സിമ്പതി കൊണ്ടല്ല, ശക്തമായി മത്സരിച്ചു തന്നെയാണ് ബിഗ് ബോസില്‍ നില്‍ക്കുന്നതെന്ന് ഡിംപല്‍ തെളിയിച്ചു

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണ്‍ ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. ഷോയില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും ആക്ടീവായി തുടങ്ങിയിരുന്നു ഡിംപല്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പിന്തുണയാണ് ഡിംപലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്യാന്‍സര്‍ സര്‍വൈറായ ഡിംപലിന്‌റെ പോരാട്ടം മിക്കവര്‍ക്കും പ്രചോദനമായി മാറിയിരുന്നു. വേദനകളെല്ലാം സഹിച്ചാണ് പല ടാസ്‌ക്കുകളിലും ഡിംപല്‍ പങ്കെടുക്കാറുളളത്. ഒന്നിനോടും നോ പറയാതെ ഇത് എനിക്ക് പറ്റുമെന്ന ആത്മവിശ്വാസത്തില്‍ ഡിംപല്‍ മുന്നോട്ടുപോവുന്നു.

നടി ഭാനുശ്രീ മേഹ്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍, കാണാം

രണ്ടാം വരവില്‍ ബെസ്റ്റ് ഫ്രണ്ടായ മണിക്കുട്ടനൊപ്പമാണ് ഡിംപലിനെ കൂടുതല്‍ സമയവും ബിഗ് ബോസ് ഹൗസില്‍ കണ്ടത്. അതേസമയം കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കില്‍ മികച്ച പ്രകടനമാണ് ഡിംപല്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ടാസ്‌ക്കില്‍ പങ്കെടുത്ത് കൂടുതല്‍ പോയിന്‌റ് നേടിയവരില്‍ അനൂപിന് പിന്നില്‍ രണ്ടാമതാണ് ഡിംപല്‍.

ഡിംപലിനൊപ്പം റംസാനും പോയിന്‌റ് പട്ടികയില്‍

ഡിംപലിനൊപ്പം റംസാനും പോയിന്‌റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഫിസിക്കല്‍ ടാസ്‌ക്കില്‍ അനൂപായിരുന്നു കൂടുതല്‍ സമയം ഡിംപലിന് നേരെ വന്നത്. എന്നാല്‍ അനൂപിനെ നേരിടാന്‍ ഡിമ്പലിന് സാധിച്ചിരുന്നു. മറുവശത്ത് നോബി ഉണ്ടായിരുന്നെങ്കിലും ഡിംപലിനെ ലക്ഷ്യമിട്ടായിരുന്നു അനൂപ് നീങ്ങിയത്. എന്നാല്‍ അനൂപിന് അധികം ബോളുകള്‍ നല്‍കാതെ കരുതാന്‍ ഡിംപലിന് സാധിച്ചു.

ടാസ്‌ക്കിന് അവസാനം അനൂപ് കൂടുതല്‍

ടാസ്‌ക്കിന് അവസാനം അനൂപ് കൂടുതല്‍ പോയിന്‌റുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നിലായി ഡിംപലും എത്തുകയായിരുന്നു. അതേസമയം ഫിസിക്കല്‍ ടാസ്‌ക്കില്‍ വിമര്‍ശകരുടെ വായടപ്പിച്ച് ഡിംപല്‍ രണ്ടാം സ്ഥാനം നേടിയതിനെ ഒരു ആരാധിക ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പിലാണ് സിയ എന്ന പ്രേക്ഷക ഡിംപലിന്റെ പ്രകടനത്തെ കുറിച്ച് എഴുതിയത്.

ടിക്കറ്റ് ടു ഫിനാലെയിലെ

ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യത്തെ ഫിസിക്കല്‍ ടാസ്‌ക്കില്‍ ഫിസിക്കലി എറ്റവും ഫിറ്റ് ആയ അനൂപിനെ പോലും നേരിട്ട് നിങ്ങളൊക്കെ സിമ്പതി ബാല്‍ എന്ന് കളിയാക്കി വിളിക്കുന്ന ഡിംപല്‍ ബാല്‍ ഒരു സിംപതിയും കൊണ്ടല്ല ശക്തമായ മല്‍സരിച്ചുകൊണ്ട് തന്നെയാണ് ഇവിടെ നില്‍ക്കുന്നത് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. വിമര്‍ശകരുടെ വായടപ്പിച്ചു രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.

ദി റിയല്‍ ഫൈറ്റര്‍, ദി ഫോണിക്‌സ്

ദി റിയല്‍ ഫൈറ്റര്‍, ദി ഫീനിക്‌സ്, ഡിംപല്‍ ഭാല്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം തനിക്ക് കിട്ടിയ ബോളുകളില്‍ കുറച്ച് മണിക്കുട്ടന് നല്‍കാന്‍ ഡിംപല്‍ നോക്കിയെങ്കിലും എംകെ അത് സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. ഫിസിക്കല്‍ ടാസ്‌ക്കില്‍ റംസാനും മണിക്കുട്ടനും തമ്മിലാണ് ഉന്തും തളളും ഉണ്ടായത്. ടാസ്‌ക്കില്‍ കൂടുതല്‍ നേരവും മണിക്കുട്ടനെ ലക്ഷ്യമിട്ടാണ് റംസാന്‍ കളിച്ചത്.

Recommended Video

Bigg boss malayalam season 3 is going to end?
മണിക്കുട്ടന് മറുവശം നിന്ന സായിയും

മണിക്കുട്ടന് മറുവശം നിന്ന സായിയും എംകെയ്ക്ക് നേരെ നീങ്ങി. ഒടുവില്‍ കൂടുതല്‍ പോയിന്‌റ് നേടിയവരില്‍ ഡിംപലിനൊപ്പം രണ്ടാം സ്ഥാനത്ത് റംസാനും എത്തുകയായിരുന്നു. അതേസമയം ബിഗ് ബോസ് ഫൈനലില്‍ എത്തുന്ന ആദ്യ മല്‍സരാര്‍ത്ഥി ആരാകുമെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഫിനാലെയില്‍ എത്താന്‍ മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയ ആദ്യ അവസരമാണിത്. ഈ ടാസ്‌ക്കില്‍ കൂടുതല്‍ പോയിന്‌റുകള്‍ നേടുന്ന ആളായിരിക്കും ബിഗ് ബോസ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ മല്‍സരാര്‍ത്ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X