For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫിറോസിനെക്കാളും വിഷം പിആര്‍ നടത്തുന്നവർക്കാണ്; ഡിംപലിൻ്റെ അമ്മയുടെ വീഡിയോയ്ക്ക് മറുപടിയുമായി ആരാധിക

  |

  ബിഗ് ബോസില്‍ നിന്ന് പോവുന്നതിന് വേണ്ടി പലരും സ്ട്രാറ്റര്‍ജി പ്രയോഗിക്കാറുണ്ട്. ചിലത് കടുപ്പം ഏറിയതും ആകുന്നതാണ് ഈ സീസണിലും കണ്ട് വരുന്നത്. ഒന്നിലധികം തവണ നിയമവിരുദ്ധമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഫിറോസ് ഖാനും ഭാര്യയും വീട്ടിലേക്ക് പോയതും ഇത്തവണ നടന്നതായിരുന്നു. അതുപോലെ കിടിലം ഫിറോസ് ഡിംപലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി ഒരുക്കിയിരുന്നു.

  നടു റോഡിൽ കുത്തിയിരുന്ന് പ്രതിഷേധമാണോ, നേഹ കാക്കറുടെ പുത്തൻ ഫോട്ടോസ് കാണാം

  ഡിംപലിന്റെ ആരോഗ്യസ്ഥിതിയെ കളിയാക്കി കൊണ്ട് നടത്തിയ പ്രസ്തവാന മോഹന്‍ലാലും എതിര്‍ത്തിരുന്നു. തൊട്ടുടത്ത ആഴ്ച ഡിംപലിന്റെ പിതാവ് അന്തരിച്ചതോടെ തന്റെ വാക്കുകള്‍ കാരണമാണോന്ന് കിടിലം ഫിറോസ് പേടിച്ചിരുന്നു. ശേഷം ഡിംപല്‍ തിരിച്ച് വന്നതോടെ അതെല്ലാം മാറി. എന്നാല്‍ പുറത്ത് ഡിംപലിന്റെ അമ്മ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് താരകുടുംബത്തിന് നേരെ അക്രമണം നടത്തുകയാണ് ചിലര്‍.

  കിടിലം ഫിറോസിന്റെ വാക്കുകള്‍ ഡിംപലിന്റെ പിതാവിനെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു അമ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ കിടിലം ഫിറോസ് കാരണമാണ് മരണം ഉണ്ടായതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത അദ്ദേഹത്തിന്റെ ആരാധകരും ഏറ്റുപിടിച്ചു. ശേഷം ഡിംപലിന്റെ കുടുംബത്തിന് നേരെ അക്രണം അഴിച്ച് വിടുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഫിറോസിന് വേണ്ടി പിആര്‍ വര്‍ക്ക് നടത്തുന്നവരാണ് വിഷം എന്ന് പറയുകയാണ് ഒരു ആരാധിക. വിശദമായ കുറിപ്പ് വായിക്കാം.

  'ഫിറോസിനെ കുറിച്ച് ഇനി എഴുതണ്ട എന്നു വിചാരിച്ചതാണ്. സത്യത്തില്‍ ഫിറോസിനെക്കാള്‍ ടോക്‌സിക് ആണ് ഫിറോസിന്റെ പിആര്‍ വര്‍ക്കേര്‍സ്. ഡിംപലിന്റെ അമ്മ കിടിലത്തെ പറഞ്ഞു എന്ന് ചന്ദ്രഹാസമിളക്കിയ ആ ഇന്റര്‍വ്യൂ, ചാനല്‍ വീണ്ടും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഞാനത് മുഴുവന്‍ കണ്ടു. അതിലെവിടെയും കിടിലത്തെ കൊലയാളിയാക്കുകയോ ഒന്നും ചെയ്തിട്ടില്ല.

  ആകെ പറഞ്ഞത് 'കിടിലം ഫിറോസ് അങ്ങനെ പറഞ്ഞപ്പോള്‍ പപ്പ വല്ലാതെ വിഷമിച്ചിരുന്നു' എന്നാണ്. അതല്ലാതെ ഒരു വാക്ക് പോലും അയാളെ കുറിച്ച് പറഞ്ഞിട്ടില്ല. ആ പറഞ്ഞതിലെന്താ തെറ്റ്. അത് കണ്ടിരുന്ന മനുഷ്യത്വമുള്ള എല്ലാവര്‍ക്കും വിഷമമായിരുന്നു. അപ്പോ പിന്നെ ഓടിച്ചാടി നടക്കേണ്ട പ്രായത്തില്‍ ആ കുട്ടിയെയും കൊണ്ട് ആശുപത്രി കയറിയിറങ്ങിയ അച്ഛന്‍ വിഷമിക്കാതിരിക്കുമോ?

  വ്യൂവേര്‍സിനെ കിട്ടാന്‍ ചാനലിട്ട തമ്പ് നെയിലും തുടക്കത്തില്‍ അവര്‍ കട്ട് ചെയ്ത് ചേര്‍ത്ത ഭാഗവും വളച്ചൊടിച്ച് ഒരു കുടുംബത്തിനെതിരെ ഇത്ര നീചമായി പറയാന്‍ കിടിലന്‍ ഫിറോസ് ആര്‍മിക്കും ഋതു മന്ത്ര ആര്‍മിക്കും മാത്രമേ കഴിയൂ. (ആ പ്ലാനിംഗിന്റെ വാട്‌സപ്പ് സ്‌ക്രീന്‍ഷോട്ടുകളും കാണാനിടയായി) ഇത്രയും നീചരായി ചിന്തിക്കുന്ന മനുഷ്യര്‍ വേറെയുണ്ടോ?

  Poli Firoz and Sajna Evicted | Audience Response | Filmibeat Malayalam

  വളച്ചൊടിച്ചതായിരുന്നിട്ട് കൂടി ഡിംപലിന്റെ സഹോദരി കിടിലത്തിന്റെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടായതില്‍ മാപ്പ് പറഞ്ഞു. അതവരുടെ മാന്യത. സത്യത്തില്‍ ഫിറോസ് ആര്‍മിക്കും ഋതു മന്ത്ര ആര്‍മിക്കുമെതിരെ ആ കുടുംബം കേസ് കൊടുക്കേണ്ടതാണ്. അല്ലെങ്കിലും ക്യാന്‍സര്‍ പേഷ്യന്റിന്റെ ക്വാളിറ്റി അന്വേഷിക്കുന്ന, നുണ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് വിലപേശുന്ന പോയിസണ്‍ ഫിറോസിനെയും കാസ്റ്റിസവും പുച്ഛവും നിന്ന നില്‍പ്പില്‍ പറഞ്ഞത് പറഞ്ഞില്ല എന്നു പറയുകയും ചെയ്യുന്ന ഋതുവിനെയും സപ്പോര്‍ട്ട് ചെയ്യുന്നവരുടെ മാനസിക നിലവാരം എന്താണെന്ന് ഊഹിക്കാം. നയിച്ച് ജീവിച്ചൂടെ മക്കളെ. സംശയമുള്ളവര്‍ യൂട്യൂബില്‍ ആ വീഡിയോ മുഴുവന്‍ ഇരുന്ന് കാണുക. യൂട്യൂബില്‍ അത് കണ്ടവര്‍ക്ക് കാര്യം മനസിലായിട്ടുണ്ട്. അവര്‍ കമന്റും ചെയ്തിട്ടുണ്ട്.

  English summary
  Bigg Boss Malayalam Season 3: : A Write-up About Kidilam Firoz's PR Works
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X