സാബുവും പേളിയും, ആര്യയും രജിത്തും, എല്ലാ സീസണിലും ഒരു നായകനും വില്ലനും ഉണ്ടാവും; ഇത്തവണയും അതുണ്ടെന്ന് ഫാന്‍സ്

ബിഗ് ബോസ് മലയാളം മൂന്ന് സീസണുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. മൂന്നാം സീസണിലെ വിന്നറെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ വിന്നര്‍ ആരായിരിക്കുമെന്ന പ്രതീക്ഷകള്‍ വര്‍ദ്ധിച്ച് വരികയാണ്. അതേ സമയം ബിഗ് ബോസിലെ ഗെയിമുകളെ കുറിച്ചും മത്സരാര്‍ഥികളുടെ സ്ട്രാറ്റര്‍ജിയെ കുറിച്ചും ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

വിവാഹശേഷം കാജൽ അഗർവാൾ ആകെ മാറി പോയി, വേറിട്ട ചിത്രങ്ങളുമായി നടി, കാണാം

ബിഗ് ബോസ് താരങ്ങള്‍ക്ക് നേരെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ അറ്റാക്കുകള്‍ക്ക് കാരണം പറഞ്ഞ് എത്തിയതായിരുന്നു ആരാധകന്‍. മത്സരാര്‍ഥികള്‍ തന്നെയാണ് അതിന് അവസരമുണ്ടാക്കുന്നതെന്നും കഴിഞ്ഞ എല്ലാ സീസണുകളിലും നോക്കുമ്പോള്‍ ഒരു നായകനും വില്ലനും ഉണ്ടെന്ന് സൂചിപ്പിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. വിശദമായി വായിക്കാം...

ബിഗ് ബോസിലെ നായകനും വില്ലനും

സോഷ്യല്‍ മീഡിയയും സൈബര്‍ അറ്റാക്കിങ്ങിനും ഒരു പരുതി വരെ മത്സരാര്‍ഥികളും അതിന് ഉത്തരവാദി അല്ലെ? എല്ലാ സീസണിലും ഒരു ഹീറോയും വില്ലനും ഉണ്ടാകും. ഈ സീസണില്‍ അത് മണിക്കുട്ടന്‍/ഡിംപല്‍ - ഫിറോസ് ആയിരുന്നു. കഴിഞ്ഞ സീസണില്‍ അത് ആര്യ-രജിത് ആയിരുന്നു. ആദ്യ സീസണില്‍ അത് സാബു-പേര്‍ളി ആയിരുന്നു. കഴിഞ്ഞ രണ്ട് സീസണ്‍ എടുത്ത് നോക്കിയാല്‍ ഈ നായകനും വില്ലനും തമ്മില്‍ ശത്രുത, വൈരാഗ്യം ഭയങ്കര വലുതായിരുന്നു.

 ബിഗ് ബോസിലെ നായകനും വില്ലനും

സത്യത്തില്‍ ഇവര്‍ക്കു ഏത് സമയവും തന്റെ ശതൃവിനെ പറ്റി കുറ്റം പറയല്‍ ആയിരുന്നു പണി. ഒറ്റക്കിരുന്നോ, ക്യാമറ നോക്കിയോ അല്ലെങ്കില്‍ മറ്റുള്ള മത്സരാര്‍ഥികളുടെ അടുത്ത് പോയി അയാളെ പറ്റി കുറ്റം പറയുക. കാരണം അവരുടെ ഇടയില്‍ അത്രയും ശത്രുത ഉണ്ടായിരുന്നു. ടാസ്‌കില്‍ അല്ലാതെ മുഖത്ത് നോക്കി ആരും ഒന്നും ചോദിക്കില്ല. അവര്‍ അറിഞ്ഞോ അറിയാതെയോ പ്രേക്ഷകരുടെ അല്ലെങ്കില്‍ ഫാന്‍സിന്റെ മനസിലേക്ക് ഈ ശത്രുത അടിച്ചേല്‍പ്പിക്കുക ആയിരുന്നില്ലേ?

  ബിഗ് ബോസിലെ നായകനും വില്ലനും

ആ ശത്രുത സ്വഭാവികമായി ഫാന്‍സിന്റെ ഇടയിലും വളര്‍ന്നു വന്നു. പക്ഷെ സീസണ്‍ 1 എടുത്താല്‍ സാബു-പേര്‍ളി തമ്മില്‍ ഒരു യുദ്ധം തന്നെ ഉണ്ടായിരുന്നെങ്കിലും അവര്‍ അത് മുഖത്തു നോക്കി പറയുമായിരുന്നു. അത് അവിടെ തീരും. ഒരു പ്രശ്‌നത്തിന് ഒരു പരിഹാരം അല്ലെങ്കില്‍ അവസാനം കിട്ടിയാല്‍ പിന്നെ അവര്‍ അത് വികസിപ്പിച്ച്് കൊണ്ടു പോകില്ലായിരുന്നു. അവര്‍ ഫാന്‍സിന്റെ ഇടയില്‍ ഒരു സൈബര്‍ അറ്റാക്കിനുള്ള സമയം കൊടുക്കില്ലായിരുന്നു.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?
 ബിഗ് ബോസിലെ നായകനും വില്ലനും

കാരണം ഇന്ന് കീരിയും പാമ്പും ആണെങ്കില്‍ നാളെ തോള്ളത്ത് കയ്യിട്ട് നടക്കുന്നത് കാണാം, പരസ്പരം തമാശ പറഞ്ഞ ചിരിക്കുന്നത് കാണാം, ഒരുമിച്ച് ഇരിക്കുന്നത് കാണാം. പക്ഷെ ഈ സീസണില്‍ 50 ഡേയ്സ് കഴിഞ്ഞതിനു ശേഷം ടാസ്‌കില്‍ അല്ലാതെ മണിക്കൂട്ടനും ഫിറോസും അല്ലെങ്കില്‍ മണിക്കൂട്ടനും റംസാനും, സായി - ഫിറോസ് ഒന്നും ഒരുമിച്ചിരിക്കുന്നതോ സംസാരിക്കുന്നതോ കണ്ടിട്ടില്ല. കാരണം അവര്‍ എല്ലാം വ്യക്തിപരമായി എടുക്കുന്നതു കൊണ്ടാണ്. There was a special bond between Sabu and pearle, which was missing in the last two seasons.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X