കഴിഞ്ഞ സീസണിൽ കണ്ട അതേ ഗെയിം തന്ത്രം, രമ്യയ്ക്ക് ഫിറോസിൻ്റെ തല്ല് കിട്ടാനും സാധ്യത ഉണ്ടെന്ന് ആരാധകർ
അമ്പത് ദിവസം മറികടന്ന ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ സംഭവബഹുലമായ നിമിഷങ്ങളാണ് നടക്കുന്നത്. ശക്തയായ മത്സരാര്‍ഥി എന്ന് കരുതിയിരുന്ന ഭാഗ്യലക്ഷ്മി പുറത്താവുകയും രമ്യ പണിക്കര്‍ അകത്തേക്ക് വരികയും ചെയ്തു. കഴിഞ്ഞ ആഴ്ചകളില്‍ പുറത്ത് പോയ രമ്യയുടെ തിരിച്ച് വരവ് ചുമ്മാതെ ആയിരിക്കില്ലെന്ന് പ്രൊമോ വീഡിയോകളില്‍ നിന്നും വ്യക്തമായിരുന്നു.
നീല സാരിയിൽ മനോഹരിയായി പായൽ രജ്പുത്, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം
തുടക്കം തന്നെ ഫിറോസുമായി തര്‍ക്കത്തിലേര്‍പ്പെടുകയും വഴക്ക് ഉണ്ടാവുകയും ചെയ്തു. മലയാളത്തിലെ മുന്‍സീസണുകളിലും ഇതുപോലെയുള്ള ചില വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടായിരുന്നതായി കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. രമ്യയെ ബിഗ് ബോസ് തിരിച്ച് കൊണ്ട് വന്നത് തന്നെ ശക്തരായി നില്‍ക്കുന്നവരെ തളര്‍ത്താന്‍ വേണ്ടിയാണെന്നും ഫാന്‍സ് പറയുന്നു.

എല്ലാ സീസണിലും അവിടെ ഉള്ള മുന്നില്‍ നില്‍ക്കുന്നതും അല്ലെങ്കില്‍ അവിടെ ഉള്ളവര്‍ ആര് വിചാരിച്ചിട്ടും അയാള്‍ക്ക് നേരെ ഒരു കളിയും നടക്കുന്നില്ല എന്ന് കണ്ടാല്‍ അവരെ തളര്‍ത്താന്‍ ഉള്ള സ്ട്രാറ്റര്‍ജിയും വെച്ച ഒരാളെ അങ്ങോട്ട് കേറ്റി വിടും. (എന്നാല്‍ അല്ലെ കാണാന്‍ രസം ഉള്ളു ). ഒന്നാമത്തെ സീസണില്‍ സാബുവും ഹിമയും തമ്മിലായിരുന്നു. സാബുവിനെ മാനസികമായി തളര്‍ത്താന്‍ വന്ന ഹിമ. പക്ഷെ സംഭവിച്ചത് അവള് മാനസികമായി തകര്‍ന്ന് അവസാനം മഴയത്തിരുന്ന് കരയുന്നത് വരെ എത്തി.

രണ്ടാമത്തെ സീസണില്‍ രജിത്ത് കുമാറും ജസ്ല മാടശ്ശേരിയും ആയിരുന്നു. രജിത്തിനെ മാനസികമായി തളര്‍ത്താന്‍ വന്നു. പക്ഷെ അങ്ങേര് അത് മൈന്‍ഡ് ആക്കിയില്ല. രജിത് അത് വിജയിച്ചെങ്കിലും പച്ച മുളക് വില്ലന്‍ ആയി. ഇപ്പോള്‍ വീണ്ടും മൂന്നാം സീസണില്‍ ഫിറോസിന് എതിരാളിയായി രമ്യ പണിക്കരെ തിരിച്ച് കൊണ്ട് വന്നിരിക്കുകയാണ്. ഇനി എന്താകുമെന്ന് കണ്ടറിയാം. പെട്ടെന്ന് അസ്വസ്ഥനാകുന്ന ആളാണ് ഫിറോസ്. ചിലപോ അവള്‍ ചൊറിഞ്ഞ ചൊറിഞ്ഞ ഫിറോസിനെ കൊണ്ട് തല്ലിക്കാന്‍ നല്ല സാധ്യത ഉണ്ട്.

ഒന്നാം സീസണില്‍ സാബുവിന്റെ ക്ഷമ നശിച്ച് ഹിമയുടെ കഴുത്തില്‍ വരെ പിടിച്ചിരുന്നു. അതുപോലെ രമ്യയ്ക്കും അടി കിട്ടാനുള്ള സാധ്യത തള്ളി കളയാന്‍ പറ്റില്ലെന്നാണ് കമന്റിലൂടെ ആരാധകര്‍ പറയുന്നത്. വേഗത്തില്‍ ദേഷ്യം പിടിക്കുന്ന ഫിറോസ് പറയുന്ന പല വാക്കുകളും ബിഗ് ബോസിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായതാണ്. രമ്യ ആദ്യം വന്ന ദിവസങ്ങളില്‍ തലയ്ക്കിട്ട് അടിക്കുമെന്ന് പറഞ്ഞതും നിന്നോട് സംസാരിക്കാന്‍ അറപ്പ് ആണെന്ന് പറഞ്ഞതൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.
Recommended Video

പുറത്ത് നിന്ന് രമ്യ പലതും കണ്ടിട്ടായിരിക്കും മടങ്ങി വന്നതെന്നാണ് അറിയുന്നത്. അങ്ങനെ എങ്കില്‍ വീടിനുള്ളില്‍ പുതിയൊരു ഗെയിം കണ്ടന്റ് കൊണ്ട് വരാന്‍ രമ്യയ്ക്ക് സാധിക്കും. തുടക്കം തന്നെ ഫിറോസിനോട് ആയത് കൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ ഫിറോസും തിരിച്ച് വഴക്കുണ്ടാക്കാനുള്ള സാധ്യത തള്ളി കളയാന്‍ പറ്റില്ല. ഈ ആഴ്ച നോമിനേഷന്‍ ആരൊക്കെയാണെന്ന് കൂടി പറയാത്തത് കൊണ്ട് മത്സരാര്‍ഥികള്‍ പ്രതിസന്ധിയിലാവാന്‍ സാധ്യതയുള്ള എപ്പിസോഡായി മാറുമെന്നും കാണേണ്ടി വരും.


Click it and Unblock the Notifications