For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ബിഗ് ബോസിനുള്ളില്‍ നടത്തുന്ന തന്ത്രങ്ങള്‍; ഫിറോസിൻ്റെ ഗെയിം നിസാരമല്ല

  |

  മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു താരദമ്പതിമാര്‍ പങ്കെടുക്കുന്നത്. അതിനുള്ള ഭാഗ്യം ഫിറോസ്-സജ്‌ന ദമ്പതിമാര്‍ക്ക് ലഭിക്കുകയും ചെയ്തു. തുടക്കം മുതല്‍ മറ്റ് മത്സരാര്‍ഥികളെ വ്യക്തിഹത്യ ചെയ്യുകയും വഴക്ക് ഉണ്ടാക്കിയും നോമിനേഷനില്‍ വരികയാണ് ഫിറോസ് ചെയ്യുന്നത്. ക്യാപ്റ്റന്‍സി ടാസ്‌കില്‍ വിജയിച്ചില്ലെങ്കിലും മറ്റ് പല തന്ത്രങ്ങളും ഫിറോസിനുണ്ടെന്ന് വ്യക്തമാണ്.

  വേറിട്ട ലൈറ്റിംഗിൽ സിമർ കൌറിൻ്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രമ്യ പണിക്കര്‍ ആദ്യം ലക്ഷ്യം വെക്കുന്നത് ഫിറോസിനെ തന്നെയാണ്. ഇതിലൂടെ നല്ലൊരു ഗെയിം പ്ലാന്‍ ചെയ്താണ് ഫിറോസും സജ്‌നയും എത്തിയതെന്ന കാര്യം വ്യക്തമാവും. ഇക്കാര്യങ്ങള്‍ ഫാന്‍സ് പേജിലൂടെ ആരാധകര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുകയാണിപ്പോള്‍.

  ഇവര്‍ രണ്ടും ഒറ്റ മത്സരാര്‍ത്ഥി ആയാണ് വയ്പ്പ്. മോര്‍ണിംഗ് ടാസ്‌കുകളില്‍ മറ്റൊരു കന്റെസ്റ്റന്റിന്റെ പോസിറ്റീവ് സൈഡ് പറയേണ്ട ഏതു ടാസ്‌ക് വന്നാലും പരസ്പരം പേരു പറഞ്ഞു ഇവര്‍ അവിടുന്ന് രക്ഷപെടും. സത്യം പറഞ്ഞാല്‍ അതൊരു കള്ളത്തരം അല്ലെ? ആ 14 പേരില്‍ എല്ലാം തികഞ്ഞു പെര്‍ഫെക്ട് ആയി ഇവര്‍ രണ്ടുപേരും മാത്രമേ ഉള്ളോ? അതെ സമയം മറ്റൊരു മത്സരാര്‍ത്ഥിയുടെ നെഗറ്റീവ് പറയേണ്ട സമയത്തു വളരെ കൃത്യമായും ശക്തമായും ഇവര്‍ അത് ചെയ്യുന്നുമുണ്ട്. നബി: ഇതുപോലുള്ള കാര്യങ്ങളും, ടാസ്‌കുകളില്‍ രണ്ടായി മത്സരിച്ചു പോയിന്റ് കൂട്ടുന്നതും മറ്റൊരു മത്സരാര്‍ത്ഥിയും ചോദ്യം ചെയ്യാത്തത് അവരുടെ കഴിവുകേടാണ്.

