ആവുമോ പെരുമാറിയിട്ടുണ്ടാവുക. കാലു വിയര്‍ത്തപ്പോള്‍ ഊരി കളഞ്ഞതാണെന്ന വൃത്തികെട്ട വാക്ക് നിങ്ങള്‍ പറയുമാരുന്നോ അപ്പോള്‍? അതുകൊണ്ട് നോബി മാര്‍ക്കോസേ നിങ്ങള് ആ വീട്ടിലിരുന്ന് ബിഗ് ബോസ് കാണുന്ന പ്രേക്ഷകനെ പോലെ ഏതെങ്കിലും മൂലയില്‍ സര്‍വ്വേകല്ല് വെച്ച പോലേ മിണ്ടാതിരിക്കുന്നത് തന്നെയാണ് നിങ്ങള്‍ക്ക് നല്ലത്. അതെ നിങ്ങള്‍ക്ക് പറ്റു. പ്രതേകിച്ചു ഒരു ഇഷ്ടവും ഇല്ലായിരുന്നെങ്കിലും നിങ്ങളോട് ഇത് വരെ ദേഷ്യം തോന്നിയിട്ടില്ലാരുന്നു. പക്ഷെ ഈ സംഭവത്തോടെ വെറുപ്പാണ് ഇപ്പോ നിങ്ങളോട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X