ടോപ്പ് 5 വിൽ എന്തായാലും കാണും; റിതു മന്ത്രയ്ക്ക് സപ്പോര്‍ട്ടുമായി ആരാധകർ, അവഗണ നേരിടുന്ന മറ്റൊരു താരം അനൂപ്

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ്‍ അറുപത് ദിവസങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. അവശേഷിക്കുന്ന നാല്‍പത് ദിവസങ്ങളില്‍ വിന്നര്‍ ആരായിരിക്കുമെന്ന കാര്യം വ്യക്തമാവും. അതേ സമയം അഞ്ച് സ്ത്രീ മത്സരാര്‍ഥികള്‍ മാത്രമേ ഇനി വീട്ടിലുള്ളു. ഇതുവരെ പുറത്ത് പോയതെല്ലാം സ്ത്രീ മത്സരാര്‍ഥികളായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഫൈനലിലെ അഞ്ച് പോലില്‍ ഒരു മത്സരാര്‍ഥിയായി റിതു മന്ത്ര ഉണ്ടാവുമെന്ന് പറയുകയാണ് ആരാധകര്‍.

'ഇത്രയും നാള്‍ ആയിട്ടും റിതു എന്ന കണ്ടസ്റ്റന്റിനെ ബിഗ് ബോസ് ഹൗസില്‍ ഉള്ള ആരും അംഗീകരിക്കാന്‍ തയാറായിട്ടില്ല എന്നത് ഇന്നലത്തോടെ മനസിലായി. ചിലപ്പോള്‍ അവര്‍ക്ക് ബാക്കി ഉള്ളവരെ സുഖിപ്പിക്കാന്‍ ആയി റിതുവിനെ തഴഞ്ഞതാകാനും വഴി ഉണ്ട്. എന്തൊക്കെ പറഞ്ഞാലും ഒരു തവണ ക്യാപ്റ്റന്‍സി ടാസ്‌കില്‍ വന്നതും ഓള്‍ ഓവര്‍ മികച്ച പ്രകടനം നടത്തിയതുമായ വേറെ ഏത് സ്ത്രീ മത്സരാര്‍ത്ഥി ആണ് അവിടെ ഉള്ളത്?

rithu-manthra

ചില നിയമങ്ങള്‍ കാരണം ക്യാപ്റ്റന്‍ ആകാന്‍ സാധിക്കാതെ വന്നു എന്നത് നേര് ( സായി ക്യാപ്റ്റന്‍ ആയ ടാസ്‌കില്‍ ആരും പെര്‍ഫെക്ഷന്‍ നോക്കിയില്ല എന്നത് മറ്റോരു സത്യം) പിന്നെയും അര്‍ഹത ഉണ്ടായിട്ടും അവഗണിച്ചു. പലരും സ്വന്തം താല്‍പ്പര്യത്തിന് വേണ്ടി ആളുകളെ നോമിനേറ്റ് ചെയ്യുമ്പോള്‍ കൃത്യമായി ആളുകളെ കാരണം പറഞ്ഞു നോമിനേറ്റ് ചെയ്യുന്നത് റിതു മാത്രമാണ് എന്നാണ് എനിക്ക് പലപ്പോഴും തോന്നിട്ടുള്ളത്.

ഏറ്റവും മനോഹരിയായി സനിഹ യാദവ്, നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാവുന്നു

ലാസ്റ്റ് ക്യാപ്റ്റന്‍സി ടാസ്‌കില്‍ അഡോണിയെ നോമിനേറ്റ് ചെയ്തത് പക്ഷെ വിരുദ്ധമായി പോയി എന്ന് തോന്നി. അതൊരു സ്വന്തം അഭിപ്രായം ആയി എനിക്ക് തോന്നിയില്ല. ഇനിയും ഇങ്ങനെ മുന്നോട്ട് പോയാല്‍ ടോപ്പ് 5 ല്‍ ഉറപ്പായും റിതു കാണുമെന്ന് ഉറപ്പ് പറയാന്‍ സാധിക്കും. ഇന്നലെ പലരും സന്ധ്യയെ ഒക്കെ ടോപ്പ് 5 ല്‍ തള്ളി കയറ്റുന്നത് കണ്ടു. എന്ത് കണ്ടിട്ടാണ് എന്നു ഇതുവരെ മനസിലായില്ല.

റിതു പോട്ടെ സൂര്യ ചെയ്തതിന്റെ 100ല്‍ ഒന്ന് പോലും ആ സ്ത്രീ പെര്‍ഫോം ചെയ്തിട്ടില്ല. ഡിംപല്‍ ആണെങ്കില്‍ വെറും സിംപതി വോട്ട് മാത്രം. റിതുവിനെ പോലെ അവഗണന നേരിടുന്ന ഒരാള്‍ കൂടി ആ ബിഗ് ബോസ് വീട്ടില്‍ ഉണ്ട്. അനൂപ് ആണത്. എത്രയൊക്കെ മികച്ചതായി ചെയ്താലും നല്ലത് പോലെ അനൂപിനെ എല്ലാവരും തഴയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X