twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവര്‍ക്ക് വേണ്ടി എന്തിനാണ് ബഹളമുണ്ടാക്കുന്നത്; 55 ഭാഷകളിലും ബിഗ് ബോസിന്റെ ഫോര്‍മാറ്റ് ഒന്നാണെന്ന് ആരാധകര്‍

    |

    ശക്തരാണെന്ന് കരുതിയ ഫിറോസും സജ്‌നയും ബിഗ് ബോസില്‍ നിന്നും പുറത്തായതിന്റെ നിരാശയിലാണ് ആരാധകര്‍. വിജയസാധ്യത ഏറെ ഉണ്ടായിരുന്നിട്ടും സ്ത്രീവിരുദ്ധതയടക്കം സഹമത്സരാര്‍ഥികളോട് ഫിറോസ് പറഞ്ഞ വാക്കുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നോമിനേഷനില്‍ സ്ഥിരമായി വരാറുണ്ടെങ്കിലും പണിഷ്‌മെന്റായി ഇരുവരെയും അവതാരകനായ മോഹന്‍ലാല്‍ പുറത്താക്കുകയായിരുന്നു.

    നീല സാരിയിൽ മനോഹരിയായി നടി ഐശ്വര്യ അർജുൻ, താരപുത്രിയുടെ സിനിമകൾക്കായി ആരാധകരും

    പാതി വഴിയില്‍ മത്സരം അവസാനിപ്പിച്ച ഫിറോസിന് വേണ്ടി മുറവിളി കൂട്ടുകയാണ് ആരാധകരില്‍ ചിലര്‍. വിന്നര്‍ ആരായിരിക്കുമെന്ന് നേരത്തെ തീരുമാനിച്ച് പ്രകാരമുള്ള കളിയാണ് അവിടെ നടക്കുന്നതെന്നാണ് പലരുടെയും ആരോപണം. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും ഇതൊക്കെ അങ്ങനെ തന്നെയാണെന്ന് ചൂണ്ടി കാണിക്കുകയാണ് ഒരു ആരാധകന്‍.

    55 ഭാഷകളിലും ബിഗ് ബോസിന്റെ  ഫോര്‍മാറ്റ് ഒന്നാണ്

    ഈ ഷോ ഇതാണെന്നറിഞ്ഞു എന്‍ഡെമോള്‍ഷൈന്‍ നല്‍കിയ നിയമാവലി വായിച്ചു നോക്കി അതില്‍ ഒപ്പിട്ടു സമ്മതം നല്‍കി, പണം വാങ്ങിയാണ് ഇതിലെ ഓരോ മത്സരാര്‍ത്ഥിയും ഇതില്‍ പങ്കെടുക്കാന്‍ പോയിരിക്കുന്നത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ദിവസവും അവരുടെ താരമൂല്യം അനുസരിച്ചു നിശ്ചിത കൂലിയുണ്ട്. അത് ആദ്യമേ നിശ്ചയിച്ചതാണ്. അവരൊക്കെ അവിടെ കൂലി വാങ്ങി ജനങ്ങളെ രസിപ്പിക്കാന്‍ വേണ്ടി ഗെയിം കളിക്കുകയാണ്. റാസാന്‍ മുതല്‍ നോബി വരെയുള്ളവര്‍ക്ക് ദിവസക്കൂലിയുണ്ട്. അത് കൂടാതെ ഇപ്പോള്‍ നടക്കുന്ന കളിയില്‍ ജയിക്കുന്ന ആള്‍ക്ക് ഒരു ഫ്‌ലാറ്റും സമ്മാനമായി ലഭിക്കും.

    55 ഭാഷകളിലും ബിഗ് ബോസിന്റെ  ഫോര്‍മാറ്റ് ഒന്നാണ്

    ബിഗ് ബോസ് വീടിനകത്തു മത്സരാര്‍ത്ഥികള്‍ പരസ്പരം തെറി വിളിക്കുന്നതും ഉന്തുന്നതും തള്ളുന്നതും ഗ്രൂപ്പ് ഉണ്ടാക്കുന്നതും ഗ്രൂപ്പ് പൊളിക്കുന്നതുമൊക്കെ ദിവസക്കൂലി കിട്ടാനും ഫ്‌ലാറ്റ് കിട്ടാനും വേണ്ടിയാണ്.സമൂഹത്തെ ഉദ്ധരിക്കാനോ സാമൂഹ്യ പരിഷ്‌ക്കരണം നടത്താനോ ആര്‍ക്കെങ്കിലും എന്തെങ്കിലും നന്മയുടെ സന്ദേശം നല്‍കാനോ ആരും അങ്ങോട്ട് പോയിട്ടില്ല. എല്ലാവരും ഗെയിം കളിക്കാന്‍ പോയതാണ്. എന്നാല്‍ പുറത്തുള്ള ചില ഫാന്‍സ് കരുതുന്നതെന്താണ്?

