For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫാൻ ഫൈറ്റ് മാറ്റി ചിന്തിച്ചാൽ ഇതല്ലേ ശരി? ഈ സീസണിലെ മികച്ച മത്സരാർഥിയുടെ ഗെയിം പൂര്‍ത്തിയിട്ടില്ല, കുറിപ്പ്

  |

  ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ അവസാനിച്ചെങ്കിലും വിന്നറെ പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് പ്രേക്ഷകരുടെ ഇനിയുള്ള കാത്തിരിപ്പ്. വോട്ടുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന ആളായിരിക്കും ടൈറ്റില്‍ വിന്നറെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മണിക്കുട്ടന്‍, ഡിംപല്‍, സായി വിഷ്ണു, കിടിലം ഫിറോസ്, അനൂപ്, റിതു മന്ത്ര, റംസാന്‍, നോബി എന്നിങ്ങനെ എട്ട് പേരാണ് ഫൈനല്‍ റൗണ്ടിലെത്തിയത്.

  ബാത്ത് ടബ്ബിലും ഫോട്ടോഷൂട്ടാവാം, ഗ്ലാമറസ് ലുക്കിലുള്ള വേറിട്ട ചിത്രങ്ങളുമായി ഇഷ ആനന്ദ് ശർമ്മ

  വോട്ടിന്റെ അടിസ്ഥാനത്തില്‍ മണിക്കുട്ടന്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് അറിയുന്നത്. അതേ സമയം ഫൈനല്‍ റിസള്‍ട്ടില്‍ ആരായിരിക്കുമെന്ന കാര്യം ഇനിയും വ്യക്തമല്ല. ഇതിനിടെ ഫാന്‍സ് പേജുകളില്‍ മത്സരാര്‍ഥികളുടെ പേരില്‍ വാക്കേറ്റം നടക്കുന്നതും പതിവാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

  നായകന്‍ ഇയാള്‍ തന്നെ! ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിച്ച മത്സരാര്‍ത്ഥി. പലപ്പോഴും ദൈവത്തെ പ്രകീര്‍ത്തിച്ചും, സ്ത്രീകളെക്കുറിച്ചു ബഹുമാനത്തോടെ സംസാരിച്ചും, വിവാഹിതനാകാനുള്ള സ്വപ്നം പങ്കുവച്ചും, വളര്‍ന്ന സാഹചര്യങ്ങളിലെ ഇല്ലായ്മകള്‍ പങ്കുവച്ചു കരഞ്ഞും, ലാലേട്ടന്റെ മുന്നില്‍ അതി വിനയം കാണിച്ചു ഭയപ്പാടോടെ നിന്നും അയാളൊരു നായകനായി മാറി. ഇയാളെ തുടക്കത്തില്‍ തന്നെ വെല്ലുവിളിച്ച കിടിലവും, ഇയാളുടെ പ്രണയത്തിനായി പിറകെ ശല്യപ്പെടുത്തി നടന്ന സൂര്യയും ചേര്‍ന്നാണ് ഒരു ആവറേജ് കണ്ടസ്റ്റന്റ് ആയിരുന്ന ഇയാളെ ഇന്ന് കാണുന്നത്ര വളര്‍ത്തിയത്.

  ഒപ്പം ഇയാളോട് ഇഷ്ടം കൂടാനായി മാത്രമുള്ള വൈല്‍ഡ് കാര്‍ഡുകള്‍ (ഏഞ്ചല്‍)പോലും വന്നു. ഏഷ്യാനെറ്റ് പരമാവധി സഹായിച്ച ഒരു മത്സരാര്‍ഥിയാണ് മണിക്കുട്ടന്‍. ഈ സീസണിലെ ഒട്ടുമുക്കാല്‍ ടാസ്‌കുകളും അഭിനയ പ്രാധാന്യമുള്ളതായതിനാല്‍ ഒരഭിനേതാവായ മണിക്കുട്ടന് നന്നായി സ്‌കോര്‍ ചെയ്യാന്‍ പറ്റി. ഫിസിക്കല്‍ ടാസ്‌കുകളില്‍ ഇദ്ദേഹത്തിന്റെ പ്രകടനം പലപ്പോഴും ആവറേജ് മാത്രമായി ഒതുങ്ങി.

