For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അറുപതാം വയസിൽ കുട്ടിയായി വന്ന ഭാഗ്യലക്ഷ്മിയെ ഇഷ്ട്ടമാണ്; എല്ലാവര്‍ക്കും നല്ല വശങ്ങള്‍ ഉണ്ടെന്ന് ആരാധകര്‍

  |

  ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കുന്നത് എന്നാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും വരാത്തതിനാല്‍ പ്രേക്ഷകരും നിരാശയിലാണ്. അതേ സമയം മത്സരാര്‍ഥികളെ താരതമ്യം ചെയ്തുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നിലവില്‍ ഫൈനലിലുള്ള എട്ട് മത്സരാര്‍ഥികളെ കുറിച്ചും പുറത്ത് പോയ മത്സരാര്‍ഥികളെ കുറിച്ചും ഒരു ആരാധകനെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വിശദമായി വായിക്കാം...

  ഗ്ലാമറസ് ലുക്കിൽ നടി ശ്രീമുഖി, നടിയുടെ ഫോട്ടോസ് കാണാം

  എന്റെ സപ്പോര്‍ട്ട് നിങ്ങള്‍ അയല്‍ക്കൂട്ടം, ബഹുമാനം ഇല്ലാത്ത ആള്‍, പരദൂഷണം എന്നൊക്കെ പറഞ്ഞാവര്‍ക്ക് ആണ്. നല്ല നേരെ ചൊവ്വേ കളിച്ചവര്‍ക്കാണ്. ഭാഗ്യലക്ഷ്മി, സൂര്യ, സന്ധ്യ, ഫിറോസ്, റിതു, റംസാന്‍ ഒക്കെയാണ്. 60 ആം വയസ്സില്‍ വന്ന് കുട്ടിയായി അഭിനയിച്ച ഭാഗ്യ ലക്ഷ്മിയെ എനിക്ക് ഇഷ്ട്ടമാണ്. സന്ധ്യയുടെ വ്യക്തത ഉള്ള പോയിന്റുകള്‍ വെച്ചുള്ള സംസാരം എനിക്ക് ഇഷ്ടമാണ്. ഫിറോസിന്റെ വാക് സാമര്‍ഥ്യം എനിക്ക് ഇഷ്ടമാണ് ചാരിറ്റി സ്ട്രാറ്റജി ആക്കിയാല്‍ എതിര്‍ക്കപ്പെടേണ്ടതാണ്.

  റംസാന്റെ മത്സര വീര്യം, മനസ്സില്‍ ഒന്ന് വെച്ചു മറ്റൊന്ന് പറയാത്തത്, ക്യാമറയില്‍ വന്ന് അതും ഇതും പറയാതെ പുറത്തുള്ള ഒരു കാര്യവും പറയാതെ പ്രേക്ഷക വിധി തേടിയത് എനിക്ക് ഇഷ്ടമാണ്. റംസാന്റെ ചെരുപ്പെറിഞ്ഞ വിഷയം ഞാന്‍ ആഗോള പ്രശ്‌നമായി കാണുന്നില്ല. റിതുവിനോടുള്ള അനാവശ്യ വഴക്ക് ഒഴിവാക്കണം എന്ന് തോന്നി. റിതുവിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്ന രീതി, കൃത്യമായ നിരീക്ഷണങ്ങളും പോയിന്റ് വെച്ചുള്ള ആര്‍ഗുമെന്റ് രീതികള്‍ ബ്രില്ല്യന്റ് ആണ്. നോബി എളുപ്പത്തില്‍ സ്വാധീനിക്കുന്ന നാട്ടുമ്പുറങ്ങളില്‍ കാണുന്ന ഒഴുക്കിനൊപ്പം പോകുന്ന സുഹൃത്ത് പോലെ ആണ്. ഫിസിക്കലി ഫിറ്റ് അല്ലാത്ത നോബിയെ ബിഗ് ബോസ് ടീം എന്തിന് കൊണ്ട് വന്നു.

