For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു നടന് ഇടാന്‍ പറ്റിയ പേരാണോ മണിക്കുട്ടന്‍: അയാള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നേരിട്ട ചോദ്യം ഇതായിരിക്കും

  |

  ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഭാവി എന്താകുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. കൊവിഡ് കാരണം ചെന്നൈയിലെ ബിഗ് ബോസ് സെറ്റ് സര്‍ക്കാര്‍ പൂട്ടിയതോടെ മത്സരാര്‍ഥികളെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നില്ലെങ്കിലും ഈ സീസണില്‍ ഒരു വിന്നര്‍ ഉണ്ടാവുമെന്ന് തന്നെയാണ് അറിയുന്നത്.

  ബിക്കിനിയിൽ തിളങ്ങി മൌനി റോയി, ബീച്ചിൽ നിന്നുള്ള താരത്തിൻ്റെ ചിത്രങ്ങൾ വൈറലാവുന്നു

  മണിക്കുട്ടന്‍ തന്നെ ആയിരിക്കും ടൈറ്റില്‍ വിന്നറെന്ന് പറയുകയാണ് ആരാധകര്‍. സിനിമയെ സ്വപ്‌നം കാണുന്നവര്‍ക്ക് മണിക്കുട്ടന്‍ ഒരു പ്രചോദനമാണ്. ബിഗ് ബോസിന്റെ ഭാവി എന്താണെന്ന് അറിയില്ലെങ്കിലും മണിക്കുട്ടന്‍ എന്ന തോമസ് ജെയിംസ് എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമായത് ഈ ഷോ യിലൂടെയാണെന്ന് പറയുകയാണ് ആരാധകര്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം....

  'അയ്യേ, മണിക്കുട്ടന്‍, ഒരു ആക്ടര്‍ക്കു ഇടാന്‍ പറ്റിയ പേരാണോ ഇത്?' ഒരുപക്ഷെ അയാള്‍ തന്റെ ജീവിതത്തില്‍ ഏറ്റവും തവണ നേരിട്ട ചോദ്യം ഇതായിരിക്കും. അപ്പോഴൊക്കെ പരിഹാസങ്ങളെ ഒരു ചിരിയില്‍ ഒതുക്കിയിട്ടേ ഒള്ളു. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്ന് വന്ന ഒരാള്‍ സിനിമ എന്ന സ്വപ്നലോകത്തേക്ക് വന്നപ്പോഴും അയാളെ കാത്തിരുന്നത് ഒരു സ്ട്രഗ്ലിംഗ് ആക്ടര്‍ എന്ന ടാഗ് ലൈന്‍ ആയിരുന്നു.

  2005 ല്‍ ബോയ്ഫ്രണ്ടിലൂടെ വെള്ളിത്തിരയില്‍ വന്നു. ഛോട്ടാമുംബൈ, മായാവി, തട്ടത്തിന്‍ മറയത്ത്, കുരുക്ഷേത്ര, ഒപ്പം, കമ്മാരസംഭവം, മാമാങ്കം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധ നേടിയെങ്കിലും ചെറിയ റോളുകളില്‍ ഒതുങ്ങി നില്‍ക്കേണ്ടി വന്നു. പലപ്പോഴും മോശം സ്‌ക്രിപ്റ്റുകള്‍ അയാള്‍ക്ക് വിനയായി. പക്ഷേ തനിക്ക് ഒപ്പം വന്നവര്‍ തന്നേക്കാള്‍ മുകളില്‍ എത്തിയപ്പോഴോ വേണ്ടത്ര നല്ല സിനിമകള്‍ ലഭിക്കാതെ ഇരുന്നപ്പോഴോ അയാള്‍ തളര്‍ന്നില്ല.

  മറ്റൊരു കരിയറിനെ കുറിച്ച് ആലോചിച്ചിട്ടുമില്ല. മറിച്ച് സ്റ്റേജ് ഷോകളിലൂടെയും ആംഗറിങ്ങിലൂടെയും ലൈവ് ആയി നില്‍ക്കാന്‍ ശ്രമിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് തനിക്ക് ഒരു പുതിയ വഴി തുറക്കുമെന് അയാള്‍ വീണ്ടും പ്രതീക്ഷിച്ചു. ടീമിന് വേണ്ടി അയാള്‍ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി. ബൗളിങ്ങിലൂടെയും ഫീല്‍ഡിങ്ങിലും അയാള്‍ തിളങ്ങി. സല്‍മാന്‍, സുനില്‍ ഷെട്ടി പോലെ ഉള്ളവര്‍ അയാളുടെ മത്സരവീര്യത്തെ അപ്രെസിയേറ്റ് ചെയ്തു.

  ലാലേട്ടനോടും പ്രിയന്‍ സാറിനോടും ഒരു നല്ല അടുപ്പം ഉണ്ടാക്കാന്‍ സാധിച്ചു. ഇനിയുമൊരുപാട് ദൂരം പോവാന്‍ ഉണ്ടെന്നയാള്‍ക്ക് അറിയാം. അയാള്‍ വീണ്ടും തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഇപ്പോഴും ഓടുകയാണ്. ബിഗ് ബോസ് എന്നത് ഒരു വാം അപ്പ് മാത്രമാണ്. കേവലം ഒരു ഫ്‌ലാറ്റ് നു വേണ്ടിയല്ല അയാള്‍ മത്സരിക്കുന്നത്. കായംകുളം കൊച്ചുണ്ണി മുതല്‍ പ്രേക്ഷകര്‍ കണ്ടുവന്ന, ചിലരെങ്കിലും മറന്നപോയ ആ മുഖം എല്ലാവരുടെയും മനസ്സില്‍ വീണ്ടും ഊട്ടി ഉറപ്പിക്കാന്‍ ആണ് അയാള്‍ വന്നിരിക്കുന്നത്.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  സിനിമയെ സ്വപ്നം കാണുന്നവര്‍ക്കു അയാള്‍ ഒരു പ്രചോദനമാണ്. 95 ദിവസം പിന്നിട്ട ഷോയുടെ ഭാവി എന്താണെന്ന് ഇപ്പോ വ്യക്തമല്ല, എങ്കിലും മണിക്കുട്ടന്‍ എന്ന തോമസ് ജെയിംസ് എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമാണ്. അയാള്‍ ആരെയും മനഃപൂര്‍വം വേദനിപ്പിച്ചു സന്തോഷം കണ്ടെത്തുന്നത് നമ്മള്‍ കണ്ടിട്ടില്ല. അയാള്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും ഒറ്റപെടലുകളും തന്റെ സ്വപ്നങ്ങള്‍ക്കും സിനിമയെന്ന കരിയറിനും വിലങ്ങു തടിയാവാന്‍ അയാള്‍ സമ്മതിക്കില്ല. അയാള്‍ കടന്നു പോയ മെന്റല്‍ ട്രൗമയെ ഒരു ആയുധമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകള്‍ എങ്കിലും ഉണ്ടെങ്കില്‍ മറുഭാഗത്ത് ചേര്‍ത്തു പിടിക്കാന്‍ ഒരു വലിയ കൂട്ടം തന്നേ ഉണ്ട് പുറത്ത്. അത് താനേ സേര്‍ന്ത കൂട്ടം... എന്നുമാണ് ആരാധകന്‍ പറയുന്നത്.

  English summary
  Bigg Boss Malayalam Season 3: A Write-up About Manikuttan's On Screen Name Goes Viral in Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X