  ഡിംപലിനോടുള്ള സൗഹൃദം മലയാളിക്ക് ഒരുപാട് ഇഷ്ടം തോന്നിയെങ്കിലും ഡിംപല്‍ പറയുന്നത് തലയാട്ടി അനുസരിക്കുന്ന ഒരു പാവത്താന്‍ എന്ന ഇമേജ് വിനയായി. അവസാന ആഴ്ചകളില്‍ ഡിംപലിന്റെ കുറ്റംപറയലുകളുടെ നിരന്തര ശ്രോതാവായി നിലപാടുകളില്ലാതെ, വ്യക്തിത്വമില്ലാതെ, കൈ കോര്‍ത്തിരിക്കല്‍ മണിക്കുട്ടന്റെ അതുവരെയുള്ള ആരാധകരെപ്പോലും ആശങ്കയിലാക്കി.

  മാനസികമായി ഏറ്റവും വീക്കായ മത്സരാര്‍ഥി ആയിരുന്നു മണിക്കുട്ടന്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കണ്ണീര്‍ ഒഴുക്കിയതും ഇദ്ദേഹമാണ്. ജനങ്ങളുടെ മനസറിഞ്ഞു പെരുമാറാന്‍ ഉള്ള സവിശേഷമായ കഴിവ് അയാളെ പെട്ടെന്ന് ജനങ്ങളിലേക്ക് അടുപ്പിച്ചു. ഒരുപാടിടങ്ങളില്‍ അഭിനയിക്കുകയാണെന്നും, ഒരുപാടിടങ്ങളില്‍ നിലപാടുകളിലെന്നും തോന്നി. കഷ്ടപ്പാടിന്റെ കഥപറഞ്ഞു. അനാഥബാല്യത്തിന്റെ, മദ്യപാനിയായ അച്ഛന്റെ കഥ പറഞ്ഞു കരയിച്ച് അയാള്‍ ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കി.

  ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

  പക്ഷേ മത്സരത്തിന്റെ മുന്നോട്ട് പോക്ക് പകുതിയില്‍ ഉപേക്ഷിച്ചു പുറത്തു പോയപ്പോള്‍ മുതല്‍ ഇയാള്‍ക്ക് വിന്നര്‍ ആകാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. കാരണം ഈ മത്സരം മനസികബലം അടിസ്ഥാനപ്പെടുത്തി ഉള്ളതാണ് എന്നത് തന്നെ. നന്നായി സംസാരിക്കാന്‍ അറിയാത്തതും, ഗ്രൂപ്പിസവും, വിധേയത്വവും പിഴവാണ്. ലാലേട്ടന്റെ ഇഷ്ട കണ്ടസ്റ്റന്റ് എന്ന് തോന്നിപ്പിച്ചതും, ഏഷ്യാനെറ്റിന്റെ നായകന്‍ ഇമേജ് ചാര്‍ത്തലും ഇയാളെ ഒരുപാട് സഹായിച്ചു. ഈ സീസണില്‍ ഒരു മികച്ച കണ്ടസ്റ്റന്റ് ആയിരുന്നു ഇദ്ദേഹമെങ്കിലും പൂര്‍ത്തിയാകാത്ത ഗെയിം ആണ് മണിക്കുട്ടന്റേത്. ഫാന്‍ ഫൈറ്റുകള്‍ മാറ്റിയിട്ട് ചിന്തിച്ചാല്‍ ഇതല്ലേ ശരി?

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam Season 3: A Viral Write-up Revealed Where Manikuttan Has Failed In Strategy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X