  എല്ലാവര്‍ക്കും നല്ല വശങ്ങള്‍ ഉണ്ട്, ഗെയിം സ്ട്രാറ്റജി ഉണ്ട്, ഫേവറിസം ഉണ്ട്. ഫ്രണ്ട് ഉണ്ട്, ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. ഗ്രൂപ്പ് ആകുന്നതു ഒറ്റക്ക് കളിക്കുന്നതോ വിഷയം അല്ല. കഴിഞ്ഞ വര്‍ഷം രജിത് കുമാര്‍ സ്ട്രാറ്റജി ഉണ്ടാക്കിയ പ്രശ്‌നം ആണ് ഇത്. ഗ്രൂപ്പായി കളിക്കുന്നവര്‍ മോശക്കാര്‍ എന്ന്. പൊളി ഫിറോസിന്റെയും സജ്‌നയുടെയും ഗെയിം സ്പിരിറ്റ്, എഫര്‍ട്ട്, ഒക്കെ ബഹുമാനിക്കപ്പെടേണ്ടതുണ്ട്. പുറത്തു നിന്നുള്ള കാര്യങ്ങള്‍ പറയും എന്ന് പറഞ്ഞത് വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. അവര്‍ പുറത്തായി അത് തീര്‍ന്നു. അഡോണി,മജ്സിയ, ലക്ഷ്മി ഇവരൊക്കെ അതികം വ്യക്തത വരാതെ പോയി. എങ്കിലും നല്ല മത്സരാര്‍ത്ഥികള്‍ ആണ്. അനൂപും ന്യൂട്രല്‍ ആയി പോയി.

  മണിക്കുട്ടന്‍ ആദ്യമൊക്കെ ഗംഭീര പോക്കായിരുന്നു ടാസ്‌ക്, സ്‌കിറ്റ്, പ്രതികരിക്കപ്പെടേണ്ട സ്ഥലത്ത് കൃത്യമായ പ്രതികരണം മികച്ച മത്സരാര്‍ത്ഥി ആയി മുന്നേറി. നിസ്സാര കാര്യങ്ങള്‍ പോലും ഇമോഷണലി ഫീല്‍ ആകുന്നത് പോലെ തോന്നി. അനാവശ്യമായി പുറത്തേക്ക് പോയി. തിരിച്ചു കൊണ്ട് വന്നത് ബിഗ് ബോസ് ടീം മറ്റു മത്സരാര്‍ഥികളോട് ചെയ്യുന്ന നീതി അല്ലാത്തത് പോലെ തോന്നി. ഡിംപലിന്റെ രണ്ടാം വരവ് ശരിക്കും പുള്ളിയുടെ ഇമേജ് കളയുന്നതും പ്രചോദനമാവുന്നതുമായി തോന്നി. രണ്ടാം വരവ് ഒരു ആവറേജ് പെര്‍ഫോമന്‍സ് ആയി തോന്നി.

  എനിക്ക് പേഴ്‌സണലി ഒട്ടും ഇഷ്ടമല്ലാത്ത രണ്ട് മത്സരാര്‍ത്ഥികള്‍ ആണ് ഡ്ംപലും സായിയും. അതിനുള്ള കാരണങ്ങള്‍ ഞാന്‍ ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു. ഡിംപല്‍ ലൈഫ് സ്റ്റോറി, ടാലെന്റ് ഷോ, മോര്‍ണിംഗ് ടാസ്‌കിലും നിരന്തരമായി അസുഖത്തിന്റെ കാര്യം പറയുന്നുണ്ട്. എന്തെങ്കിലും ചെയ്യാന്‍ പറ്റാത്തത് വരുമ്പോള്‍ ഞാന്‍ വയ്യണ്ടും മല്‍സരിച്ചു എനിക്ക് പറ്റില്ലടോ, അറിയില്ലടോ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഇത് ഡിംപലിന് ടാസ്‌കില്‍ വിജയിച്ചാലും തോല്‍വി ആയാലും പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം കിട്ടും എന്ന രീതിയില്‍ ആയി. 'കുങ്കുമ പൂവേ' ഒക്കെ ഇട്ടുള്ള ആറ്റിയൂഡ് അടിപൊളി ആയിരുന്നു. ഈ അസുഖം സ്ട്രാറ്റജി ആക്കുന്നു എന്ന് എല്ലാ മത്സരാര്‍ഥികള്‍ക്കും തോന്നിയിരുന്നു.

