For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്ര പബ്ലിക്കായി അയാള്‍ അത് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിരിക്കും, സംശയമില്ല, കിടിലത്തെ കുറിച്ച് പ്രേക്ഷകന്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളാണ് കിടിലം ഫിറോസ്. ഷോയെ കുറിച്ച് കൃത്യമായി മനസിലാക്കിയാണ് ഫിറോസ് എത്തിയത്. തുടക്കം മുതല്‍ വേറിട്ട ഗെയിം സ്ട്രാറ്റജികളുമായാണ് കിടിലം ബിഗ് ബോസില്‍ മുന്നേറിയത്. തന്‌റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം ആരുടെ മുന്നിലായാലും കൃത്യമായി തുറന്നുപറയാറുണ്ട് ഫിറോസ്. തനിക്ക് എതിരാളികളെന്ന് തോന്നുവരെ ലക്ഷ്യമിട്ടു കളിക്കുകയാണ് കിടിലം ഫിറോസിന്‌റെ രീതി. ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷക പിന്തുണയുളള മല്‍സരാര്‍ത്ഥി കൂടിയാണ് ഫിറോസ്.

  ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ അദിഥി റാവു, കാണാം

  അതേസമയം ബിഗ് ബോസ് സീസണ്‍ 3യെ മുന്നോട്ടുനയിച്ചിരുന്നത് ഏറ്റവും കൂടുതല്‍ നെഗറ്റീവ് അടിക്കപ്പെട്ട കിടിലം ഫിറോസിന്റെ കരുനീക്കം ഒന്നുകൊണ്ട് മാത്രമാണെന്ന് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒഫീഷ്യല്‍സ് ഗ്രൂപ്പില്‍ ജെഫ്രിന്‍ കെ റോയ് എന്ന പ്രേക്ഷകനാണ് കിടിലം ഫിറോസിനെ കുറിച്ച് എഴുതി എത്തിയത്.

  ഷോ അവസാനിച്ച ഘട്ടത്തില്‍ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, സീസണ്‍ 3 യുടെ തുടക്കത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്നത് കിടിലം ഫിറോസ് എന്ന കണ്ടന്‍സ്റ്റന്‍സിനെ ആയിരുന്നു. ഇഷ്ടപ്പെട്ടിരുന്നത് പൊളി ഫിറോസിനേയും. പൊളിഫിറോസ് പുറത്തായ ദിവസം മുതലാണ് എനിക്കൊരു കാര്യം മനസിലായത്, സീസണ്‍ 3യെ മുന്നോട്ട് നയിച്ചിരുന്നത് ഏറ്റവും കൂടുതല്‍ നെഗറ്റീവ് അടിക്കപ്പെട്ട കിടിലം ഫിറോസിന്റെ കരുനീക്കം ഒന്നുകൊണ്ട് മാത്രമാണെന്നത്, പ്രേക്ഷകന്‍ പറയുന്നു.

  ഫാനിസം ഒട്ടുമില്ലാതെ ഷോ വീക്ഷിച്ചാല്‍ അറിയാന്‍ പറ്റുന്ന ഒന്നാണത്, കിടിലം ഫിറോസിന്റെ തന്ത്രത്തിന്റെ ഭാഗമായി മാത്രം കഥയറിയാതെ ആട്ടം കണ്ടിരുന്ന ബിഗ്‌ബോസ് സീസണ്‍ 3 എന്ന് മാത്രമെ നമുക്ക് പറയാന്‍ സാധിക്കൂ. ഏറ്റവും മികച്ച ഗെയ്മര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം കിടിലം ഫിറോസ്. നായകനോ നായികയോ ആരെന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതായിരിക്കും, എന്നാല്‍ മെയിന്‍ വില്ലന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, മാസ്റ്റര്‍ തന്ത്രങ്ങളുടെ രാജാവായ കിടിലം ഫിറോസ്.

  സഹതാപത്തിന്റെ രീതിയില്‍ സായി, എംകെ, ഡിമ്പല്‍ ഇവര്‍ക്ക് വോട്ട് ചെയ്യുന്നവര്‍ ഒന്നറിയണം, പതിനഞ്ച് വര്‍ഷം സിനിമയില്‍ ഉണ്ടായിരുന്ന എംകെയ്ക്ക് ഒരു കൊച്ചു വീട് വെക്കാന്‍ പറ്റിയില്ല, കൂലിപ്പണിക്കാര്‍ വരെ ചെറിയൊരു വീടുവെക്കുന്നത് നമുക്കറിയാം, അപ്പോള്‍ എംകെയ്ക്ക് ഒരു വീട് വെക്കാന്‍ വലിയ പ്രയാസമില്ല. പിന്നെ എന്തുകൊണ്ട് പറ്റിയില്ല എന്നത് ജീവിത ശൈലിയുടെ ഭാഗമായി ബന്ധപ്പെട്ടിരിക്കുന്നു. പിന്നെ സ്വന്തമായി സ്ഥലവും വീടുമുളള സായിക്ക് വീടിന് കുറ്റിയില്ല എന്ന കാരണത്താല്‍ സായിക്കിരിക്കട്ടെ വോട്ട് എന്ന് പറയുന്നവരും ഉണ്ട്. സായിക്ക് സ്വന്തമായി സ്ഥലം എങ്കിലുമുണ്ട്, ഒരു വീടുമുണ്ട്.