  ബിഗ് ബോസില്‍ ചൊറി ഫിറോസ് എല്ലാ ആഴ്ച്ചയിലും ആളുകളെ മാറി മാറി ചൊറിയുന്നതെന്തിനാണ്? ഉത്തരം: എവിക്ക്ഷന്‍ ലിസ്റ്റില്‍ നോമിനേറ്റ് ചെയ്യപ്പെടാന്‍ എന്നാണ് മറ്റൊരു പോസ്റ്റില്‍ ആരാധകര്‍ പറയുന്നത്. എന്നെ ക്യാപ്റ്റനാക്കിയാല്‍ എല്ലാവര്‍ക്കും ഞാന്‍ നല്ല പണി തരുന്നുണ്ട് എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് അറിയാമോ? ഒരിക്കലും ക്യാപ്റ്റന്‍ ആകാതിരിക്കാന്‍. കാരണം അഹങ്കാരമാണെന്ന് പറഞ്ഞ് മറ്റുള്ളവര്‍ അവനെ നോമിനേറ്റ് ചെയ്യും. ഫിറോസ് ക്യാപ്റ്റന്‍സി ടാസ്‌കില്‍ ജയിക്കാന്‍ ശ്രമിക്കാത്തത് എവിക്ഷന്‍ നോമിനേഷനില്‍ നിന്ന് തന്റെ പേര് ഒഴിവായി പോകുന്നത് കൊണ്ട്.

  എന്താണ് എവിക്ഷനില്‍ വരുന്നത് കൊണ്ടുള്ള നേട്ടം. ഒരാള്‍ എവിക്ഷന്‍ ലിസ്റ്റില്‍ വന്നാല്‍ ഓട്ടോമാറ്റിക്കലി അയാള്‍ക്ക് പിന്തുണക്കാന്‍ ആളുണ്ടാവും. ബിഗ് ബോസ് തുടക്കം മുതല്‍ ഒടുക്കം വരെ കാണുന്നവരുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസം വരില്ല. അഥവാ വന്നാല്‍ തന്നെ, അത് നിലവില്‍ കാണുന്നവരടെ സ്വാധീനം മൂലം വന്നവരാകും. മറ്റൊരര്‍ത്ഥത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ വോട്ട് ചെയ്യുന്നവരുടെ വോട്ടുകള്‍ ഏകദേശം ഒരേ ആള്‍ക്കാരോ അവരോട് സ്വാധീനം പുലര്‍ത്തുന്നവരോ ആയിരിക്കാം.

  ആദ്യം മുതലേ എവിക്ഷനില്‍ വരുന്നത് കൊണ്ട് തന്നെ ഫിറോസ് തന്റെ വിഹിതം വോട്ട് ഉറപ്പിച്ചിരിക്കുകയാണ് പക്ഷെ മറ്റുള്ളവരുടെ വോട്ടുകള്‍ വിഘടിച്ചു പോവുകയാണ്. ഒരു നല്ല ശതമാനം കിടിലത്തിന്റെ ആള്‍ക്കാര്‍ നോബിക്ക് കിടിലം ഇല്ലാത്തത് വോട്ട് ചെയ്യുന്നു, ഡിംപല്‍ ഇല്ലാത്തത് കൊണ്ട് അഡോണിക്ക് വോട്ട് ചെയ്യുന്നു. മണിയില്ലാത്തത് കൊണ്ട് സൂര്യയെ സപ്പോര്‍ട്ട് ചെയ്യുന്നു.

  Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

  ഇങ്ങനെ തുടര്‍ച്ചയായി സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞത് ഒരു 20 % ആള്‍ക്കാരെങ്കിലും നോബിയുടെയോ അഡോണിയുടേയോ സൂര്യയുടെയോ ആര്‍മി ആയി മാറുന്നു. നഷ്ടം കിടിലത്തിനും ഡിംപലിനും മണിക്കും. ചൊറിയനാകട്ടെ എല്ലാ ആഴ്ച്ചയും നോമിനേഷനില്‍ വരുന്നത് കൊണ്ട് തന്റെ വോട്ട് സ്പ്ലിറ്റ് ആയി പോകാതെ സൂക്ഷിക്കുന്നു. വരുന്ന ആഴ്ചകളില്‍ സപ്ലിറ്റ് ആയ വോട്ടുകള്‍ കണ്ടസ്റ്റന്റസിന്റെ നിലനില്‍പ്പിനെ സാരമായി ബാധിക്കാം.. എന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

  English summary
  Bigg Boss Malayalam Season 3: A Write-up About Firoz-Sajna's Game Plan And How It's Helping Them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X