എൻ്റെ ഭർത്താവ് ഇങ്ങനൊക്കെ ചെയ്യാറുണ്ടെന്ന് സജ്‌ന; ഈ ദമ്പതിമാര്‍ കാണിച്ച് കൂട്ടുന്നത് എന്താണെന്ന് ആരാധകരും

ദമ്പതിമാരെ ബിഗ് ബോസിലേക്ക് കൊണ്ട് വന്ന് പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. ഫിറോസ് ഖാനും സജ്‌ന ഫിറോസും ഓരോ എപ്പിസോഡ് കഴിയുംതോറും ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. മറ്റുള്ളവരുടെ പേഴ്‌സണല്‍ കാര്യങ്ങളില്‍ ഇടപെട്ട് അവരെ പ്രകോപിപ്പിക്കുന്നതാണ് ഫിറോസിന്റെ ഗെയിം തന്ത്രങ്ങള്‍. എന്നാല്‍ ഇവരുടെ വ്യക്തി ജീവതത്തെ കുറിച്ച് ആരെങ്കിലും ചോദ്യം ചെയ്താല്‍ പൊട്ടിത്തെറിക്കുമെന്നതും കണ്ട് കഴിഞ്ഞു.

ബോളിവുഡിനെ അടക്കി വാഴാനൊരുങ്ങി താരപുത്രി, ജാൻവി കപൂറിൻ്റെ മനോഹരമായ ചിത്രങ്ങൾ കാണാം

സമാനമായ രീതിയില്‍ സജ്‌നയുടെ അടുത്ത് ഫിറോസ് ദേഷ്യത്തില്‍ തട്ടുന്നത് കണ്ട ചോദ്യം ചെയ്ത സായി വിഷ്ണുവിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഇതോടെ ഇരുവരും ബിഗ് ബോസിനുള്ളില്‍ കാണിച്ച് കൂട്ടുന്നതൊക്കെ എന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഒഫിഷ്യല്‍ ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നത്.

 ഫിറോസ്-സജ്‌ന ഗെയിം തന്ത്രങ്ങള്‍

സത്യത്തില്‍ ഫിറോസ് സജ്ന ബിഗ് ബോസ് ഹൗസില്‍ എന്താണ് കാണിച്ചു കൂട്ടുന്നത്. പല മത്സരാര്‍ഥികളുടെയും പേര്‍സണല്‍ കാര്യങ്ങള്‍ ചികഞ്ഞു കുറ്റങ്ങള്‍ കണ്ടു പിടിക്കുന്നു, അതിനെ വിമര്‍ശിക്കുന്നു. പക്ഷെ അതേ നാണയത്തില്‍ ഉള്ള അടികള്‍ ഇവര്‍ക്ക് തിരിച്ചു കിട്ടുമ്പോള്‍ എന്തിനാണ് ഈ അസഹിഷ്ണുത.
ചില സന്ദര്‍ഭങ്ങള്‍ പറയാം. സായിയുടെ പേര്‍സണല്‍ കാര്യം ആയ വീടിന്റെ ഡോര്‍ ഇഷ്യൂ എടുത്തു അതു വല്യ കോലാഹലം ആക്കുന്നു. അവന്‍ അന്ന് അവന്റെ പേര്‍സണല്‍ കാര്യം ആണെന്ന് പറഞ്ഞപ്പോള്‍, ഇവര്‍ പറഞ്ഞതു അതു ബിഗ് ബോസ് ഹൗസില്‍ നീ പറഞ്ഞതു കൊണ്ട് ആണെന്നാണ്. ഭാഗ്യലക്ഷിയുടെ പുറത്തെ കാര്യങ്ങള്‍ ചികഞ്ഞു ചോദിച്ചതും എല്ലാരും കണ്ടതാണ്.

 ഫിറോസ്-സജ്‌ന ഗെയിം തന്ത്രങ്ങള്‍

സന്ധ്യക്കു തേങ്ങാ ചിരവാന്‍ അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ഇവര്‍ പറഞ്ഞതു നിങ്ങളെ ഒരു നല്ല ഭാര്യ ആക്കി ഭര്‍ത്താവിന് തിരിച്ചു കൊടുക്കാം എന്നാണ് ഇതു പേര്‍സണല്‍ ആയിട്ടുള്ള കാര്യം ആണ്. ഋതു ഒറ്റക്കിരുന്നു സംസാരിക്കുമ്പോള്‍ ഡിംപലിന് പഠിക്കുകയാണോ എന്നു ചോദിച്ചിട്ട,് ഋതു അതു നിങ്ങള്‍ക്കെന്താ ഞാന്‍ എന്റെ പേര്‍സണല്‍ സ്‌പേസില്‍ ഇരുന്നല്ലേ പറയുന്നത് എന്നു പറഞ്ഞപ്പോള്‍ ഫിറോസ് പറഞ്ഞത് അങ്ങനെ പേര്‍സണല്‍ സ്‌പേസ് എന്ന ഒന്നു ഇവടില്ല എല്ലാര്‍ക്കും അവിടെയും കേറി ചെല്ലാം എന്നാണ്.

