For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനെ ഒതുക്കാനൊന്നും മോന്‍ വളര്‍ന്നിട്ടില്ല; റംസാന് പരസ്പരം ബഹുമാനിക്കാന്‍ അറിയത്തില്ലെന്ന് ആരാധകര്‍

  |

  ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നര്‍ ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. കൊവിഡ് കാരണം ഈ ആഴ്ച എവിക്ഷന്‍ നടന്നില്ല. അതോടെ ഷോ കുറച്ച് ദിവസം കൂടി നീട്ടി വെക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും പ്രചരിക്കുകയാണ്. അതേ സമയം ബിഗ് ബോസിലെ ഗ്രൂപ്പുകളി ശക്തമായി കൊണ്ടിരിക്കുകയാണ്.

  കറുത്ത വസ്ത്രത്തിൽ മനോഹരിയായി നടി ഐശ്വര്യ മേനോൻ, ചിത്രങ്ങൾ കാണാം

  സായി വിഷ്ണുവിന്റെ നിലനില്‍പ്പിനെ കുറിച്ച് കുറ്റം പറയുന്ന റംസാനെ കഴിഞ്ഞ ദിവസം കാണിച്ചിരുന്നു. ഇത് മാത്രമല്ല പരസ്പര ബഹുമാനമില്ലാത്ത സ്വഭാവമാണ് റംസാന്‍ കാണിക്കുന്നതെന്നും നോബിയും ഫിറോസുമെല്ലാം നന്മമരം കളിച്ച് ബിഗ് ബോസിനുള്ളില്‍ നിലകൊള്ളുകയാണെന്നും പറയുകയാണ് ഗായത്രി എം എന്നൊരു ആരാധിക.

  പ്രായത്തിനു മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പോലും അറിയാന്‍ മേലാതെ വായില്‍ വരുന്നത് മുഴുവന്‍ വിളിച്ചു പറഞ്ഞു നടക്കുന്ന ഇവന്റെ ഈ ആഴ്ചയിലെ വോട്ടിംഗ് നിരക്ക് കണ്ടാല്‍ തന്നെ അറിയാം. ജനങ്ങള്‍ ഇവന്റെ പ്രഹസനം കണ്ടു മടുത്ത് ഇരിക്കുവാണെന്ന്. ഇവന്‍ ഭാഗ്യം കൊണ്ട് തന്നെയാ ഇപ്പൊ അവിടെ നില്‍ക്കുന്നത് എന്നത് പരമ സത്യം ആണ്. എന്റെ ആര്‍മിക്കാരുടെ വോട്ടു കൊണ്ടാണ് സായി ഇവിടെ നില്‍ക്കുന്നത് എന്നു പറയുന്ന കേട്ടു തക്കുടു മോന്‍. സായ് സ്വന്തം കഴിവ് കൊണ്ടാണ് അവിടെ നിക്കുന്നതെന്ന് മോന്‍ പുറത്തു വരുമ്പോ മനസിലാകും. പിന്നെ പല ആര്‍മിക്കാരുടെ കൂട്ട വോട്ടു കൊണ്ടാണ് മോനും അവിടെ നില്‍ക്കുന്നത്. മണിക്കുട്ടനെ ഒതുക്കാനൊന്നും മോന്‍ വളര്‍ന്നിട്ടില്ല ഇതുവരെ. അതിനു കുറച്ചു ഓണം കൂടുത്തല്‍ ഉണ്ണെണ്ടി വരും.

  ഇനിയൊരു വഴയുണ്ട് വീട്ടില്‍. നോബി എന്ന അനങ്ങാപ്പാറ. സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ മറ്റുള്ളവരെ കളിയാക്കിയും ബോഡി ഷെയിമിങ് നടത്തിയും നടന്ന ഇവനെ പിടിച്ച് ബിഗ് ബോസില്‍ ഇട്ടാല്‍ ദേ ഇങ്ങനെ ഇരിക്കും. അവന് പോലും അറിയില്ല അവന്‍ എന്തിനാ ഇവിടെ വന്നെന്നു. കിടിലന്റെയും റംസാന്റെയും കാലു കഴുകി കുടിച്ച് നില്‍ക്കുന്ന പാവം ഒരു പച്ചയായ മനുഷ്യന്‍. സ്വന്തമായി യാതൊരു വ്യക്തിത്വവും അഭിപ്രായവും ഇല്ലാതെ സോപ്പിട്ടു മുന്നോട്ടു പോകുന്ന വ്യക്തി. കിടിലനും റംസാനും എന്ത് തെറ്റു ചെയ്താലും അതു അവന്‍ കണ്ണടച്ചു കളയും.. ഫൈനലില്‍ എത്താന്‍ വേണ്ടി ഇത്രയും തരംതാഴ്ന്ന ഗെയിം കളിക്കുന്ന ഒരു വ്യക്തി.

  നന്മമരം കളിച്ചു നിന്നു താന്‍ സ്വയം വലിയ എന്തോ ആണെന്നുള്ള അഹംഭാവം ഒട്ടും ഇല്ലാത്ത ഒരു മനുഷ്യ സ്‌നേഹി ഉണ്ട്. കിടിലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കട്ടില്‍ ഫിറോസ്. ഒരു ഗ്രൂപ്പ് ഇല്ലത്തെ ജീവിക്കാന്‍ സാധിക്കില്ലെന്നു തെളിയിച്ച ഇക്ക വാ തുറക്കുന്നത് തന്നെ മറ്റുള്ളവരെ താഴ്ത്തികേട്ടാനും അവന്‍ പോര അല്ലെങ്കില്‍ അവള് പോര എന്നൊക്കെ വിലയിരുത്താനും മാത്രം. സ്വയം ഇയാള് എന്തു ഗെയിം ആണ് കളിക്കുന്നത് എന്നു ഇയാള്‍ക്ക് ഒരു പിടിയും ഇല്ല. വെറുതെ രാവിലെ എഴുന്നേറ്റു സോഫയിലിരുന്നു എല്ലാവരേം നിയന്ത്രിക്കല്‍ ആണ് പുള്ളീടെ കലാപരിപാടി.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  അയല്‍ക്കൂട്ടം പ്രസിഡന്റ് എന്നുള്ള എന്നുള്ള സ്ഥാനം ഇനി ആര്‍ക്കും വിട്ടുകൊടുക്കില്ല. പ്രധാന എതിരാളികള്‍ മാറി കൊണ്ടേ ഇരിക്കും പുള്ളിക്ക്. എന്നാലും മികച്ച മത്സരാര്‍ഥി അയാള്‍ ആണെന്ന് അയാള്‍ സ്വയം വിശേഷിപ്പിക്കും. ഈ മൂന്നു പേരും അവിടെ അങ്ങോട്ടും ഇങ്ങോട്ടു സഹായ സംഘടന നടത്തി ജീവിക്കുന്ന മൂന്നു പച്ച മനുഷ്യരാണ്..ഇവരെ തമ്മില്‍ പിരിക്കരുത്.

  English summary
  Bigg Boss Malayalam Season 3: A Viral Write-up About Ramzan, Nobi And Kidilam Firoz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X