അന്ന് അമ്മയുടെ പേരിൽ ഫിറോസ് സായിയോട് ചെയ്തതേ ഇന്ന് മണിക്കുട്ടനും ചെയ്തിട്ടുള്ളൂ...

സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുകയാണ്.ഷോ അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. മത്സരം അവസാനത്തിലേയ്ക്ക് എത്തുമ്പോൾ മത്സരാർഥികൾ തമ്മിലുള്ള പോരും മുറുകുകയാണ്. മത്സരാർഥികൾക്ക് കട്ട സപ്പോർട്ടുമായി പ്രേക്ഷകരും കൂടെ തന്നെയുണ്ട്. ബിഗ് ബോസ് സീസൺ 3, 86 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. തുറന്ന പോരിനാണ് ഇപ്പോൾ ഹൗസ് സാക്ഷ്യം വഹിക്കുന്നത്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ നടി, ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസത്തെ മോർണിംഗ് ആക്ടിവിറ്റി ഹൗസിന്റെ അകത്ത് മാത്രമല്ല പുറത്തും വലിയ ചർച്ചയായിട്ടുണ്ട്. റംസാൻ, കിടിലൻ ഫിറോസ്, മണിക്കുട്ടന്‍ എന്നിവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇവരെ വിമർശിച്ചും സപ്പോർട്ട് ചെയ്തും ആരാധകർ രംഗത്തെത്തുന്നുണ്ട്. ഫിറോസ് സായിയോടും അനൂപിനോടും ചെയ്തത് അതേ നാണയത്തിൽ തിരിച്ചു കിട്ടിയിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.

അന്ന്  സായിയോട്  ചെയ്തത്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ബിഗ് ബോസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സീൻ 1 ൽ സായി അമ്മയുടെ കാര്യം പറഞ്ഞ് സഹതാപം ഉണ്ടാക്കുന്നു എന്ന് ഫിറോസ് പറഞ്ഞപ്പോൾ അതിനെ എതിർത്ത സായിയോട് ഫിറോസ് പറഞ്ഞത് - "നീയിവിടെ പറഞ്ഞ കാര്യങ്ങൾ മാത്രമേ ഞാൻ വിളിച്ചു പറഞ്ഞിട്ടുള്ളൂ എന്നാണ്. എന്നാൽ സീൻ രണ്ടിൽ സംഭവിച്ചത്. അവിടെ സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കിയിട്ടും, ഒറ്റപ്പെടുകയാണെന്ന് സ്വന്തം മക്കളോട് വിളിച്ചു പറഞ്ഞ് സഹതാപം നേടാൻ നോക്കിയ ഫിറോസിനെ മണിക്കുട്ടൻ പൊളിച്ചെടുക്കിയപ്പോൾ, അത് മണിക്കുട്ടൻ ഫിറോസിന്റെ വീട്ടുകാരെ മോശമായി പറഞ്ഞതാണെന്ന് വളച്ചൊടിച്ചു.

മണിക്കുട്ടൻ ചെയ്തത്

സായിയോട് ഫിറോസ് ചെയ്തതേ ഇവിടെ മണിക്കുട്ടനും ചെയ്തിട്ടുള്ളൂ. സായി അവിടെ പറഞ്ഞ കാര്യങ്ങൾ അത് സ്വന്തം അമ്മയെക്കുറിച്ച് ആണെങ്കിലും, അത് ഫിറോസിന് മാനിപ്പുലേറ്റ് ചെയ്ത് സായി സഹതാപത്തിന് വേണ്ടി ചെയ്തതാണെന്ന് വിളിച്ചു പറഞ്ഞ് സായിയെ കുറ്റപ്പെടുത്താമെങ്കിൽ, സ്വന്തം മക്കളോട് സംസാരിക്കുന്നു എന്ന രീതിയിൽ ഫിറോസ് നടത്തുന്ന വിക്ടിം പ്ലേ മണിക്കുട്ടനും വിളിച്ചു പറയാം. കാരണം അതും ബിഗ്‌ബോസ്സ് വീട്ടിൽ സംഭവിച്ച കാര്യമാണ്.
ഫിറോസ് ചെയ്താൽ ആഹാ! മണിക്കുട്ടൻ ചെയ്താൽ ഓഹോ! ഇതെവിടുത്തെ ന്യായം- ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

അനൂപിനോട്

മറ്റൊരു കുറുപ്പിൽ അനൂപിനോടും കിടിലൻ ഇതേ കാര്യം ആവർത്തിച്ചതിനെ കുറിച്ചാണ്. ആത്മാർത്ഥമായി സ്വന്തം പെങ്ങളുടെ കല്യാണത്തിന് വരണം എന്ന് പറഞ്ഞ അനൂപിനോട് നീ സ്വന്തം പെങ്ങളുടെ പേര് പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ നോക്കുന്നു എന്നാണ് ഫിറോസ് പറഞ്ഞത്. സ്വന്തം അമ്മയെ സംരക്ഷിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം എന്ന് പറഞ്ഞ സായിയോട് നീ അമ്മയെ ഇതിലേക്ക് വലിച്ചിട്ട് സഹതാപം ഉണ്ടാക്കാൻ നോക്കുന്നു എന്ന് പറഞ്ഞ ഫിറോസ് അവിടെ നോബി, റംസാൻ, ഋതു, സൂര്യ എന്നിവരെ കൂട്ടി ഗ്രൂപ്പുണ്ടാക്കി കളിച്ചിട്ടും, സ്വന്തം മക്കളോട് ഞാൻ ഇവിടെ ഒറ്റപ്പെടുക ആണെന്ന് വിളിച്ചു പറഞ്ഞപ്പോൾ ഫിറോസ് മക്കളോട് പറയുന്നു എന്ന വ്യാജേന സിമ്പതി സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ മണിക്കുട്ടനോട് നീ ഫിറോസിന്റെ മക്കളെ പറഞ്ഞു എന്നു വളച്ചൊടിച്ചു. എന്തൊരു വിരോധാഭാസം അല്ലേ?

മണിക്കുട്ടൻ പറഞ്ഞിട്ടില്ല

ഫിറോസിന്റെ മക്കളെ ആണോ മണിക്കുട്ടൻ പറഞ്ഞത്? അല്ല. ഫിറോസ് മക്കളോട് പറയുന്നു എന്ന വ്യാജേന സിമ്പതി സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നല്ലേ പറഞ്ഞത്? മണിക്കുട്ടൻ പറഞ്ഞത് ഫിറോസിനെ അല്ലേ? ഫിറോസിന്റെ മക്കളെ കുറ്റപ്പെടുത്തിയോ? ഇല്ലല്ലോ.... ഫിറോസിന്റെ മക്കളെ പറഞ്ഞു എന്നാണ് അതിനെ റംസാൻ വളച്ചൊടിച്ചത്- മറ്റൊരു പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

വൈറൽ കുറിപ്പ് വായിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X