For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടൻ എന്ന മത്സരാർഥിയെ കിടിലൻ ഫിറോസ് ഭയക്കുന്നുണ്ട്; അക്കമിട്ട് പറഞ്ഞ് സോഷ്യൽ മീഡിയ

  |

  ബിഗ് ബോസ് സീസൺ 3 ലെ ശക്തനായ മത്സരാർഥിയാണ് കിടിലൻ ഫിറോസ്. മൂന്നാമത്തെ മത്സരാർഥിയായിട്ടാണ് ഫിറോസ് ഹൗസിലെത്തിയത്. പ്രേക്ഷകർക്ക് സുപരിചിതമായ ഒരു മുഖമായിരുന്നു കിടിലത്തിന്റേത്. മികച്ച സോഷ്യൽ മീഡിയ സപ്പോർട്ടുള്ള ബിഗ് ബോസ് സീസൺ 3 ലെ ഒരു മത്സരാർഥി കൂടിയാണ് കിടിലൻ ഫിറോസ്. മികച്ച പിന്തുണയുളളത് പോലെതന്നെ ഹേറ്റേഴ്സിനും കുറവൊന്നുമില്ല. ഗ്രൂപ്പിസമാണ് കിടിലൻ ഫിറോസിനെതിരെ ഉയരുന്ന പ്രധാനപ്പെട്ട വിമർശനം.

  ഗ്ലാമറസ് ലുക്കിൽ ദുൽഖറിന്റെ നായിക, ചിത്രം കാണാം

  മണിക്കുട്ടനും ഫിറോസും തമ്മിലുള്ള ശീതയുദ്ധം ഹൗസിന് അകത്തെ പോലെ തന്നെ പുറത്തും വലിയ ചർച്ചയായിട്ടുണ്ട് കഴിഞ്ഞ ദിവസത്തെ ടാസ്ക്കിനിടെ ഫിറോസ് സഹതാപം കൊണ്ടാണ് ബിഗ് ബോസ് ഹൗസിൽ നിൽക്കുന്നതെന്ന് മണിക്കുട്ടൻ പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചാ വിഷയമായിരുന്നു സോഷ്യൽ മീഡിയയിൽ നടനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കിടലൻ ഫിറോസിന്റെ ഗ്രൂപ്പിസത്തെ വിമർശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ്. ഇന്നലെ മണിക്കുട്ടൻ പറഞ്ഞ പോയിന്റ് കൃത്യമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

  മറ്റു മത്സരാർഥികൾ എന്തേലും പറഞ്ഞാൽ ഉടനെ അത് പരദൂഷണം ആക്കുന്ന കിടിലൻ ഫാൻസ്‌ ഏതു ബിഗ്ഗ്‌ബോസ് ആണ് ഇത്രയും ദിവസം കണ്ടത്. കാട്ടിലിലും സോഫയിലും കിടന്നു അയാൾ കുറ്റം പറയാത്ത ഒറ്റ മത്സരർഥി ആ വീട്ടിൽ ഉണ്ടോ... ഇന്നലെ കിടിലത്തെ പറ്റി മണിക്കുട്ടൻ സായി അനൂപ് എന്നിവർ പറഞ്ഞത് വലിയ തെറ്റയാണ് കിടു ആർമി കാണുന്നത്.

  മണിക്കുട്ടൻ പറഞ്ഞ പോയിന്റ് എത്ര കൃത്യമാണ്. മക്കളെ നിങ്ങൾക്കു സുഖമാണോ എന്നൊക്കെ ചോദിക്കുന്നപോലെ അല്ല മക്കളോട് എന്നാ വ്യാജന കല്ല് വെച്ച നുണകൾ ക്യാനറക്കു മുൻപിൽ പറയുന്നത്..." മക്കളെ പപ്പാ ഇവിടെ ഒറ്റയ്ക്കാണ് കളിയ്ക്കുന്നത് " ആദ്യം മുതൽ ഷോ കണ്ടവർക്കറിയാം കൃത്യമായ ഗ്രൂപ്പുകളിയും ഫേവറൈറ്റിസവും ഒകെ കൊണ്ട് പോകുന്ന ആളാണ് ഫിറോസ്... നോബി ആദ്യം മുതലേ അയാളുടെ ഗ്യാങ്ങിൽ ഉള്ളതാണ്. കഴിഞ്ഞ എപ്പിസോഡ് വരെ ഇവർ ഒരുമിച്ചാണ് നിന്നത്. ഭാഗ്യം സന്ധ്യ റംസാൻ തുടങ്ങി സൂര്യ വരെ അയാളുടെ ഗ്യാങ്ങിൽ ഉള്ളവർ ആണ്....

  ഗ്യാങ്ങ് ഉണ്ടാകുന്നതും നോമിനേഷനിൽ നിന്നു രക്ഷപ്പെടുന്നതുമൊക്കെ വീക്ക്‌ ആയ മത്സരഥികൾ ചെയ്യുന്നതാണ്. ആദ്യം മുതലേ ഫിറോസിന്റെയും അയാളുടെ ഫാൻസിന്റെയും ടാർഗറ്റ് മണിക്കുട്ടൻ ആണ് . മണിക്കുട്ടൻ എന്ന ഗെയിമറിനെ കിടിലം ആദ്യം മുതലേ ഭയകുന്നും ഉണ്ട്.. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടും മണിക്കുട്ടൻ കഴിഞ്ഞ ദിവസം മാത്രമാണ് കിടിലത്തിനെതിരായി സംസാരിച്ചത്. അതും പറഞ്ഞ കാര്യങ്ങൾ ഒകെ കിറു കൃത്യമായിരുന്നു...

  മറ്റുള്ള മത്സരാർഥികൾ പറയുന്ന അഭിപ്രായങ്ങളും ഫിറോസിന്റെ പരദൂഷണവും തമ്മിലുള്ള വ്യത്യാസം അറിയണേൽ ഇന്നലെ ബിബി പ്ലസിൽ കാണിച്ച ഋതുവുമായുള്ള ഫിറോസിന്റെ കോൺവെർസേഷനിൽ നിന്ന് മനസിലാകും. സൂര്യയൊക്കെ മാനിപ്പുലേറ്റ് ചെയ്ത് മണിക്കുട്ടന് എതിരക്കാം എന്ന് കരുതിയ പോലെ ആണ് പാവം ഋതുവിന്റെ അടുക്കൽ ചെന്നത്. ഋതു തേച്ചൊടിച്ചു വിട്ടു. ഏട്ടോ ഒൻപതോ പേര് ഉള്ള വീട്ടിൽ എല്ലാ മത്സരർഥികളും പരസ്പരം കുറ്റങ്ങളും കുറവുകളും പറയും പക്ഷെ ഒരു മത്സരർഥിയെ സ്‌ക്രീനിൽ കാണിക്കുന്നത് തന്നെ പരദൂഷണം പറയുമ്പോൾ ആണേൽ അയാൾ കിടിലം ഫിറോസ് ആണ്.
  ഒരാൾ ഒരു അഭിപ്രായം പറഞ്ഞതിന് ഗ്യാങ് കുടി ഇരുന്നു തല്ലും കൊലും പണി കൊടുക്കും എന്നൊക്കെ പറയുന്നത് ഭീരുത്വം ആണ്- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

  English summary
  Bigg Boss Malayalam Season 3: A Viral Write-up About Kidilam Firoz's Groupism And Double Stand,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X