    55 ഭാഷകളിലും ബിഗ് ബോസിന്റെ  ഫോര്‍മാറ്റ് ഒന്നാണ്

    അയ്യോ ഞങ്ങടെ താരം പാവം, എല്ലാവരും പീഡിപ്പിക്കുന്നു, ഒറ്റപ്പെടുത്തുന്നു എന്ന്. മറ്റ് ചിലര്‍ ഞങ്ങടെ താരത്തിന് സ്‌ക്രീന്‍ സ്പെയ്സ് കിട്ടുന്നില്ലേ എന്ന്, ഞങ്ങളുടെ താരം സമൂഹത്തിനു സന്ദേശം നല്‍കാന്‍ പോയതാണെന്ന് ചിലര്‍. ഞങ്ങളുടെ താരം കുഞ്ഞാണെന്നും പ്രത്യേക പരിഗണന വേണമെന്നും ചിലര്‍. ഞങ്ങളുടെ താരം പ്രായമായ ആളല്ലേ, പ്രായത്തിനെ ബഹുമാനിക്കണമെന്നും മറ്റ് ചിലര്‍. സ്ത്രീകളെ ബഹുമാനിക്കണമെന്നും പുരുഷന്മാരെ മാനിക്കണമെന്നുമൊക്കെ വേറെയും ആളുകള്‍.

        55 ഭാഷകളിലും ബിഗ് ബോസിന്റെ  ഫോര്‍മാറ്റ് ഒന്നാണ്

    ഹലോ ഇതൊരു എന്റര്‍ടെയിന്‍മെന്റ് ഷോയാണ്. ഇവിടെ പ്രേക്ഷകരെ രസിപ്പിക്കലാണ് എല്ലാ മത്സരാര്‍ഥികളുടെയും ജോലി, ഉത്തരവാദിത്തം. അതെങ്ങനെ വേണമെന്ന് അവനവന്റെ യുക്തിയനുസരിച്ചു മത്സരാര്‍ത്ഥിക്കു തീരുമാനിക്കാം. അവര്‍ ഒരു ഗെയിം കളിക്കുകയാണ്. അവര്‍ ബിഗ് ബോസില്‍ കാണിക്കുന്നതെല്ലാം അവരുടെ ഗെയിം പ്ലാനുകളും സ്ട്രാറ്റജിയുമാണ്. മത്സരാര്‍ത്ഥികള്‍ പരസ്പരം തെറി വിളിക്കുന്നതും ഉന്തുന്നതും തള്ളുന്നതും അവര്‍ക്ക് ഗെയിമില്‍ ജയിക്കാനാണ്. എന്നാല്‍ പ്രിയപ്പെട്ട ഫാന്‍സുകാര്‍ നിങ്ങള്‍ പരസ്പരം തെറി വിളിക്കുന്നതും സൈബര്‍ ബുള്ളിയിങ് നടത്തുന്നതും ഏഷ്യാനെറ്റിന്റേയും എന്‍ഡെമോള്‍ഷൈന്റെയും മറ്റു മത്സര്‍ത്ഥികളുടെയും പേജില്‍ പോയി തെറിവിളിക്കുന്നതും സ്പാമിംഗ് നടത്തുന്നതും എന്തിനാണ്?

      55 ഭാഷകളിലും ബിഗ് ബോസിന്റെ  ഫോര്‍മാറ്റ് ഒന്നാണ്

    നിങ്ങള്‍ നിങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥിയെ പിന്തുണക്കൂ, അവര്‍ക്ക് വോട്ട് ചെയ്യൂ. അതിനപ്പുറം ഹേറ്റ് സ്പീച് നടത്തുന്നതും വംശീയ പരാമര്‍ശങ്ങളും സ്ത്രീ വിരുദ്ധതയും പറയുന്നതും എന്തിനാണ്? മത്സരാര്‍ത്ഥികള്‍ പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വീടിനകത്തു തെറി വിളിയും ഗുസ്തിയും ഒക്കെ നടത്തുന്നത്. നിങ്ങളെന്നാത്തിനാ മനുഷ്യരെ പുറത്തു ഇത് ചെയ്യുന്നത്? ഏകദേശം 55 ഭാഷകളില്‍ ബിഗ് ബോസ് ഷോ നടക്കുന്നുണ്ട്. ഈ പരിപാടികളുടെയൊക്കെ ഫോര്‍മാറ്റ് ഒന്നാണ്.

    Recommended Video

    Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
       55 ഭാഷകളിലും ബിഗ് ബോസിന്റെ  ഫോര്‍മാറ്റ് ഒന്നാണ്

    അത് തന്നെയാണ് മലയാളത്തിലും പിന്തുടരുന്നത്. ആ ഫോര്‍മാറ്റ് മാറ്റി ഇതൊരു നന്മ മരത്തെ തെരഞ്ഞെടുക്കുന്ന പരിപാടി ആക്കണമെന്നും സമൂഹത്തിനു സന്ദേശം നല്‍കണമെന്നും സാരോപദേശ പ്രസംഗം ആക്കണമെന്നുമൊക്കെ പറയുന്നത് ബാലിശമല്ലേ മനുഷ്യന്മാരെ? മലയാളം ബിഗ് ബോസ് കണ്ടു സഹിക്കാന്‍ പറ്റാത്തവര്‍ ഇടക്ക് ഹിന്ദി ബിഗ് ബോസ് ഒന്ന് വച്ച് നോക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നല്ല ആശ്വാസം കിട്ടും.

    English summary
    Bigg Boss Malayalam Season 3: A Write-up About Format Of Bigg Boss Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X