twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് എഗ്രിമെന്റിന്റെ ഭാഗമാണ്; ബിഗ് ബോസില്‍ നിന്ന് പുറത്ത് പോവണമെന്ന ഫിറോസിന്റെ വാദത്തെ കുറിച്ച് ആരാധകര്‍

    |

    നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് ഷോ യുടെ ഏഴുപത് ദിവസങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. ടൈറ്റില്‍ വിന്നര്‍ ആരായിരിക്കും എന്നറിയാനുള്ള ആകാംഷയില്‍ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. അവതാരകനായ മോഹന്‍ലാല്‍ വന്ന കഴിഞ്ഞ എപ്പിസോഡില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടന്നത്. കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന സംഭവങ്ങള്‍ അവതാരകന്‍ ചോദിച്ചിരുന്നു.

    പട്ടുപാവാട ഉടുത്ത് വീണ്ടും മഞ്ജിമ മോഹൻ, ക്യൂട്ട് ആയിട്ടുള്ള നടിയുടെ ഫോട്ടോസ് കാണാം

    ക്യാന്‍സറിനെ അതിജീവിച്ച ഡിംപല്‍ ഭാലിനെതിരെ കിടിലം ഫിറോസ് നടത്തിയ അധിഷേപം ചോദിച്ച മോഹന്‍ലാല്‍ ഫിറോസ് അവിടെ നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം ഡിംപലിന് നല്‍കിയിരുന്നു. അദ്ദേഹം ഇവിടെ തന്നെ വേണമെന്ന് ഡിംപല്‍ ആവശ്യപ്പെട്ടതോടെ മോഹന്‍ലാലും ആ തീരുമാനത്തിനൊപ്പം നിന്നു. തൊട്ട് പിന്നാലെ താന്‍ പുറത്തേക്ക് വരാന്‍ സന്നദ്ധനാണെന്ന് ഫിറോസ് അറിയിച്ചെങ്കിലും മോഹന്‍ലാല്‍ അതില്‍ നിന്നൊഴിഞ്ഞ് മാറി. ഇതേ കുറിച്ച് ബിഗ് ബോസ് ആരാധകനായ എആർ ഷനിക്ക് എഴുതിയ കുറിപ്പിൽ പറയുന്നത് വായിക്കാം...

     ഇത് എഗ്രിമെന്റിന്റെ ഭാഗമാണ്

    ഇന്നലെ ഏറ്റവും നല്ല രീതിയില്‍ കളിച്ചത് ശരിക്കും ബിഗ് ബോസ് ആണ് കാരണം. ബിഗ് ബോസില്‍ നിന്നും പുറത്തു വരാന്‍ പറ്റുക ഈ സാഹചര്യങ്ങളില്‍ ആണ്
    1. എവിക്ഷന്‍ പ്രക്രിയ
    2. നിയമലംഘനം നടത്തിയതിന്റെ ഭാഗമായുള്ള പുറത്താക്കല്‍
    3. ബിഗ് ബോസ് പുറത്തേക്ക് വരണോ എന്നു ചോദിച്ചു ചാന്‍സ് കൊടുക്കുമ്പോള്‍.

     ഇത് എഗ്രിമെന്റിന്റെ ഭാഗമാണ്

    ഇത് എഗ്രിമെന്റിന്റെ ഭാഗമാണ് അല്ലാതെ 'ഞാന്‍ അങ്ങോട്ട് വരാന്‍ റെഡിയാണ് എന്നെ പുറത്താക്കു' എന്നൊന്നും ഒരു മത്സരാര്‍ഥിക്കും സ്വമേധയാ തീരുമാനമെടുക്കാന്‍ കഴിയില്ല. എടുത്താലും നടപ്പിലാകാന്‍ പോകുന്നില്ല ഈ കാര്യം അറിഞ്ഞു തന്നെയാണ് ഇന്നലെ ഫിറോസ് ഞാന്‍ പുറത്തു വരാന്‍ തയ്യാറാണെന്നു പറഞ്ഞത്.

     ഇത് എഗ്രിമെന്റിന്റെ ഭാഗമാണ്

    പുള്ളികാരന് നന്നായി അറിയാം അങ്ങനെ പറഞ്ഞു എന്നു വിചാരിച്ചു ബിഗ് ബോസ് വിളിക്കില്ല എന്നും 'ഡിംപലിന്റെ ഓദര്യത്തില്‍ കഴിഞ്ഞില്ല' എന്നു വരുത്തി തീര്‍ക്കുകയും ചെയ്യാം. വളരെ തന്ത്രപൂര്‍വ്വം ഇതിനു മുന്‍പും ഈ സീസണിലും പല സീസണിലും പലരും കരഞ്ഞും അല്ലാതെയും പറഞ്ഞിട്ടുണ്ട് 'എന്നെ പുറത്തു വിടു എനിക്ക് ഇവിടെ നിക്കാന്‍ പറ്റില്ല, ഞാന്‍ പുറത്തു വരാന്‍ റെഡി ആണെന്നൊക്കെ. പക്ഷേ മുകളില്‍ പറഞ്ഞ രീതിയില്‍ അല്ലാതെ അവരാരും പുറത്തു വന്നിട്ടില്ല എന്നുള്ളതാണ് സത്യം.

     ഇത് എഗ്രിമെന്റിന്റെ ഭാഗമാണ്

    ഈ സീസണില്‍ തന്നെ ഭാഗ്യലക്ഷ്മി കണ്‍ഫെഷന്‍ റൂമില്‍ പോയി പറഞ്ഞിട്ടും അവരെ പുറത്താക്കിയില്ല എവിക്ഷനിലൂടെ ആണ് അവര്‍ പുറത്തായത്. പിന്നെ ബിഗ് ബോസ് ചെയ്തത് 'ഫിറോസ് തുടരണോ വേണ്ടയോ' എന്നു ചോദിച്ചാല്‍ എന്തായാലും ഡിംപല്‍ ഫിറോസ് തുടരണം എന്നെ പറയു എന്നവര്‍ക്കറിയാം. ഇതേ ചോദ്യം റംസാന്റെ കാര്യത്തില്‍ സായിയോടു ചോദിക്കുകയാണെങ്കില്‍ സായി 'ചിലപ്പോ' റംസാന്‍ പുറത്ത് പോകട്ടെ എന്നു പറയാന്‍ ചാന്‍സ് ഉണ്ടായിരുന്നു. അതുകൊണ്ട് ബിഗ് ബോസ് റിസ്‌ക് എടുത്തില്ല. മൊത്തത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങള്‍ ഒകെ ഭംഗിയായി നടന്നു. എല്ലാ ഫാന്‍സും ഹാപ്പി.

    English summary
    Bigg Boss Malayalam Season 3: A Write-up About Kidilam Firoz's Statement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X