അവര്‍ക്ക് സൗഹൃദമല്ല പ്രണയമാണെന്ന് സംശയിച്ചതില്‍ തെറ്റുണ്ടോ? റിതുവിനും റംസാനുമെതിരെ വിമര്‍ശനവുമായി ആരാധകര്‍
ബിഗ് ബോസില്‍ മറ്റൊരു പ്രണയത്തിന് സാധ്യത എന്ന പേരില്‍ എല്ലാവരും ആഘോഷിച്ചത് റിതുവും റംസാനും തമ്മിലുള്ള സൗഹൃദത്തെ ആയിരുന്നു. മത്സരാര്‍ഥികളില്‍ പലരും ഈ സൗഹൃദത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ വിലമതിക്കാനാവാത്ത സൗഹൃദം ആരോടാണെന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. റിതുവും റംസാനും നോബിയുടെ പേരാണ് പറഞ്ഞത്.
കുസൃതി കാണിക്കുന്ന നടി സാമന്ത അക്കിനേനിയുടെ ചിത്രങ്ങൾ, എത്ര സുന്ദരിയാണെന്ന് ആരാധകരും
എന്നാല്‍ ബിഗ് ബോസിലെ സ്‌പെഷ്യല്‍ ഫ്രണ്ടാണെന്ന് പറഞ്ഞ് നടന്നിട്ടും പരസ്പരം പേരുകള്‍ പറയാത്തത് എന്ത് കൊണ്ടാണെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഇതുവരെ പറഞ്ഞതൊക്കെ കള്ളമായിരുന്നോ. മുന്‍പ് സായി വിഷ്ണു പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്നാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിലെ ചര്‍ച്ചകളില്‍ പറയുന്നത്. വിശദമായി വായിക്കാം.

റിതു ഇതുവരെ പറഞ്ഞത് റംസാന്‍ തന്റെ സ്‌പെഷ്യല്‍ ഫ്രണ്ട് ആണന്നാണ്. ഇപ്പോള്‍ പറയുന്നു ആരും ഫ്രണ്ട് അല്ലെന്ന്. അപ്പോള്‍ സായ് പറഞ്ഞത് സത്യം അല്ലേ? നോമിനേഷന്‍ ഫ്രീ കാര്‍ഡ് മോഹിച്ചു റിതു റംസാനോട് ഫ്രണ്ട്ഷിപ്പ കൂടിയത് എന്ന്. റംസാന്‍- റിതു ബെസ്റ്റ് ഫ്രണ്ട്‌സ് ആണെന്ന് എപ്പോഴും പറയുമായിരുന്നു. എന്നിട്ട് എന്തേ ബിഗ് ബോസിലെ നല്ല സുഹൃത്ത് ആരാണെന്ന ചോദ്യത്തിന് റിതു-റംസാന്റെ പേരു പറയാതെ ഇരുന്നത്. തിരിച്ച് റംസാന്‍ പറയാതെ ഇരുന്നതും എന്ത കൊണ്ടാണ്. അപ്പോള്‍ അവര്‍ സുഹൃത്തുക്കള്‍ ആയിരുന്നില്ലേ? നമ്മള്‍ പ്രേക്ഷകരെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു അവരുടെ പെരുമാറ്റങ്ങള്‍.

അപ്പോള്‍ കൂടെയുണ്ടായിരുന്ന സായിക്ക് അത് ഫ്രണ്ട്ഷിപ്പ് മാത്രമല്ലയെന്ന് സംശയം തോന്നിയതില്‍ തെറ്റുണ്ടോ? സായിക്ക് മാത്രമല്ല അവിടെ എല്ലാവര്‍ക്കും തോന്നിട്ടുണ്ട്, ഒരിക്കല്‍ ഡിംപല്‍ അഡോണിയോട് ചോദിക്കുന്നുമുണ്ട്. അത് തുറന്ന് ചോദിക്കുകയും പറയുകയും ചെയ്ത സായിയോട് ഇഷ്ടകുറവ് തോന്നാം. പക്ഷേ തനിക്ക് അവിടെ ഒരു ഫ്രണ്ട് ഇല്ലായെന്ന് റിതു പറയുമ്പോള്‍ ഇതുവരെ റംസാനും റിതുവും ചേര്‍ന്ന് അവിടെ കാട്ടിക്കൂട്ടിയത് എന്താണ്. പ്രണയമാണെന്ന് മറ്റുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും തോന്നുന്ന രീതിയില്‍ പെരുമാറിട്ട് ഒരു സുഹൃത്ത് ആയി പോലും പേരു പറയുന്നില്ല. എന്താകും അതിന്റെ കാരണം.

റിതു ആഗ്രഹിക്കുന്നൊരു ബഹുമാനം പലപ്പോഴും റംസാന്‍ കൊടുത്തിട്ടില്ല. മാത്രമല്ല റംസാന് നോമിനേഷന്‍ ഫ്രീ കാര്‍ഡ് കിട്ടിയതിന് ശേഷമാണ് റിതു കൂടുതല്‍ സൗഹൃദം കാണിച്ചതെന്ന് അഡോണി അടക്കമുള്ള മത്സരാര്‍ഥികള്‍ പറഞ്ഞിരുന്നു. അതിന്റെ കാലവധി തീര്‍ന്നപ്പോള്‍ റിതു റംസാനുമായി പിണങ്ങുകയും ചെയ്തു. ഇത് മനസിലാക്കിയത് കൊണ്ടാണ് റംസാന്‍ അകലം പാലിച്ച് നടന്നത്. ഇരുവരും കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടിയാണ് നോക്കിയതെന്നും ആരാധകര്‍ പറയുന്നു.
Recommended Video

അതേ സമയം ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയാല്‍ സൗഹൃദം സൂക്ഷിക്കില്ലെന്ന് റംസാനും റിതുവും പറഞ്ഞത് സായിയുടെ പേരാണ്. മുന്‍പ് മൂവരും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും ഇടയ്ക്ക് പിണങ്ങുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ എപ്പിസോഡില്‍ പറഞ്ഞെങ്കിലും സായിയോട് പൊതുവേ ഇഷ്ടമില്ലെന്ന നിലപാടിലാണ് ഇരുവരും. ഇക്കാര്യവും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്.


Click it and Unblock the Notifications