 ഫിറോസ്-സജ്‌ന ഗെയിം തന്ത്രങ്ങള്‍

ഇനി ഇന്നത്തെ ഒരു വിഷയം കൊണ്ടു തന്നെ ഈ വീട്ടില്‍ ആരാണ് ഡബിള്‍ സ്റ്റാന്‍ഡ് എന്ന് വ്യക്തമാകും. ഡൈനിങ്ങ് ഹാളില്‍ മീറ്റിംഗിന് ഇടക്ക് ഫിറോസ് സജ്‌നയെ ദേഷ്യത്തോടെ തന്നെ ആണ് കൈവച്ചു തട്ടിയത്. അയാളുടെ മുഖഭാവത്തില്‍ വ്യക്തമായി എല്ലാവര്‍ക്കും മനസിലായതാണ്. അതു സായി നല്ല തന്റേടത്തോടെ ചോദിക്കുകയും ചെയ്തു. പിന്നീട് സായിയോട് പോയി ഫിറോസ് പറയുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള കാര്യത്തിന് അഥവാ ഇവരുടെ പേര്‍സണല്‍ കാര്യത്തില്‍ കേറി എന്തിനാ ഇടപെട്ടത് അവളെ ഞാന്‍ ഇങ്ങനെ ആണ് വിളിക്കാറുള്ളതെന്ന്.

 ഫിറോസ്-സജ്‌ന ഗെയിം തന്ത്രങ്ങള്‍

എന്നിട്ട് സജ്‌നയെ സപ്പോര്‍ട്ടിനും വിളിക്കുന്നു. ഒരു ഭാര്യ എന്ന നിലക്ക് അവര്‍ പറഞ്ഞു, എന്റെ ഭര്‍ത്താവാണ്. അങ്ങനെ ചെയ്യാറുണ്ട് എന്നൊക്കെ, സായി അവിടെയും വെട്ടി തുറന്നു പറയുന്നു. തള്ളിയത് പോലെ ആണ് തോന്നിയത്. ഇനി അങ്ങനെ അല്ല എന്ന് നിങ്ങള്‍ പറഞ്ഞോ അവിടെ ഉള്ളവര്‍ക്കും അങ്ങനെ ആണ് ഫീല്‍ ചെയ്തത് എന്നു. ഫിറോസ് ഖാന്‍ മാസ് ആയി പറയുന്നുണ്ട്. ഇനി നീ ഏതേലും സ്ത്രീയെ ഉപദ്രവിച്ചാല്‍ ഞാന്‍ ഇടപെടും എന്ന്. സംഭവം ചെയ്തത് ഉപദ്രവം ആണ് എന്ന് ഫിറോസ് പറയാതെ പറഞ്ഞു.

  ഫിറോസ്-സജ്‌ന ഗെയിം തന്ത്രങ്ങള്‍

ഡബിള്‍ സ്റ്റാന്‍ഡ് എന്ന് അനൂപിനെയും, നിലപാടില്ലെന്നു മണിക്കുട്ടനെയും, നുണ പറഞ്ഞു എന്നു സന്ധ്യയെയും പറയാന്‍ ഇവര്‍ക്ക് എന്തു യോഗ്യത ആണ് ഉള്ളത്. ഇവര്‍ ആരെയെങ്കിലും ചൊറിഞ്ഞാല്‍ മാസും മാസ്‌ക് അഴിക്കലും ഒക്കെ ആണ്. പക്ഷെ ഇവരെ ആരെയെങ്കിലും ചൊറിഞ്ഞാല്‍ അതു ടാര്‍ഗറ്റിങ്ങ്. കൊടുത്താല്‍ തിരിച്ചും കിട്ടും എന്ന് അറിഞ്ഞു വേണം കളിക്കാന്‍. ഈ ചെറിയൊരു കാര്യം സജ്‌നക്കു സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് സജ്ന കരഞ്ഞത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 ഫിറോസ്-സജ്‌ന ഗെയിം തന്ത്രങ്ങള്‍

ഇതുപോലെ ഫിറോസ് എത്ര പേരെ അവിടെ വച്ചു പേര്‍സണല്‍ ആയി അറ്റാക്ക് ചെയ്തിട്ടുണ്ട്. പുറത്തായ ഭാഗ്യലക്ഷ്മിയെ എന്തെല്ലാം പറഞ്ഞു നിങ്ങള്‍ നോവിച്ചിട്ടുണ്ട്. സായി അതേ രീതിയില്‍ തിരിച്ചു ഒന്നു തന്നപ്പോഴേക്കും ഇങ്ങനെ തളര്‍ന്നാലോ. ഇവരുടെ അതേ നിലവാരം ഉള്ള ഫാന്‍സ് അപ്പൊ തന്നെ വരും കമന്റ് ബോക്‌സില്‍ മെഴുകാന്‍ അണ്ണന്‍ മെസ് എന്നു പറഞ്ഞിട്ട്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X