For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് നിർത്തിയപ്പോഴാണ് വിന്നറെ അവർ മനസിലാക്കിയത്; ധൈര്യം ഉണ്ടെങ്കിൽ ഗെയിമിൽ തോൽപ്പിക്കാൻ ആരാധകരും

  |

  മലയാളം ബിഗ് ബോസ് മൂന്നാം സീസണ്‍ പാതി വഴിയില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. തൊണ്ണൂറ്റിയഞ്ച് ദിവസം പൂര്‍ത്തിയാക്കിയ ഷോ തമിഴ്നാട്ടിലെ ലോക്ഡൗണ്‍ കാരണം നിര്‍ത്തി വെക്കുകയായിരുന്നു. മത്സരാര്‍ഥികളായ താരങ്ങളെ നാട്ടിലേക്ക് കൊണ്ട് വരികയാണെന്നാണ് അറിയുന്നത്. ഇതിനിടെ ഡിംപല്‍ ഭാലിന്റെ മികവുറ്റ പ്രകടനത്തെ കുറിച്ച് പറയുകയാണ് ആരാധകര്‍.

  കൊവിഡ് കാലത്തും യാത്രയിലാണ്, മാസ്ക് ധരിച്ച് എയർപോർട്ടിലൂടെ നടന്ന് നീങ്ങുന്ന കൃഷ്ണ ഷെറഫിൻ്റെ ചിത്രങ്ങൾ വൈറലാവുന്നു

  അവസാന എപ്പിസോഡുകളില്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്ത് നിന്നത് ഡിംപല്‍ ആയിരുന്നു. എന്നിട്ടും ഡിംപലിനെ കുറ്റം പറയുകയും ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച ഋതുവിനെ വെളുപ്പിക്കാന്‍ നോക്കുന്നതിനെയാണ് ചിലര്‍ ചോദ്യം ചെയ്യുന്നത്. വിശദമായി വായിക്കാം...

  'ഡിംപല്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി നടന്ന് മറ്റൊരു ചേച്ചിയെ ഓടി നടന്ന് വെളുപ്പിക്കുന്ന ഫാന്‍സിനോട് ഡിംപലിന്റെ ഭാഷയില്‍ തന്നെ പറയുന്നു. 'ധൈര്യം ഉണ്ടെങ്കില്‍ അവളെ ഗെയിമില്‍ തോല്‍പിക്കേടോ'. ഡിംപല്‍ സിംപതി പിടിച്ചു നില്‍ക്കുന്നു എന്ന് പറയുന്നവര്‍ തന്നെ 3,4 ആഴ്ച ആയി 'ടാര്‍ഗറ്റ്' വിട്ട് പിടിക്കുന്നില്ല. ഡിംപല്‍ വരുന്നതിനു മുന്‍പ് ഹൗസില്‍ ഉള്ളവര്‍ മുഴുവനും ടാര്‍ഗറ്റ് ചെയ്തു എന്ന് പറഞ്ഞു തുടങ്ങിയതാണ്.

  ഇപ്പോ എന്തായാലും ആ പട്ടം ഡിംപലിനു മുഴുവനായി കിട്ടി. അത് അങ്ങനല്ലേ വരൂ... ഡിംപല്‍ പോയ ഒഴിവില്‍ ചേച്ചിയെ പൊക്കി എടുത്ത് കൊണ്ട് വരാന്‍ പെടുന്ന പാട് നമ്മള്‍ കണ്ടതാണേ. ആദ്യം ചേച്ചിയെ ബൂസ്റ്റ് ചെയ്ത് ഒരു പോസ്്റ്റ് ഇടാന്‍ അവിടെ എന്തെങ്കിലും ഒന്ന് പെര്‍ഫോം ചെയ്യാന്‍ പറ. ആപ്പിളും പഴവും കൊടുത്തു വളര്‍ത്തിയിട്ടും റംസാന്‍ വില കൊടുക്കാത്തത് കൊണ്ട് ദാനം കിട്ടിയ ക്യാപ്റ്റന്‍സി ഉപയോഗിച്ച് ചെക്കനെയും ഗ്രൂപ്പിനെയും എല്ലാത്തിലും ഫസ്റ്റ് എന്ന് പ്രെഖ്യാപിച്ചു നടക്കുന്ന ചേച്ചി ഫാന്‍സ് മണിക്കുട്ടനെയും ഡിംപലിനെയും ഡീഗ്രേഡ് ചെയ്ത് കൊണ്ട് ഇപ്പോള്‍ വരും.

  ആദ്യ റൗണ്ടില്‍ തന്നെ ഔട്ട് ആയവളെ വെളുപ്പിക്കാന്‍ കൂടുതല്‍ പോയിന്റെ നേടി ഒന്നാം സ്ഥാനം നേടിയവളുടെ നേരെ തന്നെ വേണം. ബിഗ് ബോസ് ഹൗസ് നിര്‍ത്തി എന്ന് പറഞ്ഞു പോയാലും ചേച്ചി ഫാന്‍സിന്റെ ഡിംപല്‍ ഡീഗ്രേഡിങിന് ഒരു കുറവുമില്ല, ടാറ്റ പറഞ്ഞു പോകുന്ന നമ്മളെയൊക്കെ വീണ്ടും ഇവിടെ നിര്‍ത്തിയെ ഇവര്‍ അടങ്ങു. ബിഗ് ബോസ് നിര്‍ത്തിയപ്പോള്‍ അല്ലെ ഇവരുടെ മനസ്സിലെ യഥാര്‍ത്ഥ വിജയികള്‍ മണിക്കുട്ടനും ഡിംപലും ആണെന്ന തിരിച്ചറിഞ്ഞത്.

  ബംഗാളി, സിംപതി ഭാല്‍, തുപ്പല്‍ ഭാല്‍, ഹിന്ദിക്കാരി, അങ്ങനെ നിരവധി പേരുകളാല്‍ ഒരുപാടാളുകള്‍ ഡിംപലിനെ പരിഹസിക്കുന്നത് കണ്ടു. പക്ഷേ ഇതല്ല കാര്യം. ഗെയിം ആയി മാത്രം ഇതെടുക്കാം. ഗെയിം സ്പിരീറ്റ്. ഷോ നിര്‍ത്തിയതിന് ശേഷവും എത്രയോ ഫേസ്ബുക്ക് പേജുകളാണ് ഇവരെ തരം താഴ്ത്തിയ രീതിയില്‍ വാര്‍ത്തകളുണ്ടാക്കുന്നത്. ഇവരുടെ കര്‍മദോഷം കൊണ്ടാണത്രെ ഷോ അവസാനിപ്പിക്കേണ്ടി വന്നത്. ഇതൊക്കെ വളരെ മോശം കാര്യമാണെന്നും ആരാധകര്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: A Viral Write Up About Dimpal Bhal And Rithu Manthra's Game
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X