സത്യസന്ധമായി ഗെയിമിനെ സമീപിക്കുന്നു, അതുകൊണ്ടാണ് പതര്‍ച്ചയില്ലാത്തത്, കിടിലത്തെ കുറിച്ച് പ്രേക്ഷകന്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് കിടിലം ഫിറോസ്. ഷോയുടെ തുടക്കം മുതല്‍ വേറിട്ട ഗെയിം സ്ട്രാറ്റര്‍ജിയുമാണ് ഫിറോസ് മുന്നേറുന്നത്. ഇത്തവണ ഫൈനലിസ്റ്റാവുമെന്ന് പലരും പറയുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് അദ്ദേഹം. തന്‌റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം കൃത്യമായി സഹമല്‍സരാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ കിടിലം തുറന്നുപറയാറുണ്ട്. ഗ്രൂപ്പായി നിന്നു കളിക്കുന്നു എന്നതായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി കിടിലത്തിനെതിരെയുളള ആരോപണം.

നടി വിഷ്ണുപ്രിയയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

എന്നാല്‍ ഇതിനും വ്യക്തമായ മറുപടി കിടിലം ഫിറോസ് കൊടുത്തിരുന്നു. ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ മണിക്കുട്ടനും സായിയുമായിരുന്നു കിടിലത്തെ വിചാരണ ചെയ്തത്. ഇതില്‍ കിടിലത്തിന്‌റെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ച സായിക്ക് വായടപ്പിക്കുന്ന മറുപടിയാണ് ഫിറോസ് നല്‍കിയത്. അതേസമയം സത്യസന്ധമായി ഗെയിമിനെ സമീപിക്കുന്നത് കൊണ്ടാണ് കിടിലത്തിന് പതര്‍ച്ചയില്ലാത്തത് എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരുന്നു.

ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍

ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ പിബി വിനോദ് എന്ന പ്രേക്ഷകനാണ് കിടിലം ഫിറോസിന്‌റെ ഗെയിമിനെ കുറിച്ചുളള പോസ്റ്റുമായി എത്തിയത്. ഞാന്‍ ബിഗ് ബോസ് കണ്ടുതുടങ്ങിയത് സാബുവും പേളി മാണിയുമൊക്കെ ഉണ്ടായിരുന്ന സീസണ്‍ മുതലാണെന്ന് എന്ന് കുറിപ്പില്‍ പറയുന്നു. അന്നൊന്നും വീട്ടില്‍ മറ്റുളളവര്‍ക്കൊന്നും ഈ പ്രോഗ്രാം ഇഷ്ടമല്ലായിരുന്നു. ഞാന്‍ ഇരുന്നുകാണുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് വേറെ പണിയില്ലേന്നാണ് ഭാര്യ വരെ പറഞ്ഞുകൊണ്ടിരുന്നത്.

അങ്ങനെ ഞാന്‍ എന്‌റ കാണല്‍

അങ്ങനെ ഞാന്‍ എന്‌റ കാണല്‍ ഹോട്ട് സ്റ്റാറിലേക്ക് മാറ്റി. അപ്പോഴുളള ഗുണം സ്വസ്ഥമായിട്ട് സൗകര്യം പോലെ ഇരുന്ന് കാണാം. പക്ഷേ ഇന്ന് ഒമ്പതരയാവാന്‍ കാത്തിരിക്കുന്ന ഭാര്യയെയും മക്കളെയും ആണ് കാണുന്നത്. ഇനി ഈ സീസണെ കുറിച്ച് പറയുകയാണെങ്കില്‍ കൊളളാവുന്ന ആളുകള്‍ ഉണ്ട് ഡിംപല്‍, അനൂപ്, മണിക്കുട്ടന്‍ അങ്ങനെ പലരും. പക്ഷേ എനിക്ക് ജെനുവിന്‍ ആയി തോന്നിയ ഒരാള്‍ കിടിലന്‍ ഫിറോസ് ആണ്, പ്രേക്ഷകന്‍ പറയുന്നു.

അയാള്‍ക്ക് ഇത്ര ശക്തമായ ഭാഷയില്‍

അയാള്‍ക്ക് ഇത്ര ശക്തമായ ഭാഷയില്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നത് അയാളുടെ ആത്മവിശ്വാസം ഒന്നുകൊണ്ടാണ്, അതെങ്ങിനെയുണ്ടാകുന്നു. ഉത്തരം സിംപിള്‍ ആണ്. സത്യസന്ധമായി ഗെയിമിനെ സമീപിക്കുക അതാണ് പുളളി ചെയ്യുന്നത്. അതുകൊണ്ടാണ് പതര്‍ച്ചയില്ലാത്തത്. മറ്റുളള മല്‍സരാര്‍ത്ഥികള്‍ക്ക് കണ്ടുപഠിക്കാവുന്നതാണ് അത്. കിടിലന്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ ഈ സീസണില്‍ കപ്പുയര്‍ത്തുക കിടിലന്‍ തന്നെയായിരിക്കും.

Recommended Video

Bigg boss malayalam season 3 is going to end?
ആകണം എന്നാണ് എന്നപ്പോലുളളവര്‍

ആകണം എന്നാണ് എന്നപ്പോലുളളവര്‍ ആഗ്രഹിക്കുന്നത്. ബിഗ് ബോസ് മലയാളികള്‍ക്ക് കൊടുക്കുന്ന വലിയൊരു മെസേജ് കൂടിയാകും അത്, ഫിറോസിനെ കുറിച്ച് കുറിപ്പില്‍ പറഞ്ഞു. അതേസമയം ബിഗ് ബോസ് സീസണ്‍ 3 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവില്‍ ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഷോയിലുളളത്. സൂര്യയും രമ്യയും കഴിഞ്ഞ എപ്പിസോഡുകളില്‍ പുറത്തായിരുന്നു. ക്യാപ്റ്റന്‍സി നോബി റിതുവിന് കൈമാറിയതോടെ ബിഗ് ബോസ് 3യിലെ അവസാന ക്യാപ്റ്റനായി റിതു മാറിയിരുന്നു. ഇനി വരാനിരിക്കുന്ന എപ്പിസോഡുകളിലെ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X