twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫിറോസ് ഖാന്‍ ഓരോത്തര്‍ക്കും വേണ്ടിയും കുഴി ഉണ്ടാക്കും; അതിൽ വീണ് ഭാഗ്യലക്ഷ്മി ഔട്ട് ആയി, ഇതാണ് യഥാര്‍ഥ ഗെയിമർ

    |

    ബിഗ് ബോസ് വിന്നര്‍ ആരായിരിക്കുമെന്ന് അറിയാനാണ് പ്രേക്ഷകരുടെ ഇനിയുള്ള കാത്തിരിപ്പ്. ഒരാഴ്ചത്തെ മത്സരം പുറത്ത് നിന്ന് കണ്ടതിന് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന ഫിറോസ് ഖാനും ഭാര്യ സജ്‌നയും ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. മറ്റുള്ളവരെ പ്രകോപിച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഫിറോസ് ചെയ്യുന്നത്.

    സിംപിൾ സ്റ്റൈലിൽ പ്രിയ ഭാവനി ശങ്കർ, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

    സജ്‌നയും തനിക്ക് കഴിയുന്ന വിധത്തില്‍ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഗെയിം ഷോ ആയ ബിഗ് ബോസിലെ ഏറ്റവും മികച്ച ഗെയിമര്‍ ഫിറോസ് ഖാന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസ് ഓഫിഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ഫിറോസിന്റെ ഗെയിം സ്ട്രാറ്റര്‍ജി എങ്ങനെയാണെന്ന് ഒരു ആരാധകന്‍ പറഞ്ഞിരിക്കുകയാണ്.

     ഫിറോസാണ് യഥാര്‍ഥ ഗെയിമര്‍

    ഫിറോസ് ഖാനെ ഞാന്‍ മനസ്സിലാക്കിയത്. ബിഗ് ബോസ് എന്നത് ഒരു ഗെയിം ഷോ ആണ്. ഇവിടെ മല്‍സരിക്കുന്നവര്‍ക്ക് പല സ്ട്രാറ്റര്‍ജികള്‍ ഉപയോഗിക്കാം. അങ്ങനെ പലരും പല സ്ട്രാറ്റര്‍ജികള്‍ ഉപയോഗിക്കുന്നുണ്ട്. ഈ ബിഗ് ബോസില്‍ അത്തരം സ്ട്രാറ്റര്‍ജികളെ ചോദ്യം ചെയ്യുന്നതാണ് ഫിറോസ് ഖാന്റെ സ്ട്രാറ്റര്‍ജി. പുള്ളി ഇതിന് നല്‍കിയ പേര് ആണ് മാസ്‌ക് അഴിക്കല്‍. ഈ മാസ്‌ക് അഴിക്കലിനെ ഒരു തമാശ രീതിയില്‍ പറഞ്ഞാല്‍ ഫിറോസ് ഖാന്‍ ഓരോത്തര്‍ക്കും വേണ്ടിയും ഓരോ കുഴി കുഴിക്കും എന്നിട്ട് അതിലേക്ക് ഓരോത്തരായി കൊണ്ട് വന്ന് തള്ളി ഇടും.

     ഫിറോസാണ് യഥാര്‍ഥ ഗെയിമര്‍

    കൂടുതല്‍ പേരും കുഴിയില്‍ വീഴും. ചിലര്‍ കുഴിയില്‍ നിന്ന് കഷ്ടപ്പെട്ട് രക്ഷപെടും, അങ്ങനെ ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും. കുഴിയില്‍ വീണിട്ട് രക്ഷപ്പെടാന്‍ പറ്റാത്തതിന്റെ ഉദാഹരണം ആണ് ഔട്ട് ആയ ഭാഗ്യലക്ഷ്മി. ഈ ഫിറോസ് ഖാന്റെ സ്ട്രാറ്റര്‍ജി ഉപയോഗിക്കുന്നവര്‍ക്ക് ഒരു സാമ്യം കാണും. അവര്‍ക്ക് സ്വന്തം ഇമേജിനെ പറ്റി പേടി കാണില്ല, ഈ പേടി ഉള്ളവര്‍ ആണ് ഈ ബിഗ ബോസില്‍ കൂടുതല്‍ ഉള്ളതും. (ഫിറോസ് ഖാന്‍, സജ്‌ന, റംസാന്‍, സായി, ഇവര്‍ മൂന്ന് പേരും ആണ് ഇമേജ് പേടി ഇല്ലാതെ അവിടെ ഗെയിം കളിക്കുന്നവര്‍).

      ഫിറോസാണ് യഥാര്‍ഥ ഗെയിമര്‍

    വരുന്നിടത്തു വച്ച് കാണാം എന്ന മനോഭാവം ആയിരിക്കും ഇത്തരം സ്ട്രാറ്റര്‍ജികള്‍ ഉപയോഗിക്കുന്നവര്‍ക്ക. ഫിറോസ് ഖാന്റെ ഇതേ സ്ട്രാറ്റര്‍ജി ആയിരുന്നു ആദ്യത്തെ 50 ദിവസം സാബുമോന്. പിന്നീട് അത് മാറ്റി പുള്ളി. ഫിറോസ് ഖാന്റെ ഇതേ സ്ട്രാറ്റര്‍ജി ഉപയോഗിക്കുന്നവര്‍ കൂടുതലും വരുന്നത് ഹിന്ദി ബിഗ് ബോസില്‍ ആണ്. കൂടാതെ ഈ സ്ട്രാറ്റര്‍ജിക്ക് വേണ്ടത് നല്ല ചങ്കുറ്റം ആണ്. കാരണം ഇത് പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവും പോസിറ്റീവും ആകാന്‍ സാധ്യത കൂടുതല്‍ ആണ്. എന്നാല്‍ ഫിറോസ് ഖാന് ആ പേടി ഇല്ല. പറയാന്‍ ഉള്ളത് മുഖത്തു നോക്കി ചോദിക്കും.

    Recommended Video

    Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
     ഫിറോസാണ് യഥാര്‍ഥ ഗെയിമര്‍

    ഇപ്പോള്‍ സ്‌ക്രീന്‍ സ്‌പേസ് കൂടുതലും ഫിറോസ് ഖാന്‍ ആണ് നേടുന്നത്. അത് പുള്ളിയുടെ പ്ലസ് പോയിന്റ് ആണ്. അതിന്റെ കാരണം അവിടെ ഉള്ള മറ്റുള്ളവര്‍ കൂടുതലും സേഫ് പ്ലേ ആണ് നടത്തുന്നത്. ഗെയിമര്‍ എന്ന നിലയില്‍ അവിടെ മികച്ച് നില്‍ക്കുന്നത് ഫിറോസ് ഖാന്‍ ആണ്. പുറത്ത് അനുകൂലിച്ച് ആയാലും പ്രതികൂലിച്ച് ആയാലും ചര്‍ച്ചകള്‍ കൂടുതല്‍ നടക്കുന്നത് ഫിറോസ് ഖാനെ കുറിച്ചു ആണ്. അതാണ് അയാളുടെ വിജയം. പുള്ളി ജയിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷെ സീസണ്‍ 3 അറിയപ്പെടുക ഫിറോസ് ഖാന്റെ പേരില്‍ ആയിരിക്കും..

    English summary
    Bigg Boss Malayalam Season 3: A Write-up About Firoz Khan's Game Strategy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X