  പിന്നെ ക്യാന്‍സര്‍ സര്‍വേവര്‍ എന്ന ലേബലില്‍ ഡിമ്പലിനെ സപ്പോട്ട് ചെയ്യുന്നവരുമുണ്ട്. ഇതെല്ലാം നമ്മള്‍ അറിഞ്ഞത് തന്നെ ഇവര്‍ ഓരോരുത്തരും ഷോയില്‍ പറഞ്ഞതുകൊണ്ട് മാത്രമാണ്. എന്നാല്‍ സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ ഇന്നും വാടക വീട്ടില്‍ രണ്ട് പെണ്‍മക്കളുമായി താമസിക്കുന്ന ഫിറോസിനെ നിങ്ങള്‍ക്കറിയില്ല. അയാള്‍ അത് ഗെയ്മിന് വേണ്ടി പറഞ്ഞിട്ടുമില്ല, റേഡിയോ ജോലിയില്‍ നിന്ന് കിട്ടുന്ന സിംഹഭാഗവും അനാഥാലയങ്ങള്‍ക്കും മറ്റും കൊടുക്കുന്ന കടം മേടിച്ച് വരെ അശരണര്‍ക്ക് തണലായി ഇന്നും തനിക്ക് സ്വന്തമായി ഒരു വീടുവരെ ഇല്ലാത്തത് പരിഭവമായി പറയാത്ത മനുഷ്യന്‍.

  പുറത്ത് പോയി ഷോ കണ്ട് എംകെ തിരിച്ചു വന്ന അന്ന് മുതലാണ് ഫിറോസ് ചാരിറ്റി പറയുന്നു എന്ന് പറഞ്ഞ് എംകെ പ്രശ്‌നമുണ്ടാക്കിയത്, ഒരു രക്ഷയും ഇല്ലാത്തത് കൊണ്ട് മാത്രമാണ് അയാള്‍ താന്‍ വന്നത് അനാഥാലയം പണിയാന്‍ ആണെന്ന് പബ്ലിക്കായി വെളിപ്പെടുത്തിയതും. ഇത്ര പബ്ലിക്കായി അയാള്‍ അത് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിരിക്കും, സംശയമില്ല,, അനാഥാലയം പണിയാനാണ് ഞാന്‍ ഇവിടെ വന്നത് എന്ന് പറഞ്ഞ എപ്പിസോഡ് മുതലാണ് കിടിലം ഫിറോസ് എന്ന മനുഷ്യനെ ഞാന്‍ കൂടുതലായി സെര്‍ച്ച് ചെയ്തതും. അയാള്‍ ചെയ്തിരിക്കുന്ന കാര്യങ്ങളുടെ ജനുവിനിറ്റി എനിക്ക് വ്യക്തമായി.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  അനാഥാലയം പണിയാനാണ് എന്ന ലക്ഷ്യം വെളിപ്പെടുത്തണ്ട എന്ന കാരണത്താലാകാം കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ വന്നതെന്ന് പറഞ്ഞത്. അത് വളച്ചൊടിച്ച് നെഗറ്റീവ് അടിക്കാന്‍ കുറെ പേരും. സ്വന്തം വീട് വരെ ഇല്ലാത്ത മനുഷ്യന്‍ കിട്ടുന്ന ഫ്‌ലാറ്റ് അനാഥാലയം നിര്‍മിക്കാന്‍ ഉപയോഗിക്കും എന്ന് പറയുന്നത്ര നന്‍മ വേറെ എന്താണ്. ഡിമ്പലിനെ പോലെ നൂറുകണക്കിന് അസുഖമുള്ളവര്‍ക്ക് ഇന്നും തണലായി നില്‍ക്കുന്ന സീസണ്‍ 3 യിലെ സ്‌നേഹമുള്ള വില്ലനാകട്ടെ നിങ്ങളുടെ വോട്ട്. ഈ സീസണില്‍ നിങ്ങള്‍ ആരെ സപ്പോട് ചെയ്താലും ആര്‍ക്ക് വോട്ട് കൊടുത്താലും വരും കാല സീസണുകളില്‍ മായാത്ത ദൃശ്ടാന്തമായി നിങ്ങള്‍ ഓര്‍ത്തിരിക്കാന്‍ പോകുന്ന ഒരേ ഒരു പേര് അത് ഫിറോസ് എ അസീസ്(കിടിലം ഫിറോസ്) എന്നായിരിക്കും സംശയമില്ല.

  English summary
  bigg boss malayalam season 3: a viral write up says kidilam firoz is the best gamer this season
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X