  ഫിസിക്കല്‍ ഫിറ്റ്‌നെസ് ഇല്ലെങ്കില്‍ അങ്ങനെ ഒരു മത്സരാര്‍ഥിയെ കൊണ്ട് വന്നത് ബിഗ് ബോസ് ടീം കൊണ്ട് വന്നത് തെറ്റ്. കാരണം ഇത് അങ്ങനെ ഒരു ഷോ ആണ്. ഫിറോസ് അത് ചോദിച്ചതും മോഹന്‍ലാല്‍ ആ രീതിയില്‍ വിചാരണ ചെയ്യേണ്ടതുമായ ഒരു ആവശ്യവും ഇല്ല. ഇതൊക്കെ നന്നായി മത്സരിക്കുന്നവരെ നെഗറ്റീവ് ആക്കുന്നതായി തോന്നി. ഡിംപലിന്റെ രണ്ടാം വരവും വീട്ടുകാരുടെ പല പ്രതികരണവും ഫിറോസിനെ കൊലപാതകി എന്ന് ചിത്രീകരിച്ചതും വളരെ മോശമായി തോന്നി. രണ്ടാം വരവില്‍ എടുത്ത ആറ്റിയൂഡ് ഒക്കെ ഞാന്‍ ഭയങ്കര സംഭവം എനിക്ക് പുറത്ത് ഫാന്‍സ് ഉണ്ട് എന്നതാണ്.

  സായി ഇന്റലിജെന്റ് ആണ്. അവിടെ എല്ലാരും പരസ്പരം മത്സരിച്ചപ്പോള്‍ സായ് ചെയ്തതും പറഞ്ഞതും ഒക്കെ പ്രേക്ഷകര്‍ക്ക് വേണ്ടി ആയിരുന്നു. പ്രേക്ഷകരുടെ മനസ്സില്‍ കയറേണ്ടതൊക്കെ സായ് കൃത്യമായി ഫീഡ് ചെയ്യുന്നുണ്ടായിരുന്നു. സായിയെ ആദ്യം മുതല്‍ ഇഷ്ടപ്പെട്ടത് ആധാരണക്കാരന്‍, പാവപ്പെട്ടവന്‍ എന്നുള്ളതില്‍ ആണ്. സായ് പല ഗ്രൂപ്പിലും കൂടി അതിന്റെ ഒക്കെ എടുത്തിട്ടുള്ള ആളും ഗ്രൂപ്പ് മാറി ഗ്രൂപ്പ് മാറി പോയിക്കൊണ്ടേ ഇരുന്നു. കൂടെ ഉണ്ടായവര്‍ ചെയ്തതും പറഞ്ഞതും ഒക്കെ പല അവസരത്തില്‍ പല രീതിയില്‍ ഉപയോഗിക്കുന്നതായി കണ്ടു.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  നിലപാട് ഓസ്‌കാര്‍ ഇടവേളകളില്‍ പറഞ്ഞ് കൊണ്ടേ ഇരുന്നു. റംസാന്‍ അവന്റെ സ്വപ്നങ്ങള്‍ക്കെതിരെ പറഞ്ഞു എന്ന് വരുത്തി തീര്‍ത്തു. കൂടെ കൂടി കാല് വരുന്നതാണ് ഞാന്‍ കണ്ടത്. പ്രതികാര ബുദ്ധിയോടെ പെരുമാറുന്നതും വാക്കുകളില്‍ കയറി പിടിച്ചു വളച്ചൊടിക്കുന്നതും ഒരുപാട് പ്രാവശ്യം കണ്ടു. കോര്‍ട്ട് ടാസ്‌കില്‍ ഫിറോസ് പറയുന്നുണ്ട് 2 ആഴ്ച ഓരോ ആളുകളുടെ കൂടെ കൂടി കൃഷിക്കാരന്‍ വിത്ത് ഇട്ട് വിളവെടുപ്പിന് കാത്തു നില്‍ക്കുന്നത് പോലെ ആണ് സായി ചെയ്തത് എന്ന്. കൂടുതല്‍ വിശദീകരണമില്ല. എല്ലാ മത്സരാര്‍ഥികളും അവരവരുടെ ലൈഫുമായി പോകട്ടെ. വരും സീസണില്‍ നല്ല പവര്‍ഫുള്‍ ഗെയിം കളിക്കുന്നവരുടെ കൂടെ നില്‍ക്കുക.

  English summary
  Bigg Boss Malayalam Season 3: A viral write-up about positive of all contestants including bhagyalakshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X