മൂന്നു സീസണിലേയും മികച്ച മല്‍സരാര്‍ത്ഥി മണിക്കുട്ടന്‍ തന്നെയാണ്, കാരണം പറഞ്ഞ് പ്രേക്ഷക, വൈറല്‍ കുറിപ്പ്

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്ത മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഏത് ടാസ്‌ക്കായാലും തന്‌റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാറുളള താരം തമാശകളും കൗണ്ടറും പറഞ്ഞ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു. അനാവശ്യ കാര്യങ്ങളില്‍ ഒന്നും ഇടപെടാതെ തനിക്കെതിരെ വരുന്നവര്‍ക്കെതിരെ മാത്രം കളിക്കുക എന്ന രീതിയായിരുന്നു മണിക്കുട്ടന്‌റേത്. ഇപ്പോഴുളള ഏട്ട് മല്‍സരാര്‍ത്ഥികളില്‍ ഫൈനലില്‍ എത്താന്‍ എന്തുക്കൊണ്ടും യോഗ്യതയുളള മല്‍സരാര്‍ത്ഥിയാണ് എംകെ.

സാരി ലുക്കില്‍ ഗ്ലാമറസായി നടി, പുത്തന്‍ ചിത്രങ്ങള്‍ കാണാം

ബിഗ് ബോസ് ഫൈനലിന് കുറച്ചുദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മണിക്കുട്ടനും വിജയ സാധ്യതകളുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മൂന്നാം സീസണില്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. മണിക്കുട്ടന് പിന്തുണയുമായി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം ആദ്യം മുതലെ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു.

അതേസമയം മറ്റുള്ളവരെ തരംതാഴ്ത്താതെ

അതേസമയം മറ്റുള്ളവരെ തരംതാഴ്ത്താതെ പ്രതിപക്ഷ ബഹുമാനത്തോടെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞ വ്യക്തിയായിരുന്നു മണിക്കുട്ടനെന്ന് ഒരു പ്രേക്ഷക അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂ്പ്പില്‍ മീര മുരളിയാണ് എംകെയെ കുറിച്ച് എഴുതിയത്. "എംകെ, സിനിമാനടനായി ബിബിയില്‍ വന്ന് അതിന്റെ യാതൊരു അഹങ്കാരമോ ജാഡയോ ഇല്ലാതെ ഒരു പച്ചമനുഷ്യനെ കാണിച്ചു തന്നു.

ഏതു ടാസ്‌കിലും തന്റെ 100% കൊടുത്ത് കളിച്ച

ഏതു ടാസ്‌കിലും തന്റെ 100% കൊടുത്ത് കളിച്ച ഒരു മികച്ച പെര്‍ഫോമറിനെ കാണിച്ചു തന്നു. തഗ് എന്ന ലേബലില്‍ ഇരട്ടപേര് വിളിച്ചോ, ബോഡി ഷെയ്മിങ് നടത്തിയോ, സെക്‌സിസ്റ്റ് റേസിസ്റ്റ് കോമഡി പറഞ്ഞോ മറ്റുള്ളവരെ തരംതാഴ്ത്താതെ പ്രതിപക്ഷ ബഹുമാനത്തോടെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞ ഒരു മികച്ച വ്യക്തിത്വത്തെ കാണിച്ചുതന്നു. തന്റെ ഇമോഷന്‍സിനെ മറച്ചുവെക്കാതെ ആണായാല്‍ കരയാന്‍ പാടില്ലെന്ന പൊള്ളയായ പഴഞ്ചന്‍ വാദങ്ങളെ പൊളിച്ചെഴുതി ഒരു പുരോഗമന മനുഷ്യന്റെ നിര്‍മലമായ മനസിനെ കാണിച്ചുതന്നു.

കൂടെ നില്‍ക്കുന്നവരെ തന്നോടൊപ്പം

കൂടെ നില്‍ക്കുന്നവരെ തന്നോടൊപ്പം ഉയര്‍ത്തി അത്രയും മനോഹരമായ സൗഹൃദ നിമിഷങ്ങള്‍ കാണിച്ചുതന്നു. ഒരാളുടെ പ്രണയത്തെ എങ്ങനെയാണതിന് വേണ്ട ബഹുമാനം കൊടുത്ത് സൗഹാര്‍ദപരമായി നിരസിക്കുക എന്ന് കാണിച്ചുതന്നു. പണത്തേക്കാള്‍ വലുതാണ് ഒരുവന് തന്റെ മൂല്യങ്ങള്‍ എന്ന് കാണിച്ചു തന്നു. ഉറപ്പിച്ചു പറയാന്‍ കഴിയും ഈ മൂന്നു സീസണിലേയും മികച്ച മല്‍സരാര്‍ത്ഥി എംകെ തന്നെയാണ്.

Recommended Video

Mani Kuttan response after Bigg Boss got postponed
എംകെ യു ആര്‍ എ കംപ്ലീറ്റ് പാക്കേജ്

എംകെ യു ആര്‍ എ കംപ്ലീറ്റ് പാക്കേജ് എന്നാണ് പ്രേക്ഷക കുറിച്ചത്. അതേസമയം ബിഗ് ബോസ് വോട്ടിംഗ് കഴിഞ്ഞ ദിവസം മുതലാണ് ആരംഭിച്ചത്. മേയ് 29ാം തിയ്യതി വരെയാണ് പ്രേക്ഷകര്‍ക്ക് തങ്ങളുടെ ഇഷ്ട മല്‍സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനുളള അവസരമുളളത്. പ്രേക്ഷകരുടെ വോട്ടുകള്‍ക്കൊപ്പം ഇതുവരെയുളള പ്രകടനവും നോക്കിയാണ് ബിബി വിന്നറെ തിരഞ്ഞെടുക്കുന്നത്. 95ാമത്തെ ദിവസമായിരുന്നു ബിഗ് ബോസ് മൂന്നാം സീസണ്‍ അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X